താൾ:CiXIV282.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ദ്ധം. പുറമേ കണ്ടാൽ ഇത്രയും സാരം അകത്തിരിപ്പുണ്ടെ
ന്ന തൊന്നുകയില്ല. തണുത്ത വൃക്ഷങ്ങളും വളരെ മനുഷ്യർ
കൂടുന്നതായുമുള്ള സ്ഥലങ്ങളിൽ ഇതിന്ന സൌഖ്യം. ഉപദ്രവി
ക്കാതിരുന്നാൽ ഒരു മാസം മുഴുവനും രാത്രിതൊറും ഒരു വൃക്ഷ
ത്തിന്മെൽ തന്നെ വസിക്കും, രാഗം എറുന്നവനെ അന്വെ
ഷിച്ച സ്ത്രീ ഭൎത്താവായി സ്വീകരിക്കുന്നതിനെ ഓൎത്ത വസന്ത
കാലത്തിങ്കൽ പുരുഷന്മാർ കഴിയുന്നെടത്തൊളം പാടും. ആ
രൊഹാവരൊഹങ്ങളൊടു കൂടി എപ്പൊഴും ഇരുപത്തുനാലു നി
ല എത്രെ. സ്ത്രീയും പുരുഷനും തമ്മിൽ വളിക്കുന്ന സമയം
വിഥ്ക്വൂർ എന്നും കൊപിച്ചാൽ വിദ്വിദ്വിദ്വീ എന്നും സ
ന്തൊഷത്തിങ്കൽ നുണക്കുന്നതുപൊലെയും ശബ്ദിക്കുന്നു. വൃ
ക്ഷത്തിന്റെ ഇല. വെര. പുല്ല. ഇവകൊണ്ട കൂടുണ്ടാക്കി മ
യത്തിന്നായിട്ട ഉള്ളിൽ തലനാരും വെച്ച ആറു പച്ചമൊ
ട്ട ഇട്ട പൊരുന്നുന്നു. കുട്ടികാലത്ത തന്നെ പിടിച്ച കൂട്ടിലാ
ക്കി വെടിപ്പിൽ രക്ഷിച്ചാൽ പതിനഞ്ചുവൎഷം ജീവിച്ചി
രിക്കും.

വാലാട്ടി. തലയും വാലും പുറവും കറുപ്പനുസരിച്ചും ഉ
ള്ളുപാട വെളുപ്പനുസരിച്ചും നിറം. പുഴയുടെ വെള്ളം അടു
ത്ത കരകളിൽ എപ്പൊഴും ഉത്സാഹത്തൊടെ തുള്ളിക്കൊണ്ടിരി
ക്കും. രുചിയുള്ള മാംസം കാരണത്താൽ വലയിലും കണി
യിലും ഇവയെ പിടിക്കുന്നു.

തയ്യൽക്കാരൻപക്ഷി. ആകൃതി വാലാട്ടിക്ക തുല്യം എ
ങ്കിലും ഇവന്ന മഞ്ഞയെ അനുസരിച്ച നിറം. ലങ്ക ഇവ
ന്റെ വാസദെശം. വൃക്ഷശാഖകളുടെ തുമ്പിന്നുള്ള ഇലമെ
ൽ വാടി വീണിരിക്കുന്ന ഒരു ഇല എടുത്ത കൂട്ടിച്ചെൎത്ത വെച്ച
പഞ്ഞികൊണ്ട നൂലുണ്ടാക്കി കാൽകളെക്കൊണ്ട പിടിച്ച കൊ
ക്കുകൊണ്ട തുന്നി കൂടുണ്ടാക്കുന്നതിനാൽ ഇവന്ന ൟ പെർ
കിട്ടി.

നാറാണപ്പക്ഷി. കറുപ്പും വെളുപ്പും നിറം. ഇവൻ പ
ക്ഷികളിൽ എറ്റവും സാധുശീലൻ. അമ്പലങ്ങളിലും വീടുക
ളിലും നല്ല മണ്ണും പഞ്ഞി തുടങ്ങിയ മയമുള്ള വസ്തുക്കളും കൊ
ണ്ടുവന്ന കൂടുണ്ടാക്കി ചെമ്പുനിറത്തിൽ പുള്ളിയുള്ള നാലും
ആറും വെളുത്ത മൊട്ട ഇട്ടു പന്ത്രണ്ട ദിവസം പൊരുന്നുന്നു.
കൂടിന്ന കൊപ്പു കൂട്ടുന്നതിന്നായിട്ടല്ലാതെ നിലത്തിറങ്ങുന്നില്ല.
ഇവന്റെ കൂട വീട്ടിൽ ഉണ്ടായിരുന്നാൽ ഇടിത്തിയ്യ വീക്കു
യില്ലെന്ന മുമ്പെ ചിലൎക്ക ഒരു അജ്ഞാനമുണ്ടായിരുന്നു. കു
രികിൽ ചിലപ്പൊൾ മാന്ദ്യംകൊണ്ട കൂടു കൂട്ടാതിരുന്ന നാറാ
ണപ്പക്ഷിയുടെ കൂട്ടിൽ അവർ പുറത്തുപൊകുന്ന തക്കത്തിൽ


G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/103&oldid=180456" എന്ന താളിൽനിന്ന് ശേഖരിച്ചത്