Jump to content

താൾ:CiXIV280.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൬ ഐഷികം

രാധമൻതന്നെക്കൊല്ലെണമിന്നുതന്നെ അല്ലായ്കിലിനിയിപ്പൊൾ
ഞാൻമരിച്ചീടുന്നതു ണ്ടില്ലസംശയമെന്നുകെട്ടു ധൎമ്മജൻചൊന്നാൻ
വല്ലാതവചനങ്ങൾചൊല്ലാതെനമുക്കെന്നാ ലൊല്ലാതഫലംവരുമൊ
ല്ലാതകൎമ്മംചെയ്താൽ പെടിച്ചുവനംപുക്കൊരാചാൎയ്യസുതൻതന്നെ
ത്തെടിനാൽകണ്ടുകിട്ടാകണ്ടാലുംകൊന്നുകൂട ശത്രുക്കൾകയ്യാലവർയു
ദ്ധത്തിൽമരിച്ചതി നിത്രനീശൊകിക്കൊലാനീക്കാമൊകൎമ്മഫലം ഒ
ൎത്തുകാണെടൊകൃഷ്ണെധാത്രീദെവനെക്കൊന്നാൽ കീൎത്തികെടെന്നി
യില്ലനരകമതുമുണ്ടാം ദ്രൊണരെക്കൊന്നതൊരുകാരിയമല്ലനാഥെദൊ
ഷമില്ലതുദൈവംതന്നുടെമതമെല്ലൊ അതിന്നുതീയിൽമുളച്ചുണ്ടായിധൃ
ഷ്ടദ്യുമ്ന നതിനെസ്സാധിച്ചവൻമരിച്ചാ നറിഞ്ഞാലും അജ്ഞാനമുള്ള
ജനംദുഃഖിക്കുന്നതുപൊലെ വിജ്ഞാനമുള്ളനീയെന്തിങ്ങിനെചൊ
ല്വാൻ കൃഷ്ണെയജ്ഞസെനാത്മജയായ്വന്നയൊനിജയായിയജ്ഞകുണ്ഡ
ത്തിംകൽനിന്നല്ലയൊപിറന്നിതു അടങ്ങീടുകയെന്നുധൎമ്മജൻപറഞ്ഞ
പ്പൊ ളടങ്ങീടാതശൊകമൊടവളുഴറ്റൊടെ മാരുതിയുടെമുൻപിൽ
വീണുരുണ്ടലറിനാൾ നാരിമാർകുലമൌലിയാകിയപാഞ്ചാലിയുംഎ
ന്നുടെഭൎത്താവെനീ യിന്നിനിവെടിയാതെ മുന്നമുണ്ടായദുഃഖംതീൎത്ത
തൊക്കെയുംനീയെ കല്യാണസൌഗന്ധികംവെണമെന്നതുമെന്റെ
ചൊല്ലുകെട്ടതുചെന്നുകൊണ്ടന്നുനൽകിയതും കീചകന്മാരെക്കൊന്നു
ഖെദത്തെക്കെടുത്തതും നീചനാംദുശ്ശാസനൻമാറിടംപിളൎന്നതും മറ്റു
മിത്തരമെന്നെച്ചൊല്ലിവെലകൾചെയ്വാൻ മുറ്റുംനീയൊഴിഞ്ഞില്ലമ
റ്റാരുമിനിക്കയ്യൊ ഉറ്റവർതമ്മെക്കൊന്നവിപ്രന്റെശിരൊമണി
തെറ്റന്നുപറിച്ചിനിക്കാശുനീനൽകീടെണം കുറ്റമില്ലിതിനെന്നുക
റ്റവാർകുഴലിയു മിറ്റിറ്റുവീണീടുന്നകണ്ണുനീരൊടെചൊന്നാൾ മാ
രുതിപാഞ്ചാലിതൻവാക്കുകൾകെട്ടനെരം തെരതിൽകരെറിനാ നായു
ധങ്ങളുമായി വെഗത്തിൽഭീമസെനൻപൊയതുധരിച്ചപ്പൊൾആ
ഗമക്കാതലായൊരാനന്ദമൂൎത്തികൃഷ്ണൻ ദെവദെവെശൻ മായാമാനു
ഷൻനാരായണൻ ദെവകിദെവിയുടെപുണ്യത്തിൻപരിപാകം മൂ
ന്നായമൂൎത്തികൾക്കുമൂലമാംപ്രകൃതിക്കും മൂന്നായജഗത്തിനുമൊന്നായ
പരബ്രഹ്മം ഭക്തവത്സലൻ തന്റെഭക്തരെരക്ഷിച്ചുടൻ ഭുക്തിമുക്തി
കൾചെൎപ്പാൻ ദുഷ്ടരെയൊടുക്കുവാൻശക്തിയൊടിടചെൎന്നമുഗ്ദ്ധലൊ
ചനനപ്പൊൾ ബദ്ധമൊദെനമന്ദഹാസവുംപൂണ്ടുതദാ ധൎമ്മനന്ദന
ൻതന്നൊടിങ്ങിനെയരുൾചെയ്തു വന്മദമൊടുപൊയതെന്തിപ്പൊൾ
വൃകൊദരൻ നാരിമാർചൊല്ലുകെൾക്കുംഭൊഷന്മാർനിമിത്തമായെ
റിയൊരാപത്തുണ്ടാമെവൎക്കുംകൂടിപ്പിന്നെ ശത്രുക്കൾ ബലാബല

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/372&oldid=185662" എന്ന താളിൽനിന്ന് ശേഖരിച്ചത്