താൾ:CiXIV280.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഐഷികം ൩൬൭

മെങ്ങിനെയറിയാവു ശക്തനെന്നഭിമാനിച്ചീടിനമൂഢൻഭീമൻ അ
ശ്വത്ഥാമാവുതന്നെക്കൊല്ലുവാൻപൊയാനെല്ലൊ വിശ്വത്തിലവൻ
തന്നെവെല്ലുവാനാരുമില്ല വൈകാതെചെന്നുകൂട്ടിക്കൊണ്ടുനാംപൊ
ന്നീടെണം കൈകടന്നീടുംമുൻപെപിന്നെയെന്താവതൊൎത്താൽ എ
ന്നരുൾചെയ്തജഗന്നായകനൊടും കൂടിമന്നവൻകിരീടിയുമായൊരു
തെരിലെറി സത്വരംഗംഗാതീരം പ്രാപിച്ചുഭീമൻതന്നൊ ടെത്തി
നാരവർകളെ കണ്ടപൊതശ്വത്ഥാമാ ഗംഗയിൽനിന്നുകരയെറിനാൻ
ഭീതികൈക്കൊ ണ്ടംഗജാരാതിസമനാചാൎയ്യസുതനപ്പൊൾ ബ്രഹ്മാ
സ്ത്രമെടുത്തഭിമന്ത്രിച്ചങ്ങയച്ചിതു ധൎമ്മജാദികളുടെസന്തതിപൊലുമി
പ്പൊ ളുന്മൂലനാശംവരികെന്നവൻ പ്രയൊഗിച്ചാൻ ചിന്മയനായ
പരമാത്മാവുകൃഷ്ണനപ്പൊൾ ബ്രഹ്മാസ്ത്രംപ്രയൊഗിച്ചാനശ്വത്ഥാ
മാവുപാൎത്ഥ നമ്മെരക്ഷിപ്പാൻ നീയുംബ്രഹ്മാസ്ത്രമയക്കെണം ധൎമ്മ
രക്ഷണത്തിനുംബ്രഹ്മാസ്ത്രംകൊണ്ടെയാവു ബ്രഹ്മാസ്ത്രത്തിനുപരം
ബ്രഹ്മാസ്ത്രമെന്നിയില്ല രണ്ടുഭാഗത്തുമൊരുസംകടംവരായ്കെന്നു പ
ണ്ഡിതനായപാൎത്ഥൻ ബഹ്മാസ്ത്രം പ്രയൊഗിച്ചാൻ അസ്ത്രങ്ങളടുത്തു
ടൻതങ്ങളിൽതട്ടുന്നെര മിത്രിലൊകവുമാശുഭസ്മമായ്ചമഞ്ഞീടും പംക
ജയൊനിതാനുംമറ്റുള്ളദെവകളും ശംകിച്ചുഭീതിപൂണ്ടാരെന്തൊരുക
ഴിവെന്നു പാരമായെരിയുന്നൊരസ്ത്രങ്ങൾതമ്മിൽകൊണ്ടു പാരെല്ലാം
മുടിഞ്ഞുപൊമെന്നുകണ്ടതുനെരം നാരദൻതാനുംവെദവ്യാസനുമെഴു
നെള്ളി പാരാതെമദ്ധ്യെപുക്കാരന്നെരംധനഞ്ജയൻ ഭക്തിപൂണ്ടവർ
കളെവന്ദിച്ചുവെഗത്തൊടെ വിത്രസ്തഹൃദയനായസ്ത്രത്തെയതുനെരം
ബുദ്ധിമാനപഹരിച്ചീടിനാൻകിരീടിയും വിസ്മയപ്പെട്ടുലൊകരെ
ല്ലാരുമതുകണ്ടു വിശ്വൈകധനുൎദ്ധരനൎജ്ജുനനെന്നുചൊന്നാർ താപ
സന്മാരെക്കണ്ടൊരാചാൎയ്യതനയനും താപമായിതുപാരമെംകിലുമതു
നെരം അസ്ത്രംഞാനഭിമന്ത്രിച്ചയച്ചെനതിന്നിനി പ്രത്യപഹാരംചെ
യ്വാനെത്രയുംപണിയെത്രെ വിപ്രനിങ്ങിനെപറഞ്ഞീടിനൊരനന്ത
രം ചില്പുമാനായകൃഷ്ണനരുളിച്ചെയ്താനെവം സന്തതിയൊടുംകൂടപ്പാ
ണ്ഡവന്മാരെഞാനൊ സന്തതംകാത്തെനിന്നുംകാത്തൂകൊള്ളവൻതാ
നും ഇന്നിയുംമൂവായിരത്താണ്ടെക്കുംപൊറായ്കെടൊ നിന്നുടെമുറി
യെന്നുശാപവുമരുൾചെയ്തു കൃഷ്ണനാംപരാശരനന്ദനൻവെദവ്യാസ
ൻ കൃഷ്ണമാഹാത്മ്യംപാൎത്തുവിപ്രനൊടരുൾചെയ്തു അപ്രമെയത്തെ
പ്പൂണ്ടസല്പ്രഭാവത്തെത്തെടും വിപ്രസത്തമനാകുമശ്വത്ഥാമാവെ
കെൾനീ രത്നവുംകൊടുത്തുടനിപ്പൊഴെനിരക്കെണം ശക്തനാംഭീ
മൻതന്റെസത്യവുംപാലിക്കെണം ഐകമത്യവുമിനി നിങ്ങളിൽവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/373&oldid=185663" എന്ന താളിൽനിന്ന് ശേഖരിച്ചത്