താൾ:CiXIV282.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

വടി എഴുതി അയച്ചാൽ തിരികെ വരികയും ചെയ്ത പൊരു
ന്നു. ഒരു മണിനെരത്തിന്നകം നാല്പതു നാഴിക വഴി പൊ
കും.

കാട, ഒട്ടു വെളുത്ത നിറത്തിന്മെൽ കറുത്ത പുള്ളികളും കറു
ത്ത കൊക്കുമുള്ളവൻ തന്നെ. മനുഷ്യർ നന്നെ അടുക്കുന്ന വ
രെക്കും പറക്കാതെയും അടുത്താൽ ഉടനെ വളരെ പൊക്കം വ
രെക്കും ഞെടുക്കനെപറക്കുന്നതും സമ്പ്രദായം. കുട്ടിയെ പിടി
ച്ചിണക്കിയാൽ കൊണ്ടുപൊയി വലക്കകത്തുവെച്ച ദൂരെ മാറി
നിന്നാൽ ഇവൻ ശബ്ദിക്കുന്നെരം കൂട്ടക്കാർ അരികിൽ വന്ന
വലയിൽ അകപ്പെടും. അന്നെരം വലക്കാരൻ വെഗം ചെ
ന്ന ഒക്കയും പിടിച്ചകൊണ്ടുപൊരുന്നു. അല്പമായി കൂടുണ്ടാക്കി
കഴഞ്ചിക്കുരു പ്രമാണത്തിൽ പതിനാറു മൊട്ട ഇട്ട സ്ത്രീ പൊ
രുന്നുന്നു പുരുഷന്ന കൂടിനെയും കുട്ടികളെയും കുറിച്ച വിചാ
രം ഒട്ടുമില്ല. മൊട്ടയിൽനിന്ന കുട്ടി പുറത്ത പൊന്നാൽ അ
പ്പൊൾതന്നെ ഭക്ഷണത്തിന്നായി പൊകും. പുരുഷൻ സ്ത്രീ
യ്യിനെ വിളിക്കുന്നത. വവ്വ വവ്വ വിക്വൎവ്വിൿ.

ശീമക്കൊഴി. നീലത്തിന്മെൽ വെളുത്ത പുള്ളിയുള്ള ഇ
വയുടെ സ്ത്രീപുമാന്മാരെ അറിവാൻ വളരെ പ്രയാസമെങ്കി
ലും സൂക്ഷിച്ച നൊക്കുമ്പൊൾ പുരുഷന്നുള്ള താടക്ക അല്പം
നീളം എറുന്നതുകൊണ്ട ഗ്രഹിക്കാം. കാപ്പ്രിയിൽ ഉറവുള്ള സ്ഥ
ലങ്ങളിൽ കുളക്കൊഴിയെ പൊലെ ഇണങ്ങാതെ കൂട്ടമായി കാ
ണും. രാത്രിയിൽ വൃക്ഷങ്ങളുടെ മുകളിൽ ഇരിപ്പ, കൎണ്ണ ശൂല
മായ ശബ്ദം. സായ്പന്മാർ ഇണക്കി പറമ്പുകളിലാക്കി വളൎത്തു
പൊരുന്നുണ്ട. എങ്കിലും എപ്പൊഴും ഒടിപ്പൊവാന്നും രാത്രിയി
ൽ കൂട്ടിൽനിന്നും പുറത്തു പൊകുന്നതിന്നും മൊട്ട ഇട്ടാൽ ഒളി
ച്ച വെക്കുന്നതിന്നും മറ്റുള്ള കൊഴികളൊട ഛിദ്രിപ്പാന്നും താ
ല്പൎയ്യം കാണുകകൊണ്ട വളരെ പ്രയാസം. ആണ്ടിൽ എഴുവതും
എണ്പതും മൊട്ട ഇടുന്നുണ്ടെങ്കിലും പൊരുന്നുന്നതിന്ന സ്ഥി
രമില്ലായ്കകൊണ്ട മറ്റു കൊഴികളെക്കൊണ്ട പൊരുന്നിക്കുന്നു.

കല്ക്കം. അമ്രിക്കയിലുള്ള കാടുകളിൽ ഇണങ്ങാതെ പാൎക്കു
ന്നു. അവിടെനിന്ന ശീമയിലെക്കും ശീമയിൽ നിന്ന ഇവി
ടക്കും മറ്റു രാജ്യങ്ങളിലെക്കും കൊണ്ടുപൊയി വളൎക്കും. കറു
ത്തും വെളുത്തും നിറവും തലയിൽ കഴുകനെ പൊലെ തുവ്വലി
ല്ലാതെയും. പറുപറുന്നനെ ഉള്ള തൊൽകൊണ്ട മൂടിയിരിക്കയും
പുരുഷന്ന മാറിൽ ഒരു കുടുമ്മപൊലെ രൊമവും ൟ ജാതിക്ക
സാമാന്യലക്ഷണം. ചുവന്ന വസ്തു കാണുമ്പൊഴും ചൂളം വിളി
കെൾക്കുന്നെരവും കൊപം പൂണ്ട തലയിലുള്ള മാംസം നീട്ടി
തുവ്വലുകൾ വിരിയിച്ച വാൽ പൊക്കി പരത്തിപ്പിടിച്ച ചിറകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/106&oldid=180460" എന്ന താളിൽനിന്ന് ശേഖരിച്ചത്