താൾ:CiXIV280.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൫൫

ച്ചു ഇങ്ങനെസൂതവാക്ക്യംകെട്ടുശൌനകമുനി തിങ്ങിനമൊലത്തൊടുപി
ന്നയുംചൊദ്യംചെയ്തുഅക്കഥയെല്ലാന്നിനക്കുൾക്കാമ്പിൽ‌പാഠമെന്നാ
ലൊക്കഞങ്ങൾക്കുകെൾപ്പാനറിയിച്ചീടെണംനീശംകുരൻനാരായ
ണനാദിനായകൻപരൻ ശംകരപ്രിയൻദെവൻമംഗലപ്രദൻ കൃ
ഷ്ണൻ പംകജവിലൊചനൻപങ്കജനാഭൻഹരി പംകജമാതിൻകുളി
ർകൊങ്കയിലിഴുകീടും കുംകുമപംകംതന്നാലംകിതമായിട്ടതി ഭംഗിതെടീ
ടുംതിരുമാറുള്ള നാരായണൻ തൻകഴൽ വഴിപൊലെ സംഗ്രഹിച്ചു
ള്ളിൽ നന്നാ യ്പംകങ്ങളൊക്കെ നീക്കി പ്പാവനന്മാരായ്‌വന്നു തിങ്കൾ
തൻകുലത്തിൻകലുണ്ടായഭൂപാലന്മാർ നിൎമ്മലന്മാരായുള്ള പാണ്ഡവ
രുടെകഥാ കന്മഷമകലുവാനൊക്കനീപറയണംഎന്നതുകെട്ടു സൂതൻ
മൊദമൊടുരചെയ്തു. നന്നെല്ലൊപഠിക്കയുംകെൾക്കയും പുരാണങ്ങൾ
എന്നതിൽ വിശെഷിച്ചുംഭാരതമെറനല്ല നിൎണ്ണയമിതിഹാസംവെദ
സമ്മിതമെല്ലൊ –ഇത്ഥംപൻകിളിമകൾതന്നുടെവാക്കുകെട്ടു ചിത്ത
കൌതുകത്തൊടുപിന്നയുംചൊദ്യം ചെയ്തു ബാദരായണൻ ചൊന്നഭാര
തംമസൊപാഖ്യാനമാദരപൂൎവ്വംജനമെജയനൃപനൊടു വൈശമ്പായ
നനറിയിച്ചിതുസൂതൻ താനും ആശപൂണ്ടൊരുശൌനകാദികൾക്കറി
യിച്ചാൻ–അതിനെച്ചുരുക്കിനീചൊല്ലണംകിളിപ്പെണ്ണെ കുതുകംപാ
രമതിലെന്നതുകെട്ടനെരം,മൊഴിമാതിനെയും വ്യാസനെയും കൃഷ്ണനെ
യും തൊഴുതുകിളിമകൾപറഞ്ഞുതുടങ്ങിനാൾ; പലൎക്കുമിതിലൊരുരസ
മുണ്ടാകയില്ലാ ചിലൎക്കുകുറഞ്ഞൊരുരസമുണ്ടായാലെതും ഫലിക്കയില്ല
എല്ലൊനന്നായിപ്പറകി ലും പലൎക്കുമൊരുപൊലെകൌതുക മുണ്ടാകി
ലെ ഫലിപ്പാനെളുതാവുകെവലമതിന്മൂലംപൎലക്കമാത്മജ്ഞാനമില്ലാ
യ്കതന്നെതാനും ജ്ഞാനമുണ്ടെന്നാകിലെരമിപ്പൂനൂനമിതിൽ ജ്ഞാന
മൊനൂറുപെരിലൊരുത്തനൊണ്ടാകിലാം– “എന്നാലുംചുരുക്കിനീപാ
ണ്ഡവരുടെകഥാ നിന്നാലാകുന്നവണ്ണംചൊല്ലെണമെന്നൊടിപ്പൊ
ൾ പലൎക്കുംതെളിയണമെന്നുനീനിനയ്ക്കെണ്ടാ ചിലൎക്കുതെളികിലും
മതിയെന്നതെവരൂ ആൎക്കുമെതെളികയില്ലെങ്കിലുമിനിക്കിതു കെൾ
ക്കണംപെരികെയുണ്ടാഗ്രഹംമനക്കാമ്പിൽ വൈകരുതിനിക്കാലംപ
ഴുതെകളയാതെ പൈകളഞ്ഞുരചെയ്കഭാരതകഥയെല്ലാം–ഭാരതംചമ
ച്ചൊരുകൃഷ്ണദ്വൈപായനനാം പാരാശൎയ്യ ന്റെജന്മംചൊല്ലണമെ
ല്ലൊമുൻപിൽ എംകിലൊമുന്നംചെദിരാജ്യത്തിലൊരുനൃപൻ മംഗല
നായവസുവുണ്ടായാനവൻനന്നായിഇന്ദ്രനെസ്സെവിക്കയാൽക്കൊ
ടുത്തുവരങ്ങളും ഇന്ദ്രമാലയുമൊരുവൈഷ്ണവമായദണ്ഡും ആകാശെ
നടപ്പതിനായൊരുവിമാനവും ലൊകവൃത്താന്തമെല്ലാമറിവാൻ വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/61&oldid=185350" എന്ന താളിൽനിന്ന് ശേഖരിച്ചത്