താൾ:CiXIV282.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

അവിടത്തുകാർ കൊറ്റിവന്നു വസന്തമായി ഉഴുകയും മറ്റു
കൃഷിവെലകളും ചെയാമെന്ന പറയുന്നുണ്ട.

പാണ്ട്യാലൻ. കൊക്കിന്റെ വലിപ്പംകാണുന്ന ഇത
വയലരികെ ഉള്ളകാടുകളിലും കണ്ടങ്ങളിലും ഇരിക്കും. കറു
ത്ത ശരീരമുള്ള ഇതിന്റെ പൃഷ്ഠത്തിങ്കൽ വെളുത്തും ഭംഗിയെ
റിയതുമായ പൊകുടരൊമങ്ങളുള്ള തുവലുകൾ ഉണ്ടാകയാൽ
അലങ്കാരത്തിന്ന അതെടുപ്പാൻ വെടിവെക്കുന്നു. യാവയി
ലും സുമദ്രയിലുംപാത്തയെപൊലെ ഇണങ്ങി തെരുവീഥികള
ൽ സഞ്ചരിക്കുന്നുണ്ട.

കൊക്ക. സൎവ്വാംഗവും വെളുത്ത നിറം. ശരീരപുഷ്ടി
കുറഞ്ഞും കാലും കഴുത്തും കാലും നീണ്ടും ഇതിന്റെ ആകൃതി
യാകുന്നു. പറക്കുന്നെരം കഴുത്ത ചുരുക്കുന്നത മാറിൽ ഒരു മുഴ
പൊലെ തൊന്നും. പാടങ്ങളിലും കായലുകളിലും കിട്ടുന്ന ജ
ന്തുക്കളെ തിന്നുന്നു.

ൟബിസ. പുവ്വങ്കൊഴിയുടെ വലിപ്പം. കൊക്കും കാലും
തൂവലിന്റെ തുമ്പും കറുത്തിരിക്കുന്നതൊഴികെശെഷം വെ
ളുത്തനിറം. എജിപ്തയിൽ നീൽ എന്ന നദി ആണ്ടിൽ ഒരി
ക്കൽ കവിഞ്ഞ ഒഴുകുന്ന കാലത്തെ വരികയും നിലെച്ചാൽ
പൊകയും ചെയ്യുന്നതിനാൽ അവിടത്തുകാർ ഇതൊരു ദി
വ്യപക്ഷിയെന്നൊൎത്ത അമ്പലങ്ങളിൽ വളൎക്കയും വന്ദിക്കയും
ചത്താൽ സുഗന്ധതൈലം പൂശി മനുഷ്യരെപൊലെ അട
ക്കുകയും ആരെങ്കിലും ഉപദ്രവിച്ചാൽ മരണശിക്ഷ ചെയ്ക
യും ചെയ്യുന്നു. കൊക്ക തിന്നുന്നതൊക്കയും തിന്നും.

ഫ്ലമിങ്ഗൊ. ഇത മൊട്ടയിൽനിന്നും പുറത്താകുന്നെരം
തവിട്ടുനിറവും ക്രമത്താലെ മാറിമാറി നാലാം വൎഷമാകുമ്പൊ
ൾ വാലും കൊക്കും കറുത്തും ശെഷം രക്തവൎണ്ണവുമാകും. കാ
ലിന്ന ഒരുക്കൊൽ പൊക്കം. കാൽമടക്കി ഇരിക്കുന്നതിനുള്ള
പ്രയാസം കാരണത്താൽ മുക്കാൽകൊൽ പൊക്കത്തിൽ മ
ണ്ണുകൊണ്ട കൂടുണ്ടാക്കി അതിൽ രണ്ടുമൊട്ട ഇട്ട പൊരുന്നും
സമയം കസെരമെൽ ഇരിക്കുന്നതുപൊലെ കാൽ പുറത്തെ
ക്ക നീട്ടിയിരിക്കുന്നു. ഇതിന്റെ തലച്ചൊറും നാക്കും ഭക്ഷ
ണത്തിന്നായിട്ട വളരെ വിലകൊടുത്ത മെടിക്കും. തൂവലുകൾ
അലങ്കാരത്തിന്നും പ്രയൊഗിക്കുന്നു.

കുളക്കൊഴി. കണ്ണിന്റെ തടങ്ങളും മാറും വെളുത്തിരി
ക്കുന്നതൊഴികെ ശെഷം കറുത്തനിറം. കുളങ്ങൾക്കും കായലു
കൾക്കും സമീപിച്ച കാടുകളിൽ ഇരിപ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/116&oldid=180471" എന്ന താളിൽനിന്ന് ശേഖരിച്ചത്