താൾ:CiXIV280.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൮൭

ജാതികളെല്ലൊപൂരുവിൻപരംമ്പരാപൌരവന്മാരായിതു വീരനാം‌യ
യാതിയും പൊയ്‌വനവാസംചെയ്താൻ വാനുലൊകവും‌പുക്കാൻപി
ന്നെയെന്നറിഞ്ഞാലും‌മാനവവീരൻ പൂരുഭൂമിയും വാണാനെല്ലൊ ഉ
ത്തരയായാതത്തിലുള്ളൊരുകഥയെല്ലാം‌വിസ്താരം‌പാരമുണ്ടുപറവാൻ
പണിയത്രെ ഇന്ദ്രനും‌യയാതിയും‌തങ്ങളില്പറഞ്ഞതും‌മന്നവനഷ്ടകനാം
മുനിയെകണ്ടവാറുംതങ്ങളിൽധൎമ്മാധൎമ്മമൊക്കവെപറഞ്ഞതും എങ്ങി
നെപറവതുകാലമൊപൊരായെല്ലൊ – പൂരുവിങ്കന്നുതൊട്ടുഭരതൻ‌തങ്ക
ലൊളംനെരെമുന്നമെതന്നെപറഞ്ഞെനെല്ലൊതാനും എന്നവൈശം
പായനനരുൾചെചയ്തതുകെട്ടു മന്നവനായജനമെജയൻ‌ചൊദ്യംചെ
യ്തുഭരതൻ തന്റെജന്മമറിവാൻ തക്കവണ്ണമരുളിചെയ്തീടണ മാവൊ
ളംചുരുക്കാതെകെട്ടുകൊണ്ടാലുമതുമൊട്ടൊട്ടുചൊല്ലാമെങ്കിൽ വാട്ടമി
ല്ലാതകെളിയുള്ള ദുഷ്ഷ്യന്തനൃപൻ ഉള്ളതിൽ ചതുൎഭാഗംവാങ്ങിനാൻ‌രാജ
ഭൊഗം ചൊല്ലുവാൻപണിയവൻരക്ഷിച്ചപ്രകാരങ്ങൾ കീൎത്തിപൂ
ണ്ടിരിക്കുന്നാൾനായാട്ടിനൊരുദിനം ആൎത്തുനാലംഗത്തൊടുകൂടവെ
വനംപുക്കാൻവ്യാഘ്രസിംഹാദിഗമൃഗമാവൊളംകൊന്നുകൊന്നുശീഘ്ര
മുവീന്ദ്രൻ വിളയാടുന്നനെരമെറ്റമാഗ്രഹിച്ചടവികളാക്രമച്ചീടുന്നെ
രം ആൎക്കുമെത്താതവെഗമെറുന്നരഥത്തൊടും ഭാസ്കരരശ്മിപൊലും
ചെല്ലാതവനംപുക്കാൻ‌നൊക്കിയുംമൃഗങ്ങളെ ക്കണ്ടു കൌതുകംപൂണ്ടും
വെഗമെറീടും‌മൃഗജാലങ്ങൾവഴിയെപൊ യെകാകിയായവസുധെ
ന്ദ്രനാം ദുഷ്ഷന്തനും ക്ഷുല്പിപാസാദിപൂണ്ടുചമഞ്ഞാരനന്തരം അത്ഭുതം
വളൎന്നീടുമാശ്രമദെശം‌കണ്ടാൻ പുഷ്പങ്ങൾ‌തളിരുകൾഫലങ്ങൾനിറ
ഞ്ഞൊരൊ ഷൾപ്പദശുകപികകെകികൾ നാദത്തൊടും വൃക്ഷങ്ങൾ
തൊറും ചുറ്റിപ്പറ്റീടുംവല്ലീകളും യക്ഷകിന്നരസിദ്ധഗന്ധൎവ്വാദികളാ
ലുംപക്ഷികൾമൃഗങ്ങളെന്നുള്ളജന്തുക്കളാലും ഇക്ഷുജംബിരകെരകദ
ളീവൃന്ദത്താലുംശീൎതത്വസുഗന്ധമാന്ദ്യാദികൾഗുണംതെടുംവാതപ്പൊ
തങ്ങളാലുംസെവ്യമാശ്രമദെശം ചിത്തപ്രഹ്ലാദൊത്ഭവ മെത്രയുമെന്നു
നിനച്ചുത്തമനായനൃപൻ‌വിസ്മയം‌പൂണ്ടാനെറ്റം മാലിനിയായന
ദിതന്നുടെതീരത്തിങ്കൽകാലദൊഷാദികൂടാതാശ്രമം‌മനൊഹരം സത
തംനരനാരായണന്മാർമരുവീടും ബ‌ദൎയ്യാശ്രമംഗംഗാതന്നാലെന്നതു
പൊലെമാലിനീനദിതന്നാൽശൊഭിതദെശംകണ്ടു മാലകന്നൊരുനൃ
പൻ മറ്റുള്ളപടയെല്ലാം‌കാനനദ്വാരത്തിങ്കൽ‌നിൽക്കെന്നുനിയൊഗി
ച്ചുതാനുംതൻ‌പുരൊഹിതൻ‌താനുമാകം പുക്കാൻ ബ്രഹ്മലൊകത്തെ
പ്രവെശിച്ചിതുഞാനെന്നപ്പൊൾ നിൎമ്മലനായനൃപൻ‌തന്നുള്ളിലു
ണ്ടയ്‌വന്നുമായകൊണ്ടുണ്ടാംമഹാമൊഹങ്ങൾ‌നീക്കിനിത്യംന്യായതത്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/93&oldid=185382" എന്ന താളിൽനിന്ന് ശേഖരിച്ചത്