പൌലൊമം
ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു
ശ്രീമയമായരൂപന്തേടുംപൈൻകിളിപ്പെണ്ണെ
സീമയില്ലാതെസുഖംനൽകണമെനിക്കുനീ
ശ്യാമളകൊമളനായീടുന്നനാരായണൻ
താമരസാക്ഷൻകഥാകെൾപ്പാനാഗ്രഹിച്ചുഞാൻ
ആരുള്ളതുരുതരഭക്തിപൂണ്ടെന്നോടതു
നേരോടെചൊല്ലീടുവാനെന്നതൊൎത്തിരിമ്പൊൾ
കാരണനായകരുണാനിധിനാരായണൻ കാരുണ്യവശാൽ
നിന്നെക്കാണായ്‌വന്നതുമിപ്പൊൾ
പൈദാഹാദികൾതീൎത്തുവൈകാ
തെപറയണം കൈതവമൂത്തികൃഷ്ണൻ തന്നുടെകഥാമൃതം
എതൊരുദി
ക്കിൽനിന്നുവന്നിതെന്നതുംചൊല്ലീ ടാദരവൊടുമെന്നുകെട്ടുപൈൻകി
ളിചൊന്നാൾ:മാമുനിശ്രെഷ്ഠന്മാരാംശൌനകാദികൾമെവും നൈ
മിശാരണ്യന്തന്നിൽനിന്നുവന്നതുമിപ്പൊൾ ധീമാനാമുഗ്രശ്രവസ്സാ
കിയസൂതൻചൊന്നാൻ മാമുനിമാൎക്കുകെൾപ്പാൻഭാരതകഥാമൃതം
അക്കഥയൊക്കെക്കെൾപ്പാനിരൂപാൎത്തിതുഞാനും ദുഃഖങ്ങളതുകെട്ടാ
ൽ പിന്നെയുണ്ടാകയില്ലാ സക്തിയുംനശിച്ചുപൊംഭക്തിയുമുറച്ചീടും
ഭുക്തിയിൽവിരക്തിയുംമുക്തിയുന്താനെവരും ശക്തിയൊടനുദിനംയു
ക്തനാംശിവൻതന്റെ വ്യക്തിയുംവിചാരിച്ചാൽവ്യക്തമായ്ക്കാണാ
യ്‌വരും യുക്തനായീടുംജീവൻപരനൊടറിഞ്ഞാലും ഭക്തവത്സലനാകും
കൃഷ്ണന്റെകാരുണ്യത്താൽ– എംകിലക്കഥയെല്ലാമെന്നെനീകെൾപ്പി
ക്കണം സംകടമുണ്ടുപാരംസംസാരംനിനച്ചുമെ പംകജവിലൊചന
ൻതൻകഥാചൊല്ലാമെംകിൽ പംകങ്ങളകന്നുപൊംപണ്ടുപണ്ടുള്ള തെ
ല്ലാം ആദരമൊടുകൂടെനൈമിശവനത്തിൻകൽ ദ്വാദശസംവത്സരം
കൊണ്ടൊടുങ്ങീടുന്നൊരു യാഗവുന്തുടങ്ങിനാർശൌനകാദികളായൊ
രാഗമജ്ഞൊത്തമന്മാരാകിയമുനീന്ദ്രന്മാർ– ആഗമിച്ചിതുമുനിമാരെ
സ്സെവിപ്പാനപ്പൊൾ വെഗത്തൊടുഗ്രശ്രവസ്സാകിയസൂതൻതാനും
ആഗതനായസൂതൻതന്നെമാമുനിജനം എകാന്തെസൽക്കാരംചെയ്താ
സനാദികൾനൽകിഇക്കലിമലമുള്ളിൽപ്പറ്റായ്വാൻതക്കതൊരു സൽ