താൾ:CiXIV280.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൬ ശല്യം

ജനൊടുനിൎമ്മലൻമാധവൻധൎമ്മസ്ഥിതികരൻതാനരുൾചെയ്തപ്പൊ
ൾപുണ്യവാനായയുധിഷ്ഠീരൻ ചൊല്ലിനാൻ നിന്നുടെകാരുണ്യമെ
ന്നിയെന്താശ്രയംഞങ്ങളെരക്ഷിപ്പതാരുമറ്റീശ്വര മംഗലമൂൎത്തെവി
ജയനുസൂതനായ്ശത്രുക്കൾചൊന്നൊരധിക്ഷെപവാക്യവും ശസ്ത്രങ്ങ
ളുമുള്ളിലെറ്റുപൊറുത്തതുംഞങ്ങളെയുള്ളതിരുവുള്ളമല്ലയൊ ഞങ്ങൾ
ക്കുമറ്റാരുമില്ലിന്നുദൈവമെ ഗാന്ധാരിയാകിയമാതാവുഞങ്ങളെ ഭ്രാ
ന്ത്യാശപിപ്പതൊഴിച്ചരുളെണമെ ദെവകീദെവീതിരുമകനീശ്വരൻ
ദെവദെവൻ വസുദെവതനയനും തെരിഹകൊണ്ടുവാദാരുകാപൊക
നാംനെരമിനിക്കളഞ്ഞീടരുതെതുമെ ഹസ്തിനമായപുരത്തിനുപൊ
കെണമത്തൽതീൎത്തീടുവാൻപാണ്ഡവന്മാൎക്കുഞാൻ അന്ധനാകുംധൃ
തരാഷ്ട്രനൃപനെയുമന്തികെചെന്നുഗാന്ധാരിയെത്തന്നെയും കണ്ടുപ
റയെണമിന്നുതന്നെയെന്നു കൊണ്ടൽനെൎവ്വൎണ്ണനുടനെഴുനെള്ളിനാ
ൻഭാരതകൎത്താപരാശരനന്ദനൻ പാരാതെചെന്നുധൃതരാഷ്ട്രനെക്കണ്ടു
നാശംകുലത്തിനുനീവരുത്തായ്കെന്ന താശുപറഞ്ഞുബൊധിപ്പിച്ചു
പൊരുംപൊൾ കൃഷ്ണനുംപൌരാണികാചാൎയ്യനാകിയ കൃഷ്ണൻ ന്മലര
ടികൂപ്പിനാനാരദാൽപിന്നെയുഴറിനഗരമകംപുക്കുവന്ദിച്ചിതുധൃതരാ
ഷ്ട്രനെമാധവൻകണ്ണുനീരൊടെകരഞ്ഞുകരഞ്ഞുടൻ ചെന്നുതൊഴുതി
തുഗാന്ധാരിതന്നെയും മക്കൾമരിച്ചുദുഃഖിച്ചുകരഞ്ഞുതന്നുൾക്കനംവി
ട്ടിരിക്കുംനൃപൻതന്നുടെദുഃഖംകെടുപ്പതിന്നാശുചൊല്ലീടിനാൻ പുഷ്ക
രനെത്രൻപുരുഷൊത്തമൻപരൻ നിത്യമല്ലെതുമിസ്സംസാരമൊൎക്കെ
ണംനീത്യമാകുന്നതുനിശ്ചയമീശ്വരൻമുന്നമെവന്നുഞാൻനിന്നൊ
ടുമന്നവചൊന്നെനിവണ്ണംവരുമെന്നുസാദരം നാട്ടിലെങ്ങാനുമില്ല
ങ്ങൾതൊറും വസിച്ചൂട്ടിലുമുണ്ടുപൊറുത്തുകൊള്ളാമെന്നും നിന്നൊടുത
ന്നെയിരന്നിതുപാണ്ഡവ രന്നതുതൊന്നീലതെല്ലൊവിധിമതം ഇ
ന്നുംനിനക്കുഞാൻനല്ലതുചൊല്ലുവ നൊന്നിച്ചിരിക്കനീപാണ്ഡവ
ന്മാരുമായ്നിങ്ങൾക്കവരെഗതിയെന്നുറക്കെണം നിങ്ങളൊഴിഞ്ഞവ
ൎക്കുംഗതിയില്ലെതും നല്ലതവൎക്കുവരും പ്രകാരംനിന ക്കല്ലലകന്നുഗാ
ന്ധാരിയുമായിനികൊല്ലുമവരെയുമശ്വത്ഥാമാവിനിച്ചെല്ലായ്കിൽഞാ
നങ്ങു നിൎണ്ണയംഭൂപതെആരുമെപിന്നെയൊരുഗതികൂടാതെ പാരിലി
രിക്കുമാറാകുംഭവാനിനി എന്നെയതിന്നയച്ചീടുകിൽചെന്നുഞാൻ
മന്നവപാണ്ഡുസുതന്മാരെരക്ഷിപ്പൻ അങ്ങിനെയാകെങ്കിലെന്ന
വനുംചൊന്നാൻമംഗലനാകിയകൃഷ്ണനുമന്നെരം യാത്രയുംചൊല്ലി
വിരവൊടുവന്നിതുപാൎത്ഥാദികൾമെവുംഗൊമതിതൻകരെ പാപിസു
യൊധനൻ കാലുമൊടിഞ്ഞുസ ന്താപംകലൎന്നുകിടക്കുന്നതുനെരെം കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/362&oldid=185652" എന്ന താളിൽനിന്ന് ശേഖരിച്ചത്