താൾ:CiXIV280.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ സംഭവം

യിട്ടാർപുത്രിയെക്കാണാഞ്ഞതിദുഃഖംപൂണ്ടൊരുശുക്രൻ‌അത്തൽ‌പൂണ്ടു
രചെയ്തുധാത്രിയൊടതുനെരം കണ്ടീലകുളിപ്പാനായ്പൊയൊരുമകളെ
ഞാൻ കണ്ടകാവുകൾതൊറും നീ ചെന്നുതിരയാണം അന്നെരമവൾ
നീളെതിരഞ്ഞുതുടങ്ങിനാളന്നെല്ലൊയയാതിയുംചെന്നിതു നായാട്ടി
നായി ഭൂപതി ദാഹംകാണ്ടുപാനീയം‌തിരയുമ്പൊൾ കൂപനിജ്ജലം‌ചാ
രത്താമ്മാറുകണ്ടാനതിൽകാണായിമിന്നൽ‌പൊലെകന്യകാരത്നംതന്നെ
ക്ഷൊണീപാലകൻ‌താനുമെടുത്തുകറ്റിനാൻ കൊപപവുമസൂയയും
പ്രീതിയും‌വിനയവുംഭൂപതിതന്നിലനുരാഗവും വിറയലും പ്രെമവും
മന്ദാക്ഷവുംബാഷ്പവും‌പ്രലാപവുംകാമതാപവുംകമനീയവെഷവുമു
ള്ളിൽ പെടിയുമഭിമാനഹാനിയുംദുഃഖങ്ങളും കൂടിനിന്നീടുന്നൊരു
കന്ന്യകതന്നെക്കണ്ടു കൂടലർകുലകാലനായമന്നവൻ ചൊന്നാൻപാട
ലാധരികുലമൌലിമാലികെബാലെ നിൎമ്മലെനിരുപമശീലെചൊ
ല്ലെന്നൊടിപ്പൊൾ നിന്മനൊദുഃഖത്തിന്റെമൂലവും‌പിന്നെനിന്റെ
ഗൊത്രവുംപെരും‌നിന്റെതാതനാരെന്നും‌പരമാൎത്ഥം ചൊല്ലമ്മയാരാ
കുന്നതെന്നതുമെല്ലാം കൂപത്തിൽ‌വീണുപൊവാനെന്തവകാശമെന്നും
ഭൂപതിചൊദിച്ചപ്പൊൾ കന്ന്യകതാനുംചൊന്നാൾ അസുരാചാൎയ്യ
നായാശുക്രന്റെമകൾഞാനൊ മധുരാകൃതെദെവയാനിയെന്നെ
ല്ലൊനാമം കൂപത്തിൽവീഴ്വാനുള്ള കാരണമതുംചൊന്നാൾ താപസകു
ലവരബാലികയതുനെരം പുഞ്ചിരികലൎന്നവൾകുമ്പിട്ടു നിന്നുചൊന്നാ
ൾ എൻചെവികളുമിപ്പൊളൊന്നിനുണ്ടുഴറുന്നു കൂപത്തിൽ‌പ്പതിത
യായ്ത്താപത്തിൽ‌മുഴുകുമെന്നാപത്തുകെടുത്തൊരുമാനുഷനായഭവാൻ
ആരെന്നതറികയിലാഗ്രഹമുണ്ടുപാരം നെരെചൊല്ലുകവെണമെന്ന
തുകെട്ടുനൃപൻ മന്ദഹാസവും‌ചെയ്തു കന്യകാരത്നമായ സുന്ദരിതന്നൊ
ടനുനന്ദിച്ചുചൊല്ലീടിനാൻ അഹിതകുലകാലനാകിയനരവീരൻ ന
ഹുഷൻ‌തന്റെമകനാകിയയയാതിഞാൻ അതുകെട്ടൊരുദീൎഗ്ഘശ്വാ
സവും‌പൂണ്ടുചൊന്നാൾ മതിനെർമുഖിയായദെവയാനിയുമപ്പൊൾ
കുറ്റമല്ലെതുമെന്റെകൈപിടിച്ചതിനിനി മറ്റൊരുപുരുഷനെക്കൊ
ള്ളരുതെന്നെയുള്ളു വിധിച്ചവണ്ണംതന്നെവെട്ടുകൊള്ളുകെവെണ്ടു വി
ധിച്ചതൊഴിഞ്ഞുണ്ടൊവരുന്നുനിരൂപിച്ചാൽ എന്നതുകെട്ടുനൃപൻ ക
ന്ന്യകയൊടുചൊന്നാൻ മന്നവൎക്കുചിതമല്ലിന്നു നീചൊന്നതെടൊ
മാനവാദ്യഷ്ടാദശസ്മൃതികളെല്ലാറ്റിലു മാനുലൊമ്യമെവിധിയുള്ളിതു
വെദത്തിലും പ്രാതിലൊമ്യത്തിനെറെപ്പാപമുണ്ടെന്നുനൂനം പാതി
വ്രത്യത്തിൻ‌നിഷ്ഠാപാരമുണ്ടെന്നാകിലും അന്യൊന്യമനുരാഗംകൊ
ണ്ടതുചെയ്തീടിലും നിന്നുടെജനകനെപ്പെടിക്കവെണമെല്ലൊ പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/86&oldid=185375" എന്ന താളിൽനിന്ന് ശേഖരിച്ചത്