താൾ:CiXIV280.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ സംഭവം

ദെവകനായതൊരുഗന്ധൎവ്വശ്രെഷ്ഠനല്ലൊ ഗുരുവാംബൃഹസ്പതിതന്നു
ടെയംശമെല്ലൊഗുരുവാംദ്രൊണർഭരദ്വാജനന്ദനനെടൊൟശന്റെ
കാമവുമക്കാലന്റെകൊപവും കൂടെശിയൊന്നായിച്ചമഞ്ഞുണ്ടായാ
നശ്വത്ഥാമാവസുക്കൾഗംഗാതൻകൽശന്തനുപുത്രരായാർ വസിഷ്ഠ
ശാപംകൊണ്ടുവാസവനിയൊഗത്താൽഅവരിലെല്ലാരിലുമനുജനെ
ല്ലൊഭീഷ്മർരുദ്രന്മാരുടെയംശമായതുകൃപാചാൎയ്യൻ ത്രിശംകുവെന്നനൃ
പൻപാവരനായാനെല്ലൊചൊല്ലെഴുംമരുത്തുകളായദെവകളുടെ അം
ശത്താലുണ്ടായതുസാത്യകിയെന്നവീരൻഗണദെവകളുടെയംശസം
ഭൂതന്മാരായിദ്രുപദൻ വിരാടനും കൃതവൎമ്മാവുമുള്ളഅരിഷ്ടസൂതനായ
ഹംസനാംഗന്ധൎവ്വെശൻ‌വരിഷ്ഠനായധൃതരാഷ്ടനെന്നറിഞ്ഞാലും ക
ലിതന്നുടെയംശംദുരിയൊധനനൃപൻ‌പൌലസ്ത്യന്മാർപൊൽമറ്റെനൂ
റ്റുപെരെല്ലാവരും ധൎമ്മരാജനുംവന്നുപിറന്നുവിദുരരാ യ്ധൎമ്മൻതന്നു
ടെയംശമായതുയുധിഷ്ഠിരൻ വായുവിനുടെയംശംഭീമനെന്നറിഞ്ഞാ
ലും ദെവെന്ദ്രനുടെയംശംഫൽല്ഗുനൻ‌മഹാരഥൻ അശ്വിനീദെവ
കൾതന്നംശം‌മാദ്രെയന്മാരും‌അഗ്നിതന്നുടെയംശമായതുധൃഷ്ടദ്യുമ്നൻ‌ആ
ദിത്യനുടെയംശം കൎണ്ണനെന്നറാഞ്ഞിലും സൊമനന്ദനനായസുവ
ൎച്ചസ്സഭിമന്ന്യു വിശ്വദെവകളുടെയംശം ദ്രൌപദെയന്മാർ സ്ത്രീപുംസ
മായിട്ടുള്ള ഗുഹ്യകൻ ശിഖണ്ഡിയും ത്രിദിവലക്ഷ്മീയുടെയംശംപൊല്പാ
ഞ്ചാലിയും ധൃതിയുംസിദ്ധിയുംപൊൽകുന്തിയും‌മാദ്രിതാനും പ്രദ്യുമ്നൻസ
നൽക്കുമാരാംശമെന്നതുംചൊല്ലും – അനന്തമൂൎത്തിയുടെയംശം‌പൊൽ
ബലഭദ്രൻ വിഷ്ണു തന്നുടെയംശംകൃഷ്ണനെന്നറിഞ്ഞാലും മാധവമത
മറിഞ്ഞും‌ബുജൊത്ഭവൻ‌ചൊല്ലാൽ വാസവനിയൊഗംകൊണ്ടപ്സ
രസ്ത്രീകളെല്ലാം മാധവപത്നികൾപൊൽപതിനാറായിരവും ഇത്തര
മവരവർപൃത്ഥ്വിയില്പിറന്നതും വിസ്തരിച്ചുരചെയ്‌വാനെത്രയും പണിയ
ത്രെ ഇരുനൂറദ്ധ്യായമാംസംഭവപൎവ്വന്തന്നിൽ സുരദാനവഗന്ധാൎവ്വാ
ദികളുടെജന്മം അംശാവതരണമിതൊൻപതദ്ധ്യായമുണ്ടു – വൈശം
പായനമുനിചൊന്നതെന്നറിഞ്ഞാലും ജനമെജയനൃപൻ‌തന്നുടെ
ചൊദ്യമിനി വിരവൊടുരചെയ്യാംകെൾക്കണമെന്നാകിലൊപൂരുവാം
നരപതിവീരനാംയയാതിതൻപുത്രനെന്നല്ലൊകെൾപ്പിതെത്രയും പ്ര
സിദ്ധനായി അപ്പരം‌പരാതന്നിലുണ്ടായിദുഷ്ഷന്തനും അവന്റെമക്ക
ൾജനമെജയൻഭരതനും‌അവിടെത്തന്നെയൊട്ടുപരപ്പിൽപറയണം
അവനീശ്വരനായഭരതൻ കഥയെല്ലാം എംകിലൊകെട്ടുകൊൾകപൂ
രുവാം‌നരെന്ദ്രനു പംകജസമമുഖിയാകിയശതരുചി പത്നിയായ്‌വന്നാ
ളവൾ മൂന്നുമക്കളെപ്പെറ്റാൾ എന്നതിൽ‌മുൻപനല്ലൊ ശൂരനാം പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/76&oldid=185365" എന്ന താളിൽനിന്ന് ശേഖരിച്ചത്