താൾ:CiXIV280.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ സംഭവം

പെണ്ണുങ്ങളെപ്പിന്നയുംജനിപ്പിച്ചു അൻപൊടുകാശ്യപനുകൊടുത്തു
പതിമൂന്നും പത്തധൎമ്മനും ചന്ദ്രനിരുപത്തെഴുനൻ‌കി അവരിലദിതി
യാം‌കാശ്യപപന്തിപെറ്റിട്ടാദിത്യന്മാരുണ്ടായിലൊകത്തെപ്രകാശി
പ്പാ നെന്നതിൽ‌വിവസ്വാന്റെമപുത്രനായതുയമൻ പെണ്ണുമൊന്നു
ണ്ടായ്‌വന്നുയമിയെന്നവൾക്കുപെർ പിന്നയുമുണ്ടായിതുമനുവെന്നൊ
രുമകൻ മാനവന്മാരെല്ലാരുമവൻ‌കൽ‌നിന്നുണ്ടായിവിപ്രന്മാരായാ
രതിൽ‌ചിലരെന്നതെവെണ്ടു പാത്ഥീനായകന്മാരായ്‌വന്നിതുചിലരെ
ടൊവെനനുംത്രസ്നുതാനും‌നരിഷ്യൻ‌നഭഗനും ഇക്ഷ്വാകുകരൂശനും.
ശയ്യാതിപുനരിന്നളൻ വൃഷദ്ധ്രൻ‌ദിഷ്ടനിവർപത്തു‌പെർനൃപെന്ദ്രന്മാ
ർപിന്നയുംപത്തൊൻപതുനന്ദനന്മാരുണ്ടായാരന്ന്യൊന്ന്യയുദ്ധംചെയ്തു
മരിച്ചാരവർകളും പത്തുപെരുണ്ടായതിലെട്ടാമനാകുമിളൻ മുത്തന്നി
മുലയാളായ്‌വന്നാനെന്നറിഞ്ഞാലും അൎക്കഥാപറയുംപൊളെത്രയും‌പെ
രുപ്പമുണ്ടക്കയൽക്കണ്ണിതന്നെക്കയ്ക്കൊണ്ടാനന്നുബുധൻ ബുധനു പു
രൂരവാവെന്നൊരുമകനുണ്ടാ യതിമാനുഷമായ കൎമ്മങ്ങൾചെയ്താന
വൻ സൊമവംശത്തിൻകലയ്ക്കാദിരാജാവുമവൻ ഭൂമിയുംസമുദ്രദ്വീ
പങ്ങളുമൊക്കെവാണാൻ ദിവ്യരത്നങ്ങൾധനധാന്യങ്ങളെന്നതല്ലാമു
ൎവ്വീശനാകുമിളനാൎജ്ജിച്ചാനസംഖ്യമായി എന്നിട്ടുംമതിയായില്ലെന്ന
വനെല്ലൊകെൾപ്പു നന്നിതുലൊഭത്തിന്റെമഹിമാനിരൂപിക്കിൽ
ബ്രഹ്മസ്വമായുള്ളതുമടക്കിത്തുടങ്ങിനാൻ കൎമ്മദൊഷങ്ങളെന്നുകല്പി
ച്ചാർമറയൊരും അക്കാലം‌സനൽക്കുമാരന്മുനിശപിക്കയാലുൾക്കാം
പിൽ മദനമാൽ‌മൂച്ശിച്ചുനരപതി മയ്ക്കണ്ണിമണിയായൊ രുൎവ്വശിത
ന്നെക്കണ്ടുതൽക്കൊങ്കപുണരാഞ്ഞുദുഃഖിച്ചുവിവശനായ നഷ്ടസംജ്ഞ
നുമായീഗന്ധൎവ്വലൊകത്തിൻ‌കൽ മട്ടൊലുംമൊഴിയാളുമായവൻ ന
ടകൊണ്ടാൻ മധുരാധരിയുമായധരപാനംചെയ്തു മതിയുംമറന്നവ
നറുപത്തയ്യായിരത്താണ്ടിരുന്നിട്ടുമെതുമറുതിവന്നതില്ലാ വൎദ്ധിച്ചുമദ
നമാതരമിച്ചുവസിച്ചൊളം വിരക്തിവരുമെന്നതൊരുത്തൻ നിന
യ്ക്കെണ്ടാവൎദ്ധിക്കും.ദിനംപ്രതിവഹ്നിയിലാജ്യസമി ദാദികൾവെണ്ടു
വൊളം‌പിന്നയുംഹൊമിച്ചൊളം ജ്വലിച്ചുവരുമത്രെ സെവിച്ചൊള
വും നന്നായി വൎദ്ധിച്ചുവരുംകാമം സെവിച്ചാൽമതിയാമെ ന്ന
ജ്ഞൻമാർപറഞ്ഞീടും ആവൊളൊമകലത്തുവെടികയൊഴിഞ്ഞെ
തുമാവതില്ലനുരാഗംവെൎവ്വിടണമെംകിൽ ദിവ്യമാനിനിയായൊ
രുൎവ്വശീരമിപ്പിച്ചുമൎവ്വീനായകനെതുംവന്നതില്ലലംഭാവം ആരവാർമു
ലയാളാമുൎവ്വീശപെറ്റിട്ടവനാറുപുത്രന്മാരുണ്ടായ്‌വന്നീതെന്നറിഞ്ഞാലും
ആയുസ്സുംധീമാനനുംവസുവുംഗ്രഹായുസ്സുമഞ്ചാമൻവനായുസ്സുമാറാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/78&oldid=185367" എന്ന താളിൽനിന്ന് ശേഖരിച്ചത്