താൾ:CiXIV280.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീ ൩൭൫

ലിയും ഉറ്റവരായുള്ളമറ്റുള്ളനാരിമാർ ചുറ്റുംനടന്നിതുഗാന്ധാരിത
ന്നൊടും സന്മതിയാകിയധൎമ്മജന്മാദിയും ദുൎമ്മതിപൂണ്ടധൃതരാഷ്ട്രഭൂപ
നും ഗൂഡസ്മിതനായകൂടസ്ഥാനീശ്വരൻ ഗൂഡസ്ഥനവ്യനായ
മായാമയൻ കൂടെ നടന്നിതുപാണ്ഡവന്മാരുമായ്ഗൂഢമായൊന്നുണ്ട
തിംകലു മാനസെ അഷ്ടാദശാക്ഷൌഹിണിബലമൊക്കവെപട്ടുകി
ടക്കുന്നപൊൎക്കളംതന്നിലെ ചെന്നവർനിന്നതുതരംപരാശരൻത
ന്നുടെ പുത്രനനുഗ്രഹംചെയ്കയാൽദൂരക്കിടക്കുംശവങ്ങളെയൊക്കവെ
ചാരത്തുകണ്ടിതുഗാന്ധാരിയുംതദാപത്തുസഹസ്രംഗജാശ്വരഥികളും
പത്തിയും പ്രത്യെകമൂക്കൊടടുത്തുടൻ പത്തുദിവസവും കൊന്നദെവ
വ്രതൻ അസ്ത്രപ്രവരനാമൎജ്ജനൻതന്നുടെ പത്രികൾകൊണ്ടുടൻ ഛി
ദ്രമാമംഗവും ഭക്തപരായണ നായനാരായണൻ രക്തസമൊജപദ
ങ്ങളിലെത്രയും ഭക്തിമുഴുത്തതിനിശ്ചലമായൊരു ചിത്തവുംബദ്ധാജ്ഞ
ലിപൂണ്ടഹസ്തവും എത്രയും കൂൎത്തമൂൎത്തുള്ള ശരങ്ങൾകൊണ്ടുത്തമമായൊ
രുമെത്തമെലങ്ങിനെ മുക്തിയാം നാരിവരുന്നതും പാൎത്തുപാൎത്ത്യന്ത
ശുദ്ധനായ്മെവുന്നഭീഷ്മരെ ചിത്രഭാവത്തൊടുകാണായിതന്തികെ പ
ത്തുമൊരെട്ടു ദിവസവും മുട്ടാതെ യുദ്ധങ്ങൾ ചെയ്തുമരിച്ചു കിടക്കുന്നപൃ
ത്ഥിപതികൾമുടികടകാദിയും വിസൃതരായരഥങ്ങൾകൊടികളും ര
ക്തത്തിൽ വീണിഴയുംകൊടിക്കൂറയും ഛന്ത്രങ്ങൾചാമരംതാലവൃന്തങ്ങ
ളും ശസ്ത്രങ്ങളും ശസ്ത്രകൃത്തഗാത്രങ്ങളും മസ്തകത്തിംകന്നുവെർപെട്ടു
വീണൊരു ചിത്രപടവുമുന്മത്തവും തൊങ്ങലും തപ്തകാൎത്തസ്വരാലം
കൃതസ്കന്ധവും ചത്തുചൎത്തൊക്കെ മലച്ചുകിടക്കുന്ന ഹസ്തിവരൻമാ
രുമശ്വഗണങ്ങളൂം അറ്റമില്ലാതൊരുശസ്ത്രങ്ങൾ കൊണ്ടുകൊണ്ട
റ്റുപിളൎന്നൊരവയവജാലവും അസൂമിപ്പാനടുത്തൊരുനെരത്തു
വ ന്നൊത്തുമെഘങ്ങൾപരന്നപൊലഗള ദ്രക്തങ്ങൾകൊണ്ട
തിസിക്തമായുള്ളൊരു യുദ്ധഭൂമെ നിരത്തി കിടക്കുന്നൊരുപുത്രസമു
ഹവുംമിത്രവൎഗ്ഗങ്ങളും ഗൃദ്ധ്രങ്ങൾ നാനരികാകസമൂഹവുംപക്ഷിഗ
ണങ്ങളും നക്തഞ്ചരാദിയും കണ്ടുകണ്ടിണ്ടൽമുഴത്തു ഗാന്ധാരി വൈകു
ണ്ഠനാംമാധവൻതന്നൊടുചൊല്ലിനാൻ " കണ്ടീലയൊനീ മുകുന്ദധര
ണിയിലുണ്ടായമന്നരിൽ മുമ്പൻഭഗദത്തൻ തൻകരിവീരനരികെ ധ
നുയ്സുക്രന്ദനാത്മജനെയ്തശരത്തിനാൽ വിണിതെതല്ലൊകിടക്കുന്നു
ധരണിയിൽ ശൊണിതവുമണിഞ്ഞയ്യൊശിവശിവനല്ലമരതകക്ക
ല്ലിനൊടൊത്തൊരുകല്യാണരൂപൻകുമാരൻ മനൊഹരൻ ചൊല്ലെഴമ
ൎജ്ജുനൻതന്റെ തിരുമകൻ വല്ലഭവിവല്ലഭനിന്റെമരുമകൻ കൊല്ലാത
കൊള്ളാഞ്ഞതെന്തവൻതന്നെനീ കൊല്ലിക്കയെത്രനിനക്കുരസമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/381&oldid=185671" എന്ന താളിൽനിന്ന് ശേഖരിച്ചത്