താൾ:CiXIV280.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൮൫

വിനൊടുഗാഢംവാർകൊംകതഴുകിയും ആനന്ദാമൃതവാരിരാശിയിൽമു
ഴുകിയു മാനനാദനംഗസ്വെദാമൃതമൊഴുകിയും പീനവക്ഷൊജങ്ങ
ളിൽക്കളഭമിഴുകിയും മാനസത്തിൻകലെറ്റമാനന്ദംപെരുകിയും‌ചെ
തസ്സുകനിഞ്ഞുടൻപുൽകിയും‌പലതരം വെധസ്സിൻവിനൊദങ്ങളെ
ത്രയും ചിത്രം‌ചിത്രം ആടിയും പാടിയും‌കൊണ്ടാടിയും‌നയനങ്ങൾ വാടി
യും കൌതൂഹലംതെടിയുമ്മാരപ്പട കൂടിയും‌മദനന്റെചാപമാം ചില്ലീവ
ല്ലി കൊടിയുമിരുവരുംകൂടി വാണീടുന്നെരം ഭൂപതിവീരനൊടുദെവ
യാനിയും‌ചൊന്നാൻ താപസബുദ്ധ്യാമദ്യവ്യാകുലചെതസ്സൊടും അ
ന്തണനായഭവാനെന്തിനുവന്നതിപ്പൊൾ ബന്ധമെന്തടവിയിൽ
വരുവാൻ‌പറഞ്ഞാലും ചെന്താൎബ്ബാണാൎത്തിഭവാനെൻ‌കൽ‌വൎദ്ധി
ച്ചാലതി നന്തരംപെരികെയുണ്ടന്ധാത്മാവായുള്ളൊവെ നെരത്തുപൊ
യ്ക്കൊൾകനീദൂരത്തുമടിയാതെ ചാരത്തിങ്ങണയാതെചാരിത്രഭംഗം
വന്നാൽ പെടിക്കവെണമെല്ലൊഭൂപതിയയാതിയെ മാടൊത്തകുളു
ൎമുലപുൽകുവാൻവശമല്ലാ ഇത്തരം ദെവയാനിചൊന്നതുകെട്ടുനൃപൻ
ഭത്സിച്ചുലിംഗഹീനന്മാരെക്കാവലും‌വച്ചാൻ ശമ്മിഷ്ഠയൊടും‌കൂടെന
ൎമ്മവുംചെയ്തുനന്നാ യ്മന്മഥപരവശനായ്മരുവീടുംകാലം മദ്യപാനവും
ചെയ്തുമത്തമാംചിത്തത്തൊടു മുദ്യാനഭൂവിപൊവാനുദ്യൊഗം‌കയ്ക്കൊ
ണ്ടപ്പോൾ പൊകണം‌വനക്രീഡയ്ക്കെന്നിതുദെവയാനീ ഭൊഗാൎത്ഥം
ഭൂപാലനുംകൂടവെപുറപ്പെട്ടാൻ ചെന്നി തുശൎമ്മിഷ്ഠതന്നാശ്രമത്തിൻ
കലപ്പൊൾ നന്നായിക്രീഡിക്കുന്നപൈതങ്ങൾതമ്മെക്കണ്ടു അച്ശ
നെക്കണ്ടുചിരിച്ചക്കുമാരന്മാരെല്ലാ മൎച്ചനാദികൾചെയ്തുചാരത്തുവരു
ന്നെരം അച്ചിരിപൂണ്ടുനിന്നുഭൂപതിതിലകനു മച്ചരിതങ്ങൾകണ്ടുചൊ
ദിച്ചുദെവയാനീ അച്ശനെങ്ങൊട്ടുപൊയീചൊല്ലുവിൻപൈതങ്ങളെ
വിച്ചകളുണ്ടാക്കുവാൻപൊയിതൊവനങ്ങളിൽ മെല്ലവെചൂണ്ടിക്കാ
ട്ടിക്കൊടുത്തുപൈതങ്ങളു മല്ലൽപൂണ്ടൊരുദെവയാനിയുംകൊപത്തൊ
ടെ ദൃഷ്ടിയും ചുവപ്പിച്ചു ദെഹവും വിറപ്പിച്ചു പൊട്ടിച്ചങ്ങെറിഞ്ഞിതു
ഭൂഷണങ്ങളുമെല്ലാം കല്പിച്ചവണ്ണംവരുമിനിക്കുമിനിനിങ്ങൾ കല്പി
ച്ചവണ്ണം‌തന്നെവാണാലുമിരുവരും പൊട്ടക്കൂപത്തിൽത്തള്ളിവിട്ട
ന്നെയുള്ളവൈര മൊട്ടുമെപോയീലശൎമ്മിഷ്ഠയ്ക്കെന്നോടുഞാനൊ പെ
ട്ടന്നുമറന്നിതുപൊട്ടിയായതുമൂലം പുഷ്ടഭൊഗത്തൊടെറ്റംതുഷ്ട്യാ വാഴു
വിൻ നിങ്ങൾ ഭൂമിയിൽവീണുംകെണുമുരുണ്ടും‌നടകൊണ്ടാൾ മാമു
നിശുക്രൻ‌തന്നെക്കാണ്മാനായ്‌വെഗത്തൊടെ ഭൂമിപാലനുമതിവ്യാകുല
ചെതസ്സൊടും ഭാമിനികൊപംകണ്ടുഭാവവൈൎണ്ണ്യം‌പൂണ്ടു പെടി
ച്ചുസരഭസം‌പിന്നാലെനടകൊണ്ടു മാടൊത്തമുലയാളെ എത്തീലയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/91&oldid=185380" എന്ന താളിൽനിന്ന് ശേഖരിച്ചത്