താൾ:CiXIV280.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ പൌലൊമം

ക്കഥാചൊല്ലെണംനീയെന്നവർചൊന്നനെരം എങ്കിൽവൈശംപാ
യനൻജനമെജയനൊടു ഭംഗിയിലറിയിച്ചഭാരതംചൊല്ലാമെല്ലൊ
ഭാരതംചൊല്ലന്നൊൎക്കുംഭക്താരാായ്ക്കെൾക്കുന്നൊൎക്കും പാരാതെഗതിവ
രുമെന്നരുൾചെയ്തുമുനി പാരാശൎയ്യാഖ്യൻകൃഷണനെന്നതുസത്യമത്രെ
പാരമാൎത്ഥികമായതത്വവുമിതിലത്രെ ഭഗവൽഗ്ഗീതാശ്രീമത്സഹസ്രനാ
മാദികൾ ഭഗവാൻവെദവ്യാസൻഭാരതമിതിലാക്കി നിഗമാദികൾ
പൊലുമതിനാൽവന്ദിക്കുന്നൂ സകലപുരുഷാൎത്ഥങ്ങളുമുണ്ടിതിൽനൂ
നം ഭൊഗിശവാഗീശലൊകെശാദിജനങ്ങൾക്കു മാകയാലിതിനുടെ
മഹത്വംചൊല്ലാവല്ലെ ഒൎക്കുംപൊളപൌരുഷെയത്വമുണ്ടിതിന്നതൊ
സാക്ഷാൽവെദങ്ങൾക്കത്രെഎന്നെല്ലൊചൊല്ലീടുന്നൂ എങ്കിൽപ്പൌ
രുഷെയമായപൌരുഷെ യാംഗിയായ്‌വരുമെന്നെഭാരതംവന്നു
കൂടുംദ്വൈപായനൊഷ്ഠപുടനിസ്സൃതമെന്നാകുന്നു ദ്വൈപായനെന
കൃതമെന്നതൊചൊല്ലീലെല്ലൊ ചതുരാനനമുഖസംഭവംവെദമിതു വ
സുജാത്മജമുഖസംഭവമെന്നെയുള്ളു ബ്രഹ്മജംവെദമിതുവിഷ്ണുജമെ
ന്നാകയാൽ ബ്രഹ്മത്തെപ്രതിപാദിച്ചീടുന്നതിതിലെല്ലൊ സംഗംമ
റ്റുള്ളവിഷയങ്ങളിൽനിവൃത്തമാ യ്മംഗലംവരുത്തുന്നഭഗവത്സംഗീ
സംഗം കൈവന്നുകൂടുമിതുകെൾക്കിലെന്നുരചെയ്തു കൈവണങ്ങിനാ
ൻഭൂമിദൈവതങ്ങളെസൂതൻ–ദെവഭക്തന്മാരായശൌനകാദികളപ്പൊ
ൾ പാവനമായസൂതഭാഷിതംകെട്ടുചൊന്നാർ : വൈശംപായനൻ
ചൊന്നഭാരതന്തന്നെചൊൽനീ സംശയന്തീരുമതിലില്ലാതെമറ്റൊ
ന്നില്ലാ പാശങ്ങൾ നശിച്ചുതന്നാശയംതെളിയിക്കും കെശവചരിത
വുമിത്രമറ്റൊന്നിലില്ലാ കൎമ്മകൌശലങ്ങളുംസാംഖ്യയൊഗാദികളും
ധൎമ്മാൎത്ഥകാമമൊക്ഷംസാധിപ്പാനുപായവും നിൎമ്മലൻവെദവ്യാസ
നിതിംകൽപ്രയൊഗിച്ചുശൎമ്മസാധനമിതിന്മീതെമറ്റൊന്നില്ലെല്ലൊ
അക്കത്ഥയൊക്കെക്കെൾപ്പാനുണ്ടവസരമിപ്പൊൾ സല്ഗുണനിധെ
സൂതചൊല്ലുനീമടിയാതെ–തത്വജ്ഞനായസൂതൻവിപ്രമാമുനികളെ
ചിത്തത്തിലുറപ്പിച്ചുവന്ദിച്ചുഭക്തിയൊടെ സത്യജ്ഞാനാനന്താനന്ദാ
മൃതാദ്വയനാകു മുത്തമൊത്തമൻകൃഷ്ണൻതന്നെയുംധ്യാനംചെയ്താൻ
പാരാശൎയ്യാഖ്യൻപരമാചാൎയ്യൻവെദവ്യാസൻ കാരുണ്യമൂൎത്തികൃഷ്ണ
നാകിയഗുരുവിനെ പാരാതെവണങ്ങിനാൻഭാരതീദെവിയെയും വാ
രണാനനനായവിഘ്നെശൻപദങ്ങളും വാരിജൊത്ഭവനാദിയായ
ദെവന്മാരെയും ശ്രീശുകസമനായവൈശംപായനെനെയും ആശയം
തന്നിൽചെൎത്തുപറഞ്ഞുതുടങ്ങിനാൻ – നാലായിവെദങ്ങളെപ്പകുത്ത
വെദവ്യാസൻ പൌലൊമന്തന്നിൽച്ചൊന്നാൻഭാരതസംക്ഷെപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/8&oldid=185297" എന്ന താളിൽനിന്ന് ശേഖരിച്ചത്