താൾ:CiXIV280.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൩

വും ചിത്രമാമുദംകൊപാഖ്യാനവുംഭൃഗുകുല വിസ്താരങ്ങളുംവഹ്നിത
ന്നുടെശാപാദിയും ആസ്തികന്തന്നിൽനാ ഗഗരുഡാരുണൊല്പത്തി ദു
ഗ്ദ്ധാബ്ധിമഥനമുച്ചൈശ്രവസ്സുണ്ടായതും അസ്തികൻസൎപ്പസത്രമൊ
ഴിച്ചപ്രകാരവും അസ്തികന്നനുഗ്രഹംസൎപ്പങ്ങൾകൊടുത്തതും പരി
ഭാഷാരൂപങ്ങൾപൌലൊമാസ്തികങ്ങളെ ന്നരുളിച്ചെയ്തുവെദവ്യാ
സനാംമുനിവരൻ – സംഭവപൎവ്വന്തന്നിൽ മുൻപിലെസൊമാന്വയ
സംഭവന്നൃപെന്ദ്രപാരംപൎയ്യംദെവാസുര സംഭവംഭുവിതെഷാമം
ശാവതരണവും അംഭൊജരിപുകുലസന്തതിസന്ധിപ്പിപ്പാൻ അൻ
പൊടുവിചിത്രവീൎയ്യക്ഷെത്രങ്ങളിൽകൃഷ്ണൻ സംഭവിപ്പിച്ചുധൃതരാഷ്ട്രാ
ദിപുത്രത്രയം മാൎത്താണ്ഡസുതനുമാണ്ഡവ്യശാപൊല്പത്തിയും ശൂദ്ര
യൊനിയിലവൻവിദുരനായവാറും ധാൎത്തരാഷ്ട്രൊല്പത്തിയുംപാണ്ഡു
പുത്രൊല്പത്തിയും പാൎത്ഥിവനായപാണ്ഡുതാപസശാപബലാൽ മാ
ദ്രിസംഗമംകൊണ്ടുമരണംപ്രാപിച്ചതും ആസ്ഥയാശെഷക്രിയാപു
ത്രന്മാർചെയ്തവാറും പാണ്ഡവരുടെനഗരപ്രവെശനാദിയും പാണ്ഡു
പൂൎവ്വജനവരൊടുവൎത്തിച്ചവാറും ശാരദ്വതൊല്പത്തിയുംഭാരദ്വാജൊല്പ
ത്തിയും ഭാരദ്വാജാത്മജനാമശ്വത്ഥാമൊല്പത്തിയും വിദ്യാഭ്യാസവുംഗു
രുദക്ഷിണാദിയുന്തമ്മിൽ വിദ്വെഷംമുഴുത്തതുംധൃഷ്ടദ്യുമ്നൊല്പത്തിയും
ജാതുഷഗൃഹദാഹംകാനനപ്രവെശവും മാതുരാധികൾകണ്ടുവാതന
ന്ദനതാപം ഹിഡിംബവധംഭീമഹിഡിംബീസമാഗമം ഹിഡിംബി
തന്നിൽഭീമതനയനുണ്ടായതും എകചക്രാവാസവുംബകനിഗ്രഹാദി
യും എകാന്തെവെദവ്യാസപ്രാപ്തിസംവാദാദിയും ദ്രൌപദീസ്വയം
ബരാകൎണ്ണനയാത്രാദിയും താപസദ്വിജസമാഗമസല്ലാപാദിയും അം
ഗാരവൎണ്ണൊപാഖ്യാനത്തിൽവാസിഷ്ഠാദിയും ശൃംഗാരരസപൂൎണ്ണസം
വരണൊദന്തവും ധൌമ്യതാപസവരൊപാദ്ധ്യായൊപലബ്ധിയും
ബ്രാഹ്മണരായിപ്പാഞ്ചാലാലയംപുക്കവാറും ധാൎമ്മികൻ ധൃഷ്ടദ്യുമ്ന
നുത്സവംഘൊഷിച്ചതും കാമ്യാംഗീപാഞ്ചാലിക്കുഭൂപതിപ്രബൊധ
നം യന്ത്രച്ശെദവുംപഞ്ചെന്ദ്രൊപാഖ്യാനവുംപിന്നെ കുന്തീനന്ദനൻ
രാജസഞ്ചയംജയിച്ചതും ദ്രൌപദീസ്വയംബരംവിദുരാഗമനവും ഭൂ
പതിനിയൊഗത്താൽധൎമ്മജാഭിഷെകവും അൎദ്ധരാജ്യവുമിന്ദ്രപ്ര
സ്ഥലബ്ധിയുന്തത്ര സത്വരംശ്രീനാരദനെഴുന്നള്ളിയവാറും സുന്ദൊ
പസുന്ദൊപാഖ്യാനാദിയും പാഞ്ചാലിയാംസുന്ദരിതന്നെപ്പൎയ്യായ
ത്തൊടെവഹിച്ചതും അൎജ്ജുനതീൎത്ഥയാത്രാസുഭദ്രാഹരണവും അൎജ്ജുന
സുതനഭിമന്യുവുണ്ടായവാറും പഞ്ചദ്രൌപദെയന്മാരുണ്ടായപ്രകാ
രവും സഞ്ചിതദ്രവ്യംദാനംചെയ്തതുംധൎമ്മാത്മജൻ ഖാണ്ഡവദാഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/9&oldid=185298" എന്ന താളിൽനിന്ന് ശേഖരിച്ചത്