താൾ:CiXIV280.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൮൩

ാമക്ഷെത്രങ്ങൾതമ്മിലെതുമെഭെദമില്ലാ സമ്മതമിനിക്കുമൊട്ടറിയപ്പൊ
കമെടൊ കല്യാണമൊടുമെന്നെക്കയ്ക്കൊൾകിൽ‌നിനക്കിപ്പൊൾനല്ല
തുവന്നുകൂടുമില്ലസംശയമെതും എംകിൽ‌നിന്നച്ശൻതന്നെതന്നാലാമെ
ന്നുനൃപൻ പംകജമുഖിയൊടുചൊന്നപ്പൊളവൾചൊന്നാൾ സംക
ടംവെണ്ടാഭവാനാമെല്ലൊപുനരതും ശംകയുമുണ്ടാംസൂക്ഷ്മധൎമ്മത്തെ
യറിയാഞ്ഞാൽ കാവ്യനാം‌പിതാവിനെയപ്പൊഴെവരുത്തിയാൾസെ
വ്യനാം‌മുനിതന്നെക്കും‌പിട്ടുനൃപതിയും നിശ്ശെഷവിശെഷങ്ങളച്ശ
നൊടറിയിച്ചാൾ തച്ചരിതങ്ങൾകെട്ടുഭാൎഗ്ഗവൻതാനും‌ചൊന്നാൻ ക
ന്ന്യകാജനമുള്ളിൽ‌തങ്ങളെകാമിച്ചീടി ലന്ന്യൊന്ന്യം ബ്രഹ്മക്ഷെത്രംത
ങ്ങളിൽക്കൊള്ളാമെല്ലൊ തന്നുടെമകൾതന്നിൽ വാത്സല്യമുണ്ടാകയാ
ലെന്നൊരുവിധിയവനന്നെരമുണ്ടാക്കിയാൻഗീഷ്പതിസുതനുടെശാ
പവുംനൃപനിലെ താല്പരിയവുമവൾക്കുണ്ടായനെരം മുനി പുത്രിയെ
യയാതിക്കുകൊടുത്തുവിശെഷിച്ചും പൃത്ഥ്വീനായകനൊടുപിന്നയുമൊ
ന്നുചൊന്നാൻ ആപദ്ധൎമ്മങ്ങൾക്കെതുംദൊഷമുണ്ടാകയില്ലാ ശാപ
ത്തെത്തടുക്കയുമരുതുമറ്റൊന്നിനാൽ ശൎമ്മിഷ്ഠയാകുമസുരാധിപപുത്രി
യൊടും നൎമ്മങ്ങൾപൊലും പറഞ്ഞീടരുതൊരുനാളും എന്നുടെമകൾ
ചൊല്ലും‌വണ്ണംനീയവളെയും നന്നായിരക്ഷിച്ചീടുകെന്നതുപറയെ
ണ്ടു ആയതമിഴിയാളാംദെവയാനിയുംപുന രായിരംദാസികളുംശൎമ്മി
ഷ്ഠതാനും കൂടി പൊയിതുയയാതിയാംഭൂപതീരാജ്യം‌തന്നിൽ പൊയിതു
പരിതാപം ദെവയാനിക്കുമപ്പൊൾ ഉമ്മരപ്പൂം കാവിലൊരലയമതും
തീൎത്തു ശൎമ്മിഷ്ഠതന്നെയതിൽ‌നന്നായിവെച്ചുനൃപൻ മുന്നമെകണ്ട
നാളിലുണ്ടായൊരനുരാഗം മന്നവനകതാരിൽ‌വാച്ചിതുദിനം‌പ്രതി
എന്നാലുംദെവയാനിതന്നൊടുംകൂടിച്ചെൎന്നു നന്നായീരമിച്ചിതുഭൂപ
തിവീരൻതാനും അക്കാലം‌യദുവെന്നും തുൎവ്വശുവെന്നുംരണ്ടു മക്കളുമു
ണ്ടായ്‌വന്നുമുഖ്യന്മാരവൎകളും ഇങ്ങിനെചെന്നുകാലമായിരം സംവ
ത്സരം അംഗജതാപവുംപൂണ്ടിരുന്നു ശൎമ്മിഷ്ഠയും ഒന്നിച്ചുവളന്നൊരു
തന്നുടെസഖിനന്നാ യ്മന്നവനൊടും കൂടി ക്രീഡിക്കുന്നതും‌കണ്ടുതാനൊ
രുപുരുഷനെക്കാണാതെഗുഹതന്നിൽ മാനസാതാപം‌പൂണ്ടുമാരമാ
ൽ പിടിപെട്ടുനാൾതൊറുമിരിക്കുന്നൊ ളക്കാലമവളുടൽചെതൊമൊ
ഹനമെന്നെചൊല്ലാവുകാണുംതൊറും അന്നവളുതുധൎമ്മം പ്രാപി
ച്ചുകുളിച്ചുവ ന്നുന്നതസ്തനങ്ങളുംമെല്ലവെനൊക്കിനൊക്കി ദന്ത
ശൊധനചെയ്തുബന്ധൂകസമാധരീ പന്തൊക്കുംകൊങ്കത്തടത്തിൻക
ൽക്കുംകുമം ചാൎത്തി ഭംഗിയിൽകുറിയിട്ടുകുംകുമതിലകംതൊട്ടംഗജൻതഴ
പൊലെപൂംകുഴലഴിച്ചിട്ടുനിൎമ്മലമായുള്ളൊരുവസ്ത്രവുമുടുത്തും കൊണ്ടുംബുജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/89&oldid=185378" എന്ന താളിൽനിന്ന് ശേഖരിച്ചത്