താൾ:CiXIV282.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ക്കൊരികയും ഉണ്ട. ചിറകുകൾക്ക തുവലല്ല. മുള്ളനെ പൊലെ
ഇരുവശത്തും അയ്യഞ്ച മുള്ളുകൾ മാത്രം. പന്നി മുരളുന്ന പൊ
ലെ ശബ്ദം. പിടിച്ച വളൎത്തിയാൽ ദിവസം മൂന്നു റാത്തൽ
അപ്പവും ഒരു കൊട്ട വെനപ്പഞ്ചയുടെ ഫലങ്ങളും തിന്നും.

൭-ാം അദ്ധ്യായം.

കാൽ വിരലിടകളെ തൊൽ കൊണ്ട
കെട്ടിയിരിക്കുന്ന പക്ഷികൾ.

ഞാറപ്പക്ഷി. വെളുപ്പൊടു കൂടിയ കറുത്ത തുവലുകളും ത
ലയിൽ മൂന്നു ശിഖയും ചിറകിന്നകം വെളുത്തും ഇവയുടെ
സാമാന്യ ലക്ഷണം. കൂൎത്ത നീണ്ടിരിക്കുന്ന മഞ്ഞക്കൊക്കു
കൊണ്ട മീനിനെ കൊത്തിപ്പിടിക്കുന്നു. ഇടിമുഴക്കം കെൾക്കു
മ്പൊൾ എപ്പൊഴും ഞെട്ടി ഒരുക്കൊൽ പൊക്കത്തിൽ മെല്പട്ട
ചാടും. കാലത്തും വൈകുന്നെരത്തും സൂൎയ്യന്ന അഭിമുഖമായെ
ത്രെ മീൻ പിടിപ്പാൻ പൊകുന്നത. ഉയൎന്ന വൃക്ഷങ്ങളുടെ
കൊമ്പുകളിൽ കൂടുണ്ടാക്കി പച്ച നിറത്തിൽ നാലു മൊട്ട ഇട്ട
പൊരുന്നുന്നു. കുട്ടി ആയാൽ മീൻ കൊടുത്ത വളൎത്തുന്നു.

വെളിര. ചിറകും കഴുത്തും വാലും കാലും ഒട്ടു കറുത്തും അ
കത്തുപാട്ടിൽ മങ്ങിയ വെളുപ്പും നിറം. കഴുത്തിൽ നിന്ന വാ
ൽ വരക്കും ഒരു ചെമ്പിച്ച രേഖയുമുണ്ട. കൃമി പുഴു അച്ചും
ചില സസ്യങ്ങളും തിന്നും. ദഹനത്തിന്നായിട്ട ചരല വിഴുങ്ങു
ന്നു. ഒരു കാല്മെൽ ഉറച്ചുനിന്ന മറ്റെക്കാൽ മെല്പട്ട പൊക്കി
പ്പിടിച്ച ഉറങ്ങുന്നത ജാത്യം. ചില ജാതിക്കാൎക്ക ഇവയുടെ
മാംസം വിശെഷ ഭക്ഷണം.

കൊറ്റി. ചുമലിലും ചിറകുകളിലും കറുത്ത തൂവലുകൾ കു
റെ ഉള്ളതല്ലാതെ ശെഷം ഒക്കയും വെളുത്തനിറം. തവള പാമ്പ
ഒന്ത ൟവക തിന്നുകകൊണ്ട ഇതിനെ ആരും ഉപദ്രവിക്കു
ന്നില്ല. പെക്കാന്തവള ഇതിനാൽ ത്യജിക്കപ്പെട്ടത. പല്ലില്ലാത്ത
വൃദ്ധന്റെ ശബ്ദം‌പൊലെ ഒച്ച. വസന്തകാലത്തിങ്കൽ മാത്രം
വടക്കെദിക്കിൽ പൊയി പള്ളികളിലും ഗൊപുരങ്ങളിലും കൂടു
കൂട്ടി രണ്ടുമൂന്നുമാസം താമസിച്ച മൊട്ടഇട്ട പൊരുന്നുന്നു. തണു
പ്പ പിടിച്ചാൽ അപ്പൊൾ പൊരികയും പിന്നെയും വസന്തം
വരുമ്പൊൾ ചെന്ന മുമ്പിൽ ഉണ്ടാക്കിയിരുന്ന കൂട്ടിൽ തന്നെ
ജൊടായി പാൎക്കയും ചെയ്തു പൊരുന്നത പതിവാകകൊണ്ട


H

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/115&oldid=180470" എന്ന താളിൽനിന്ന് ശേഖരിച്ചത്