താൾ:CiXIV280.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ സംഭവം

താപസശ്രെഷ്ഠനെന്നുചൊല്ലുന്നുവിദ്വജ്ജനം എന്നതുകെട്ടുഭൃഗുനന്ദ
നൻ മകളൊടു ചൊന്നാനെങ്ങനെവെണ്ടുതിരിച്ചുചൊല്ലെണം നീ
ഞാന്മരിച്ചിടുന്നാകിൽ കചനെയുണ്ടാക്കുവൻ ഞാന്മരിയാതെകച
നുണ്ടാകയില്ലതാനും അച്ശനെന്തെന്നൊടിപ്പൊളിങ്ങനെപറയുന്നു
വിച്ചയെന്തതുപുനരെല്ലാൎക്കുംചെയ്യാമെല്ലൊ താന്മരിച്ചൊരുത്തനെര
ക്ഷിക്കുമസാരനും താന്മരിയാതെകണ്ടുമറ്റൊരുപുരുഷനെ ജീവിപ്പി
ച്ചീടുന്നതു സാമൎത്ഥ്യമാകുന്നതും ജീവരക്ഷണത്തിനുമെംകിലെഫലമു
ള്ളു എന്നതിൽ വിശെഷിച്ചുമാശ്രിതനല്ലൊകചൻ നിന്നുടെയൊ
രുശിഷ്യനാകയുമുണ്ടൂപിന്നെ ധന്ന്യനാംബൃഹസ്പതിപുത്രനാകയുമു
ണ്ടു എന്നതുനിരൂപിച്ചിട്ടൊത്തതുചെയ്കയെന്നാൾ നിന്തിരുവടിത
ന്നെക്കൊന്നുജീവിച്ചാലതി നെന്തൊരുഫലമതുചെയ്കയില്ലെന്നുമവ
ൻ അച്ശനും കചനുമൊരന്തരം‌വരാതെക ണ്ടിച്ശവന്നീടുന്നാകിലി
ജ്ജന്മമൊടുങ്ങീല നിശ്ചയമല്ലായ്കിൽഞാന്മരിപ്പനെന്നുതന്നെ കച്ചൊ
ലും മുലയാളാംദെവയാനിയുംചൊന്നാൾ ആൎജ്ജവവചനമൂൎജ്ജസ്വ
തി പുത്രിചൊന്ന താശ്ചൎയ്യമെന്നുകണ്ടുഭാൎഗ്ഗവമുനിതാനും അപ്പൊഴെ
യുപദെശിച്ചാൻ മൃതസഞ്ജീവനീസല്പുമാനായകചൻ‌തനിക്കുമടിയാ
തെ ദക്ഷിണപാൎശ്വം‌ഭെദിച്ചപ്പൊഴെപിറപ്പെട്ടാൻ ദക്ഷനാംകചൻ
ജീവിപ്പിച്ചിതുശുക്രനെയും ദക്ഷിണാഗുരുവിനുജീവനം‌നൽകീകച
ൻ ഒക്കുമെന്നതും പരീക്ഷിച്ചിതന്നതിനാലെ ദുഷ്ടരാമസുരകൾ‌ചെ
യ്തതും‌ഫലിച്ചീല നിഷ്ഠുരകൎമ്മികൾക്കുതങ്ങൾക്കെ ഫലങ്ങളും ഗുണമു
ള്ളവരുടെഗുണത്തെക്കെടുപ്പാനായ്ഗുണമില്ലാതജനംചെയ്തതിൻഫ
ലങ്ങളും ഗുണങ്ങളായെവരൂമെൽക്കുമെൽ ഗുണികൾക്കും ഗുണ
ക്കെടതുചെയ്യുന്നവക്കെയകപ്പെടു വിദ്യയും‌പഠിപ്പിച്ചുകീൎത്തിമാനാക
നീയെന്നെത്രയും‌തെളിഞ്ഞരുൾചെയ്തിതുശുക്രൻ‌താനും ഇങ്ങനെ
യെന്റെശിഷ്യൻ‌തന്നൊടുചെയ്തമൂലം നിങ്ങളുമജ്ഞാനികളായ്പൊ
വിനസുരരെ ഇന്നിനിക്കിതുവന്നകാരണംമറയവ രിന്നുതൊട്ടിനി
മെലിൽച്ചെയ്യായ്കാ സുരാപാനം ചെയ്തീടുന്നവൻ ബ്രഹ്മഹത്യയുള്ളതു
പൊലെ ജാതിഭ്രഷ്ടനുമായിപ്പാപിയായ്‌വരികെന്നാൻ ശുക്രാശാപത്താ
ലിന്നും‌മദ്യപാനത്തെച്ചെയ്കിൽ ഉൽക്കൃഷ്ടന്മാരായ്ത്തപൊവിദ്യാവൃത്തന്മാ
രാകും വിപ്രന്മാർപഞ്ചമഹാപാതകം‌പ്രാപിക്കുന്നു. ശുക്രാശാപത്തിൻ
ബലം പൊകയില്ലൊരുനാളും - ആയിരത്താണ്ടുകചനിങ്ങനെവാസം
ചെയ്തി ട്ടാചാൎയ്യ നിയൊഗത്താൽപൊവാനായ്പുറപ്പെട്ടാൻ ആയ
തമിഴിയാളാംദെയാനിയുമപ്പൊ ളാതുരയായാൾകചൻ‌തന്നുടെ
വിയൊഗത്താൽ എന്തെടൊ തുടങ്ങുന്ന തെന്നെനീവെടിയായ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/82&oldid=185371" എന്ന താളിൽനിന്ന് ശേഖരിച്ചത്