Jump to content

താൾ:CiXIV280.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏെഷികം

ഹരിഃ ശ്രീഗണപതയെനമഃ അവിഘ്നമസ്തു


മലർമാനിനിയുടമനക്കാംപതിലെറ മദനാമയമരുളിനപരൻ
മദനാശരപരവശമാരായഗൊപമധുവാണികളുടെമനമെല്ലാംമധുരാധ
രംനൽകിമയക്കിച്ചമെപ്പൊരു മധുരാനാഥനായജഗദീശൻ മധുകൈ
ടഭമദമഥനൻ നാരായണൻ മധുരാകൃതിയൊടുമവനിയിൽ അരച
ന്മാരായുള്ളൊരസുരന്മാരെയെല്ലാ മറുതിവരുത്തുവാൻപിറന്നവൻച
രണസരസിജംശരണമെന്നുനണ്ണി ചരതിച്ചിരുന്നുള്ളീൽകരുതിയും
ചരിതംചൊല്ലിക്കൊണ്ടു മതിനെക്കെട്ടുകൊണ്ടും പെരികഭക്തിപൂണ്ടു
ള്ളവൎക്കെല്ലാം ജനനമരണമായരിയദുഃഖംതീൎക്കും ജഗദാനന്ദമൂൎത്തി
പരമാത്മാ കലിദൊഷത്താലുണ്ടാംകലുഷങ്ങളെയെല്ലാം കളഞ്ഞുപ
രഗതിവരുത്തുവൊൻ നളിനശരരിപുനളിനഭവമുനി നമുചിരി
പൂമുഖസുരന്മാരും നളിനാംഘ്രികൾതൊഴുതളവുകരുണയാ നരനായ
വനീസംകടംതീൎപ്പാൻ അളവില്ലാതെയുള്ളകളികളിനിയുംനീ കള
മാംവണ്ണംചൊല്ലുകിളിപ്പെണ്ണെ കളമാംവണ്ണംതന്നെപറെകപ്പൊക
കൃഷ്ണൻ കളികളെന്നാലുംഞാൻചെറുതുപറഞ്ഞീടാം തുളസീമാലപൂ
ണ്ടസുന്ദരൻനന്ദാത്മജൻ വിളയാട്ടുകളെത്രവിചിത്രമൊൎക്കുംതൊറും
ധൎമ്മജാദികൾക്കൊരുസംകടംവരായ്വാനാ യ്നിൎമ്മലനവരുമായ്വാഴുന്ന
ഗൃഹത്തിംകൽ ധൃഷ്ടദ്യുമ്നന്റെദൂതൻപിറ്റെന്നാളുദിക്കുംപൊൾപെട്ട
ന്നുപാഞ്ഞുവന്നുവൃത്താന്തമറിയിച്ചാൻ നിഷ്ഠൂരനാകുമശ്വത്ഥാമാവു
ചെയ്തതെല്ലാം കഷ്ടെമെന്തയ്യൊപാപമെന്നതെപറയാവൂ ധൃഷ്ടദ്യുമ്ന
നുംദ്രുപദാത്മജാപുത്രന്മാരു മൊട്ടൊഴിയാതെയുള്ളശെഷിച്ച പടയൊ
ടും പെട്ടുപൊയിതുനമുക്കെന്നവൻ ചൊന്നനെരം ദുഷ്ടനാശനനു
ള്ളിൽതെളിഞ്ഞുഖെദംപൂണ്ടാൻ ധൎമ്മജാദികളൊടുപാഞ്ചാലി താനുമ
പ്പൊ ളുന്മുകംചെവികളിൽപുക്കതുപൊലെകെട്ടു സമ്മൊഹത്തൊടു
ഭൂമിതന്നിൽവീണിതുപിന്നെ നിൎമ്മലൻ കൃഷ്ണൻതാനുമെടുത്തുശൊകം
തീൎപ്പാൻ തങ്ങളിലാശ്ലെഷിച്ചുതിങ്ങിനഖെദത്തൊടും പൊങ്ങിനനാ
ദത്തൊടുംകരഞ്ഞാളൊട്ടുനെരം അലച്ചുതൊഴിച്ചുമൈവിറച്ചുപാഞ്ചാ
ലിയും നിലത്തുവീണുകരഞ്ഞുരുണ്ടുപിരണ്ടുപൊ യല്ലലൊടടുത്തുടൻ
ധൎമ്മനന്ദനനൊടു ചൊല്ലിനാളയ്യൊപാപമിങ്ങിനെവന്നുവെല്ലൊമ
ക്കളുമുടൽപ്പിറന്നുള്ളൊരുവീരൻതാനുംദുഃഖത്തിന്നൊരുപാത്രമാക്കിനാ
രെന്നെയിപ്പൊൾ സൊദരനെയുമെന്റെസുതന്മാരെയുംകൊന്ന ഭൂസു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/371&oldid=185661" എന്ന താളിൽനിന്ന് ശേഖരിച്ചത്