താൾ:CiXIV280.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ സംഭവം

സുരഭിയും സുരസതാനുമവരൊൻപതുപെൎക്കുംനാമം മൃഗിപെറ്റു
ണ്ടായ്‌വന്നുമൃഗജാതികളെല്ലാം മൃഗമന്ദയ്ക്കു പുനരൃക്ഷന്മാരുണ്ടായ്‌വന്നു ഹ
രിയാമവളുടെമക്കളെന്നറിഞ്ഞാലും ഹരികൾവാനരന്മാർഗൊലാം
ഗൂലന്മാരെല്ലാം ചൊൽക്കൊള്ളുംഭദ്രമനയ്ക്കുണ്ടായിതൈരാവതം മാ
തംഗിപെറ്റുണ്ടായിമാതംഗപ്പരിഷകൾ ശാൎദ്ദൂലിസിംഹവ്യാഘ്രന്മാ
രെയുംപെറ്റാളെല്ലൊ ശ്വെതപെറ്റുണ്ടായതുശ്വെതാശ്വഗജമെല്ലാം
സുരഭിപെറ്റിട്ടുണ്ടായിരൊഹിണീഗന്ധൎവിയും സുരസപെറ്റുണ്ടാ
യീനാഗങ്ങൾപലതരം രൊഹിണീപെറ്റാളതിൽഗൊക്കളെബഹു
വിധം ഗന്ധൎവ്വിയുടെ മക്കളശ്വങ്ങളറിയണം ശുകിതന്മകളാകുമന
ലാപെറ്റുണ്ടായീ സകലസ്വാദുഫലമുള്ള വൃക്ഷങ്ങളെല്ലാ കദ്രുവി
ന്മകളായസുരസാസുതയല്ലൊ ശ്യെനിയാകുന്നതവളരുണപത്നി
യായാൾ അവൾപെറ്റുണ്ടായിതുസം‌പാതിജടായുവും അവർകളി
രുവരും‌രാമഭക്തന്മാരെല്ലൊ താപസവരൻവൈശം‌പായനൻതന്നെ
നൊക്കി ഭൂപതിവരൻജനമെജയൻചൊദ്യംചെയ്താൻ : ദെവദാന
വയക്ഷരക്ഷസാം‌പരിഷകൾ കെവലമവനിയിൽ‌പിറന്നിതെന്നാ
കിലൊ ഇന്നവനിന്നവനായ്‌വന്നതും‌പിന്നെയെന്ന തെന്നൊടുവഴി
പൊലെയരുൾചെയ്കയുംവെണം–കെട്ടുകൊൾകെങ്കിലെന്നുമാമുനിയ
രുൾചെയ്തു കെൾക്കണംനിങ്ങൾക്കെംകിൽഞാനുമൊട്ടൊട്ടുചൊല്ലാം‌
ദാനവൻവിപ്രചിത്തിയായതുജരാസന്ധൻ ഹിരണ്യാകശിപുവാം
ദൈതെയൻശിശുപാലൻ പ്രഹ്ലാദൻതന്റെതമ്പിസഹ്ലാദനെല്ലൊ
ശല്യർവീരനാമനുഹ്ലാദൻദൈതെയൻധൃതകെതു ശിബിയാമസുരെ
ശൻദ്രുമനാംനരപതി ബാഷ്കളനായദൈത്യനായതുഭഗദത്തൻ ദാന
വനയശ്ശിരാവെഗവാനയശ്ശംകു വീരനാമശ്വശിരാഗഗനമൂൎദ്ധാവെ
ന്നും അഞ്ചുപെരൊരുമിച്ചുകെകയരാജ്യത്തിൻ‌കൽ ഭൂപതിവീരന്മാരാ
യ്പിറന്നാരെന്നുകെൾപ്പൂ കെതുമാനെന്നദൈത്യനമിതൌജസ്സാന്നൃപ
ൻ സ്വഭാനുവെന്നദൈത്യനായതുമുഗ്രസെനൻ അശ്വനാകിയ
ദൈത്യൻപിറന്നാനശൊകനായി അശ്വസൊദരനശ്വപതിയാമസു
രെശൻ ഹാൎദ്ദിക്യനായിവന്നുപിറന്നാനറിഞ്ഞാലും വൃഷപൎവ്വാവുദീ
ൎഗ്ഘപ്രജ്ഞനാംനരപതി വൃഷപൎവ്വാവിൻ‌തമ്പിയായവൻമല്ലനായാ
ൻ അശ്വഗ്രീവാഖ്യൻരൊചമാനനാന്നരപതി സൂക്ഷ്മനാകിയദൈ
ത്യൻസുമതിയായഭൂപൻ കീൎത്തിമാനായദൈത്യൻ ബൃഹന്തനെന്ന
നൃപൻ തുഹുണ്ഡനായദൈത്യൻതാനെല്ലൊസെനാവിന്ദു ഖസൃവാ
മസുരെശൻപാപജിത്തായനൃപൻ എകചക്രാഖ്യാസുരനായതുപ്രതി
വിന്ധ്യൻ വീരനാംവിരൂപാക്ഷൻ ചിത്രവൎമ്മാവാംനൃപൻ ഹരനാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/74&oldid=185363" എന്ന താളിൽനിന്ന് ശേഖരിച്ചത്