താൾ:CiXIV280.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൮൯

ണയുക്തമായനാദത്തെക്കെട്ടനെരം ലക്ഷ്മിതാൻതന്നെയൊരുകന്ന്യ
കാരൂപംപൂണ്ടു നിഷ്ക്രിമിച്ചതുപൊലെ തൽക്ഷണംകാണായ്‌വന്നു ചൊ
ൽക്കൊണ്ടകൊണ്ടൽമദ്ധ്യെമിന്നുന്നമിന്നൽ‌പൊലെ രൂപയൌവ്വന
ശുഭശീലാചാരാദികൊണ്ടും ശൊഭിതയായദിവ്യകന്ന്യകതാനുമപ്പൊൾ
സൎവ്വലക്ഷണയുക്തരൂപാദിഗുണംതെടു മുൎവ്വീശൻ‌തന്നെക്കണ്ടുദുൎവ്വാ
രമൊദത്തൊടുംഗാഢകൌതുകത്തൊടും ഗൂഢസുസ്മെരത്തൊടുംപ്രൌ
ഢസത്ഭാവത്തൊടുംകൂടവെചെന്നാളവൾ സ്വാഗതമിതിപുനരാദ
രവൊടുകൂടെ വെഗത്തിലഥിതിപൂജകളുംചെയ്തീടിനാൾ ആസന്നപാ
ദ്യാഗ്ഘ്യാദിസ്വാചമനീയങ്ങളാൽ ചെതസിതെളിഞ്ഞവൾപിന്ന
യുമുരചെയ്താൾ കുശലമല്ലീഭവാനിന്നനാമയമല്ലീ വിശദമതെഭവാ
നാരെന്നുപറയണം കാനനെവരുവതിനെന്തുകാരണമെന്നും മാ
നി നീചൊദിച്ചപ്പൊൾ മന്നവൻതാനുംചൊന്നാൻ ദുഷ്ഷന്തനാ
യനൃപനലിലതനയൻ‌ഞാൻ പുഷ്കരവിലൊചനെ സത്യമെന്ന
റിഞ്ഞാലും രാജാവെന്നതുകെട്ടുഫലമൂലാദികളും രാജീവവിലൊ
ചനാ നൽകിനാൾഭുജിപ്പാനായി എന്നാലെന്തിനിയൊന്നു വെ
ണ്ടുന്നതെന്നുചൊന്ന കന്ന്യകതന്നെനൊക്കിമന്നവൻ‌താനും ചൊ
ന്നാൻ കണ്വാമാമുനിതന്നെക്കാണ്മാൻ‌വന്നതുമിപ്പൊളൎണ്ണൊജവിലോ
ചനെമാമുനിയെങ്ങുചൊൽ നീ കായൊടുപഴങ്ങളെക്കൊണ്ടു വന്നീടു
വാനാ യ്പൊയിതുപിതാവൊരുരണ്ടുനാഴികപാൎത്താൽ നായകനായ
നിനക്കൻപൊടുകാണാമെന്നാ ളായതവിലൊചനയാകിയകന്ന്യക
യും കന്ന്യകാവയൊരൂപശീലാദിഗുണംകണ്ടു മന്നവന്മാരവശനാ
യുടനുരചെയ്താൻ നിന്നുടെമാതാപിതാക്കന്മാരാരെന്നും‌പിന്നെ നി
ന്നെയുമുള്ളവണ്ണ മെന്നൊടുചൊല്ലീടണം എന്തെടൊവനത്തിൽ വാ
ണീടുവാന്മൂലമെന്നും ബന്ധുരകളെബരെചൊല്ലണംപരമാൎത്ഥം നിന്നു
ടെ രൂപഗുണംകണ്ടതുകൊണ്ടുപാര മെന്നുടെമനസ്സിനെനീയപഹരി
പ്പാനും പൂരുവാംരാജരിഷിവംശത്തിൽ പ്പിറന്നുഞാൻ നാരിമാർകുല
മൌലിരത്നമെധരിച്ചാലും ഉത്തമെനിന്നൊടിന്നുമൊന്നുണ്ടുപറയുന്നു
ചിത്തമെന്നുമെമമ ചെൽകയില്ലധൎമ്മത്തിൽക്ഷത്രിയസ്ത്രീയിലെന്ന
മറ്റുള്ള നാരിമാരിൽ ചിത്തജതാപമിനിക്കുണ്ടാവാൻ‌മൂലമില്ലാ രാജ
നന്മനയത്രെനീയെന്നുവന്നുകൂടും വ്യാജമെന്നിയെപറഞ്ഞീടണമെ
ന്നൊടിപ്പൊൾ മന്ദഹാസവും ചെയ്തുസുന്ദരാംഗിയുമപ്പൊൾകന്ദപ്പസ
മാനനാംഭൂപതിയൊടുചൊന്നാൾ പുണ്യപാപങ്ങൾ‌നിരൂപിച്ചു നീ
പറയണംകണ്വനാംമമതാതൻ തന്നെയുംപെടിക്കണംഞാനിപ്പൊൾ
സ്വതന്ത്രയല്ലെന്നതുമറിയണം മാനിച്ചീടണംവെദവിധിയാംധൎമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/95&oldid=185384" എന്ന താളിൽനിന്ന് ശേഖരിച്ചത്