താൾ:CiXIV280.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ സംഭവം

നിയൊഗത്താൽവെട്ടിതുസുഖത്തൊടെ വസിക്കുന്നാളിൽ കരുവാകി
യസുതനുണ്ടായി ഗൌരവഗുണംതെടുംതൽക്കുലജാതന്മാരെ കൌര
വന്മാരെന്നവൻ മൂലമായ്ചൊല്ലീടുന്നു ദാശാഹൻ തന്റെമകളാകിയശു
ഭാംഗിയെ ആശയാവെട്ടുകുരുതത്സുതൻവിഡൂരസ്ഥൻ തല്പത്നീമാഗധൻ
തൻ പുത്രിയാമമൃതാഖ്യാ തല്പുത്രൻ പരീക്ഷിത്തുല്പത്നീസുരൂപയും ത
ല്പുത്രൻഭീമസെനനാകിയനൃപശ്രെഷ്ഠൻ തല്പത്നീസുകുമാരിയായ
കൈകെയിയെല്ലൊ അവൾക്കു സത്യശ്രവാവെന്നൊരുമകനുണ്ടാ
യി അവനെ പ്രതീപനെന്നെല്ലാരും ചൊല്ലീടുന്നു തല്പത്നീസുനന്ദയാം
ശിബിനന്ദനയെല്ലൊ തല്പുത്രന്മാരായ്യവരുണ്ടായിതഗ്നിപൊലെ ദെ
വാപിപുനരഥശന്തനുബാഹ്ലീകനും ദെവാപിവനവാസം തുടങ്ങിചെ
റിയെന്നെ സൊമവംശവുംമെലീലവനാലുണ്ടായ്‌വരും ഭൂമിയെരക്ഷി
ച്ചിതുശന്തനുമഹീപതി അവന്റെപത്നിയായീവന്നിതുഭാഗീരഥീ
അവൾപെറ്റുള്ളുദെവവ്രതനെന്നറിഞ്ഞാലും കാമിച്ചുവലഞ്ഞിതുശ
ന്തനുകാളിയെന്ന കാമിനിയായദാശ നാരിയെക്കണ്ടമൂലം അതിനാ
ൽദെവവ്രതൻ രാജ്യവുമുപെക്ഷിച്ചു മതിമാൻ ബ്രഹ്മചൎയ്യം പ്രാപി
ച്ചുകൈവൎത്തനൊടവളെവാങ്ങിത്തന്റെതാതനുനൽകീടിനാൻ അ
വനെഭീഷ്മരെന്നുചൊല്ലുന്നുമഹാജനം അവളെവെൾക്കും മുൻപെ
പുൽകിനാൻപരാശരൻ അവളിൽവെദവ്യാസനുണ്ടായിരുന്നുത
ന്നെ. പിന്നെശ്ശന്തനുജന്മാരായവൾപെറ്റുണ്ടായാർ മന്നവൻ ചി
ത്രാംഗദൻ വിചിത്രവീൎയ്യ ൻതാനും ശന്തനുവിന്റെകാലംകഴിഞ്ഞൊ
രനന്തരം ശന്തനുപുത്രൻ ചിത്രാംഗദനായ്‌വന്നുരാജ്യം ഉഗ്രനാംചിത്രാം
ഗദനാകിയഗന്ധൎവ്വെ ന്ദ്രൻ നിഗ്രഹിച്ചിതുചിത്രാംഗദനാംപെന്ദ്ര
നെ സത്വരംബാലകനാം വിചിത്രവീൎയ്യൻതന്നെ പൃത്ഥ്വീവല്ലഭനാ
ക്കി വാഴിച്ചുഗംഗാദത്തൻ കംബുകണ്ഠികളായകാശി രാജാത്മജമാ
രംബികതാനുമംബാലികയുമവൻതൻറ വല്ലഭമാരായ്‌വന്നുമരിച്ചുനൃ
പതിയും അല്ലൽ പൂണ്ടിതുരാജ്യവാസികളതുമൂലം സന്തതിയില്ലാഞ്ഞാ
ശുഭദുഃഖിച്ചുസത്യവതീ ചിന്തിച്ചു വെദവ്യാസനാകി യമുനീന്ദ്രനെ മാ
താവിന്മതമറിഞ്ഞീടിനമുനിവരൻ ഭ്രാതാവിൻകളത്രത്തിത്സന്തതിയു
ണ്ടാക്കിനാൻ ചൊല്ലെഴുംധൃതരാഷ്ട്രനംബികാപെറ്റുണ്ടായീ നല്ലയാ
മംബാലികക്കുണ്ടായി പാണ്ഡുതാന്ദം ജ്ഞാനിയാം വിദുരരുമുണ്ടായി
ശൂദ്രതന്നിൽ സാനന്ദംധാൎത്തരാഷ്ഠ്രന്മാരായി നൂറ്റൊന്നുണ്ടായി പാ
ണ്ഡുവിനഞ്ചുമക്കൾധൎമ്മജാദികളെല്ലൊ– പാണ്ഡവന്മാരെവൎക്കും പ
ത്നിപാഞ്ചാലിതാനും അവൾക്കുപെറ്റഞ്ചുമക്കളെവൎക്കും കൂടെയുണ്ടാ
യി അവർകളുടെനാമം വെവ്വെറെചൊല്ലാമെല്ലൊ പ്രതി വിന്ധ്യനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/58&oldid=185347" എന്ന താളിൽനിന്ന് ശേഖരിച്ചത്