താൾ:CiXIV280.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൭൯

ദെവകൾക്കും വിണ്ണവരതുകാലംപൊരിനുകൊപ്പിട്ടൊക്കെച്ചെന്നിതു
വൃഷപൎവ്വാതന്നുടെരാജ്യത്തിൻ‌കൽകൊട്ടതന്നുടപുറത്തടുത്തുവലിയൊ
രു കാട്ടിൽച്ചെന്നിരുന്നപ്പൊൾക്കാണായിതെല്ലാവൎക്കും കണ്ടാലെത്ര
യുന്നല്ലകന്ന്യകാജനമൊക്കെ ത്തണ്ടലർപ്പൊയ്കതന്നിൽക്കളിച്ചീടുന്ന
തെല്ലാം കണ്ടിവാർകുഴലികളപ്സരസ്ത്രീകളെക്കാൾ കണ്ടാൽ‌നല്ലപരി
ങ്ങു മുണ്ടൊമറ്റെന്നുതൊന്നീ വസ്ത്രങ്ങളഴിച്ചതിൻതീരത്തുവെച്ചും കള
ഞ്ഞത്യന്തം മതിമറന്നിങ്ങികളിക്കംപൊൾ ചൂതസായകമെറ്റുവാ
സവനതുകണ്ടു ചൂതവാർമുലമാറിൽകൌതുകമുണ്ടായ്‌വന്നുകാണണമിവ
രുടെ മന്മഥഗൃഹമെല്ലാം നാണിച്ചുപൊകുമെല്ലൊനാമങ്ങുചെല്ലുംനെ
രം വായുവായ്ചമഞ്ഞവൻ‌പൊയ്കതൻ‌കരെച്ചെന്നു മായയാംപുടവക
ൾ വാരിയങ്ങൊട്ടങ്ങൊടു ധൂളിപ്പിച്ചതുകണ്ടുവെഗത്തിൽ കന്ന്യകമാ
രൊളത്തൊടൊരുമിച്ചുവെഗത്തിൽ‌കരെറിനാർ ആരുമില്ലടുത്തെന്നുക
ല്പിച്ചുതന്നെയവർ ദൂരപ്പൊയൊരുവസ്ത്രമൊടിച്ചെന്നെടുത്തപ്പൊൾ ക
ണ്ടിവാർകുഴലാരെ കണ്ടുകൌതുകം‌പൂണ്ടൊരണ്ടർ നായകൻ താനുമിണ്ട
ൽപൂണ്ടിതുതുലൊം പുണ്ഡരീകെഷുപരവശമാനസനായാ ഖണ്ഡല
ൻ‌താനും‌പരിഖണ്ഡിതധൈൎയ്യത്തൊടും ഇന്നല്ലായുദ്ധത്തിനുപൊക
നാമെന്നുപറഞ്ഞിന്ദ്രാദിദെവഗണമാത്മമന്ദിരംപുക്കാർ ധൂളിയെപ്പി
ന്നെയെങ്ങുംകാണാഞ്ഞനെരമവർകുളികൾകാളിയുമായിപ്പൊകയെ
ന്നൊൎത്തുഭീത്യാ തങ്ങൾതങ്ങൾക്കുള്ളൊരുവസ്ത്രങ്ങളെടുത്തുംകൊ ണ്ട
ങ്ങൊട്ടിങ്ങൊട്ടുനൊക്കിയുടുത്തീടുന്നനെരം സുന്ദരീദെവയാനിതന്നുടെ
പുടവയും അന്നെരമറിയാതെസംഭൂമംകൊണ്ടുബലാൽ ചെന്നെടുത്തു
ടുത്തിതുശൎമ്മിഷ്ഠയതുകണ്ടു നിന്നൊരുദെവയാനിചൊല്ലിനാളതുനെ
രംഎന്നുടെവസ്ത്രമെല്ലൊനീയുടുത്തതുമെടൊ നിന്നുടെവസ്ത്രമിതാമറ്റെ
തുതന്നീടണം എന്നതുകെട്ടീലെന്നുഭാവിച്ചശൎമ്മിഷ്ഠയുംതന്നുടെസഖികളു
മായ്നടന്നീടുന്നെരം പിന്നാലെദെവയാനി ചെന്നാളിതരുതെല്ലൊ ത
ന്നീടുകെന്റെവസ്ത്രംമറ്റെതുതരാമെല്ലൊഞങ്ങൾക്കുനിങ്ങളുടെ പുടവ
യുടുക്കരുതിങ്ങുതന്നീടവെണമെന്നതുകെട്ടനെരം ശൎമ്മിഷ്ഠകൊപത്തൊ
ടെചൊല്ലിനാളടങ്ങുനീ നിന്മഹിമകളെല്ലാംഞാനറിഞ്ഞിരിക്കുന്നൂ എ
ന്നുടെതാതൻതന്റെകാരുണ്യമുണ്ടാകയാൽ ഇന്നെറ്റംഞെളിയുന്നു
നീയെന്നതറിഞ്ഞാലുംനെരിയപുടവയും കുറിയുംകൊപ്പുമെല്ലാാമെറെ
നീതിളയ്ക്കിലൊപൊകണംമറയത്തുവെണമെന്നാകിലതു മടുത്തപൊ
ന്നീടുനീഞാനിപ്പൊളിതുവിഴുത്തിടുകയില്ലയെന്നും ഇത്തരമധിക്ഷെപിച്ച
ത്രയുംഭത്സികയാലുൾത്തളിരിരുവൎക്കും ചീറിയൊരന്തരം ദുഷ്ടതപെ
രിയശൎമ്മിഷ്ഠയുംസഖിമാരുംപെട്ടന്നങ്ങൊരു പൊട്ടക്കിണറ്റിൽത്തള്ളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/85&oldid=185374" എന്ന താളിൽനിന്ന് ശേഖരിച്ചത്