താൾ:CiXIV280.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൫൫

യ്തതു യൊഗ്യമായുള്ളതെകണ്ടുപൊറുക്കാവു ഉണ്ടൊഗദക്കുകടകംപറ
ഞ്ഞീട്ടു കണ്ടീലയൊചതിചെയ്തതുമാ രുതി എന്നതുകെട്ടരുൾചെയ്തുമുകുന്ദനും നന്നുനന്നിച്ചതികണ്ടതുമഗ്രജൻഎത്രതരംചതിചെയ്തുസുയൊ
ധനൻ നിത്യനാമീശ്വരനില്ലാതെയാകുമൊ താന്താൻനിരന്തരംചെ
യ്യുന്നകൎമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നെവരു വെണ്ടതുതങ്ങളി
ൽചെയ്താലുമെന്തുനാം വെണ്ടതടങ്ങുകെന്നെവരുനിൎണ്ണയം കൃഷ്ണവാ
ക്യംകെട്ടുരാമൻതിരുവടി യുഷ്ണിച്ചുഭീമനെനൊക്കിനടകൊണ്ടാൻ
ദ്വാരാവതിയിലെഴുനെള്ളിമെവിനാൻ ദാരങ്ങളൊടുമിടചെൎന്നുരാമ
നുംധാൎത്തരാഷ്ട്രന്മാരശെഷംമുടിഞ്ഞിതു ധാത്രിയെവാഴുകധൎമ്മജനെ
ന്നതു കീൎത്തിമാനായവൃകൊദരൻചൊല്ലിനാ നാസ്ഥകലൎന്നൊരുനാ
രായണനൊടു വന്നിതുദുഃഖംയുധിഷ്ഠിരനന്നെരം വന്നീലപാൎത്ഥനു
മെതുമെസന്തൊഷം ചെന്താമരക്കണ്ണനപ്പൊളരുൾചെയ്തു എന്തുതെ
ളിഞ്ഞുരിയാടാത്തതുനിങ്ങൾ പാരംതെളിഞ്ഞിതിനിക്കെന്നറിഞ്ഞാ
ലും മാരുതിചെയ്തതുനന്നെന്നുനിൎണ്ണയം പൊരിലരികളെക്കൊന്നൊടു
ക്കീടുക വീരരായുള്ളനൃപന്മാൎക്കുധൎമ്മമെ എന്നിത്തരങ്ങളുംകെട്ടുകെട്ട
ങ്ങിനെ മന്നവന്മാരുംനടന്നുതുടങ്ങിനാർ കണ്ടുനിന്നൊരുദെവാദി
കൾതങ്ങളും കൊണ്ടൽവൎണ്ണൻതന്നെവാഴ്ത്തിനടന്നുതെ ദുന്ദുഭിശം
ഖാദിവാദ്യാരവത്തൊടും നന്ദാത്മജനായനാരായണനൊടും ആശീ
ൎവ്വചനവുംചൊല്ലിച്ചുഴന്നൊരുഭൂസുരന്മാരൊടുമൊന്നിച്ചുപാണ്ഡവർ
സത്വരംകൈനിലപുക്കൊരനന്തരംബുദ്ധിയുംകെട്ടുപൊയ്ഭൊജകൃപാ
ദികൾപുക്കിതുകൌരവൻ തന്നുടെകൈനിലഅൎക്കനുമൎണ്ണവംതന്നിൽ
വീണീടിനാൻ എല്ലാവരുംതെരിൽനിന്നിറങ്ങീടിനാർ മല്ലാരിതാനുമ
രുൾചെയ്തിതന്നെരംമുൻപിലിറങ്ങുനീയൎജ്ജുനപിന്നെഞാനുംപർകൊ
ൻപുത്രനുമപ്പൊളിറങ്ങിനാൻഭക്തരിൽമുൻപനായുള്ള ഹനുമാനുംചി
ത്തംതെളിഞ്ഞിറങ്ങീടിനാൻഭൂമിയിൽ നാരായണനഖീലെശൻതി
രുവടി തെരിൽനിന്നപ്പൊഴെപാരിലിറങ്ങിനാൻ വെന്തുനീറാ
യിതുതെരുമന്നെരത്തു ചെന്താരടിവണങ്ങീടിനാനൎജ്ജുനൻഎന്തിതി
ൻകാരണംനാരായണഹരെ ചെന്താരിൽമാതുലൻപുണ്യവിലാസമെ
വൃത്രാരിപുത്രവിജയമഹാരഥ മിത്രനാളുംമുദാ കാത്തതുഞാനെടൊ
അസ്ത്രമാഗ്നെയംഭരദ്വാജനന്ദനൻ ക്രുദ്ധനായെയ്തതുകൊണ്ടിതുവെ
ന്തിടുംനാടുംനഗരവുംധാന്യാധനങ്ങളും വീടുംവിജയവുംപാണ്ഡവ
ന്മാൎക്കായിനാരിമാരെപ്പരിപാലിച്ചുകൊള്ളുവാനാരുമെയില്ലപുരത്തി
ങ്കൽവൈകാതെ പൊകയുയുത്സുനമുക്കുനാളെച്ചെല്ലാംഇന്നെയുറക്കം
നമുക്കുമവിടെയല്ലന്യദെശത്തുപൊകെണമെന്നിങ്ങിനെ ധൎമ്മാത്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/361&oldid=185651" എന്ന താളിൽനിന്ന് ശേഖരിച്ചത്