താൾ:CiXIV280.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ സംഭവം

ചെന്നുനീപഠിക്കണംശുക്രന്റെവിദ്യയെന്നാലന്നൊഴിഞ്ഞില്ലജയം
നമുക്കെന്നറിഞ്ഞാലും അമ്മുനിയുടെമകൾദെവയാനിയെനന്നാ യ്സ
മാന്നിച്ചരികെപുക്കീടുകമടിയാതെ തന്മകൾചൊന്നതൊഴി ഞ്ഞമ്മു
നികെൾക്കയില്ലാ നിൎമ്മലയായവിദ്യാപഠിക്കാമെന്നാലെടൊകചനു
മതുകെട്ടു വൃഷപൎവാവാകുന്നൊരസുരാധിപൻതന്റെ നഗരമകം പു
ക്കാൻ ശുക്രനെച്ചെന്നുകണ്ടു വന്ദിച്ചുമുനീന്ദ്രനുംകയ്ക്കൊണ്ടുവിദ്യകളും
നന്നായിപ്പഠിപ്പിച്ചു ശുക്രനുംദെവയാനിയാൽകിയകുമാരിക്കുമുൾക്കാ
മ്പുതെളിയുമാ റി രുന്നാനവൻതാനുംദെവയാനിയാൽവെണ്ടു മൊരൊ
രൊപരികൎമ്മംഎതുമെമടിയാതെ ചെയ്തീടുംകചൻ‌താനും‌അവൾക്കുമി
തുമൂലംകചനീലൊരുനാള മിളക്കംവരാതൊരു രാഗവുമുണ്ടായ്‌വന്നുക
ന്യകതാനുംബ്രഹ്മ ചാരിയാം കചനുമായ്നന്നായിരമിച്ചു വാണീടി
നാർ നിരന്തരം കാനനന്തൊറും പശുവൃന്ദത്തെമെച്ചുപിന്നെനാനാ
പുഷ്പങ്ങൾ പുല്ലുംസമിദാദികളെല്ലാംകൊണ്ടുവന്നീടുമവൻ മിണ്ടാ
തെയിരിക്കുംപൊൾകണ്ടിക്കാർകുഴലിയാം ദെവയാനിയുമായികണ്ട
കാനനന്തൊറുംനടന്നൂകളിച്ചീടും കുണ്ഠതകൂടാതെതൻ വിദ്യയും‌പഠി
ച്ചീടും യൌവ്വനമിരുവൎക്കുമാരംഭിച്ചിരിക്കുന്നു ദിവ്യത മുണ്ടാക
യാൽവൃത്തിയുംരക്ഷിച്ചീടും വെൺനാദങ്ങളൊടുതാളങ്ങൾമെളങ്ങ
ളും വീണവായനനല്ലവക്രൊക്തിവിശെഷവും വ്യംഗ്യങ്ങൾപലത
രംധ്വനികളിവയെല്ലാം മംഗലമാകുംവണ്ണംനന്നായിപ്പറകയും അ
ന്നൊന്ന്യംകളിച്ചവരിരുന്നാർ‌പലകാലം കന്ന്യകതാനുംബ്രഹ്മചാരി
യും‌പിരിയാതെആടീടുന്നവനിലുംപാടീടുന്നവനിലുംഗൂഢമാംനാ
രീവൃത്തം‌മറയ്ക്കുന്നവനിലും ഇഷ്ടമായുള്ളവസ്തുകൊടുക്കന്നവനിലും
ഇഷ്ടമായതുതന്നെപറയുന്നവനിലും ക ണ്ടഭൂഷണമെല്ലാമണിയുന്ന
വനിലും കണ്ടാൽ‌നല്ലവനിലും കെളിയുള്ളവനിലും ഉണ്ടാകുമെല്ലൊ
മധുവാണികൾക്കനുരാഗം ഉണ്ടെല്ലൊകചനെവമാദിയാംഗുണമെ
ല്ലാം‌അഞ്ഞൂറുസംവത്സരം കഴിഞ്ഞുകചനെവം മഞ്ജുള ഗാത്രിയുമായ്ക്കളി
ച്ച കാലമന്നാൾ അറിഞ്ഞാരസുരകൾ കചന്റെപരമാതാം നിറഞ്ഞ
വൈരത്തൊടുമതിനാലതുകാലം കാനനന്തന്നിൽ‌പ്പശുവൃന്ദവുംമെച്ചു
കചൻ താനെനിൽക്കുന്നനെരംകൊന്നവനുടലെല്ലാ മൊരൊരോതി
ലത്തൊളം നുറുക്കിച്ചെന്നായ്ക്കൾക്കു പാരാതെകൊടുത്തിതുദുഷ്ടരാമസു
രകൾ പശുവൃന്ദവുമപ്പൊൾതങ്ങളെപൊന്നുവന്നാർ കചനെക്കാ
ണായ്കയാൽദെവയാനിയും ചെന്നു കരഞ്ഞു പരിതാപം‌നിറഞ്ഞുമനതാ
രിൽ പറഞ്ഞുതാതനൊടുവന്നീലഗുരുസുതൻ ഗൊക്കളുംഗൊശാല
യ്ക്കൽ തങ്ങളെവന്നാരൊക്കെ പാൎക്കെണ്ടുംനെരമല്ലസൂൎയ്യനുമസ്തമിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/80&oldid=185369" എന്ന താളിൽനിന്ന് ശേഖരിച്ചത്