താൾ:CiXIV280.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൬൩

വാരങ്ങളൊടും ശത്രുമിത്രൌദാസീനഭെദമില്ലൊരുനാളും നിത്യനാ
മീശൻ‌തനിക്കെല്ലാരുമൊക്കുമത്രെ കെവലംദെവകളെസ്നെഹമൊട്ടെ
റെയില്ല ദെവവൈരികളെയുംദ്വെഷമില്ലൊരുനാളും സൎവ്വജന്തുക്കളു
ടെജീവനായിരിപ്പതും ദിവ്യനാം നാരായണൻ‌താനെന്നുധരിച്ചാലും
അപ്പൊഴെഭെദമില്ലെന്നുൾപ്പൂവിലുറച്ചീടാ മുല്പനെത്രൻ‌തന്റെ
മായാവൈഭവമെല്ലാം ജ്ഞാനമില്ലാതവൎക്കുഭെദമുണ്ടെന്നുതൊന്നും ജ്ഞാ
നികൾക്കുള്ളിലതുതൊന്നുകയില്ലതാനും സമചിത്തന്മാൎക്കൊക്കെസമ
നെന്നുള്ളിൽതൊന്നും മമസിദ്ധാന്തംതന്നെയല്ലിതുധരാപതെവിഷമ
ചിത്തന്മാൎക്കുവിഷമനെന്നുതൊന്നും വൃഷപാലകനാത്മാവെന്നതി
നാലെനൂനംഎന്നുവൈശം‌പാവനമാമുനിചൊന്നനെരം‌മന്നവനായ
ജനമെജയനുരചെയ്തു-- ഒന്നുണ്ടുമനകോപിൽതൊന്നുന്നിതിനിക്കി
പ്പൊളിന്നതുശംകിച്ചിട്ടുചൊദിപ്പാൻ‌പണിതാനും ദുശ്ചൊദ്യമെന്നു
തിരുവുള്ളക്കെടുണ്ടാകായ്തി ലിച്ശയുണ്ടിനിക്കിന്നുമൊന്നുകെൾപ്പതി
നിപ്പൊൾ നിന്തിരുവടിയറിയാതെയില്ലെതുമെന്നാ ത്സന്തതംകെൾ
പ്പാനുണ്ടൊഭാഗ്യമെന്നറിഞ്ഞീല ദാനവദൈത്യദെവഗന്ധൎവ്വാപ്സര
സ്സുകൾ മാനവക്ഷരക്ഷൊജാതിയും‌മറ്റുമുള്ള ജന്തുക്കളുണ്ടായ്‌വന്ന
തൊക്കവെയറിവതിനെന്തൊരുകഴിവെന്നുചിന്തിച്ചെൻ‌മനസിഞാ
ൻ ഞാനതുകെൾപ്പാൻ തക്കപാത്രമെന്നിരിക്കിലൊ സാനന്ദമരുളി
ച്ചെയ്തീടണമെന്നനെരം നമസ്തെനാരായണനമസ്തെജഗന്നാഥ ന
മസ്തെസമസ്തെശതുണയ്ക്കെന്നരുൾചെയ്തു കെട്ടുകൊണ്ടാലുമെംകി
ലാദിയെദെവാദികൾ വാട്ടമെന്നിയെമുന്നമുണ്ടായപ്രകാരങ്ങൾ അ
ളവില്ലാതെവെള്ളമെന്നിയെലൊകമൊന്നും പ്രളയകാലത്തിൻ‌കലി
ല്ലെന്നുധരിച്ചാലും അപ്പൊഴുമൊരുലയമില്ലാതനാരായണൻ ചില്പു
മാൻ‌നാഭിതന്നിലുണ്ടായിതൊരുപത്മം അപ്പൂവിലുത്ഭവിച്ചുചൊ
ല്പൊങ്ങുംവിരിഞ്ചനും അപ്പൊഴുതവനെക്കൊണ്ടൊക്കവെസൃഷ്ടിപ്പി
ച്ചാൻ എന്നതിൽ നടെനടെയുണ്ടായിചതുൎമ്മുഖൻ തന്നുടെമനസ്സിൽ
നിന്നാറുതാപസന്മാരും പെരുകൾമരീചിയുമത്രിയുമംഗിരസ്സും ധീര
നാംപുലസ്ത്യനുംപുലഹൻക്രതുതാനും അവരിൽമരീചിക്കു കാശ്യപ
നുണ്ടായ്‌വന്നാനവൻ‌കൽ‌നിന്നുനാനാജനൂക്കളുണ്ടായതും ദക്ഷനാം
പ്രജാപതിതന്നുടെമളരാം മയ്ക്കണ്ണിമാരില്പതിമ്മൂന്നിനെവെട്ടാനവ
ൻ അദിതിദിതിദനുകാലയുമനാഷാ പതിശുശ്രൂഷാത്തയാകി
യസിംഹികയും മുനിയുംക്രൊധതാനുംധ്രുവയുംവരിഷ്ഠയും വിനതാക
പിലയുംകദ്രുവുമിവരെല്ലാം ഇവരിലദിതിയിലാദിത്യന്മാരുണ്ടായി ധാ
താവുംമിത്രൻ‌താനുമൎയ്യമാശക്രനെന്നും വരുണനംശത്ഭഗൻവിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/69&oldid=185358" എന്ന താളിൽനിന്ന് ശേഖരിച്ചത്