താൾ:CiXIV280.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൪ ശല്യം

ലാന്തരംകൊണ്ടുദുൎബ്ബലനാകിലും മൂലവിനാശമവൻ വരുത്തീടുമെവ്യാ
ജെനകൊല്ലാമരികളെനിൎണ്ണയം രാജനയങ്ങൾനിരൂപിച്ചുകാണ്കിലൊ
ഊരുതന്മെലടിച്ചാൽമരിച്ചീടുമീ വീരനതിനൊരുശാപവുമുണ്ടെല്ലൊ
വീരഗദായുദ്ധമാകിലൊരുത്തരൊടൊരുമരക്കുകീഴ്ത്തല്ലുമാറില്ലെല്ലൊപൊ
രപുനരതുൎമ്മധത്തിനെതുമെ പൊരിൽചതിക്കരുതെന്നെല്ലൊചൊല്ലു
ന്നു എന്നാലുമിന്നതുചെയ്കെന്നതെവരു കൊന്നീടുവാൻപണിയ
ല്ലായ്കിലെന്നുമെ മെളംകലൎന്നുതുടമെലതുനെരം താളംപിടിച്ചുതുടങ്ങി
നാനൎജ്ജുനൻ അപ്പൊളറിഞ്ഞിതുഭീമനതുകണ്ടു കെല്പൊടതിനുപഴു
തുനൊക്കീടിനാൻ ഒന്നുകൊള്ളാതൊഴിഞ്ഞൊന്നുതച്ചീടുവാ നില്ല
കഴിവെന്നുകണ്ടുവൃകൊദരൻതന്റെതലക്കൊരുതല്ലുകൊണ്ടുംകളഞ്ഞെ
ന്തൊരുകഷ്ടംതുടക്കുതച്ചീടിനാൻ പ്രാണനൊടാശുനിലത്തുസുയൊ
ധനൻ വീണിതുകാലുമൊടിഞ്ഞുവിധിവശാൽ പെട്ടന്നുമാറത്തു
നിന്നുഗദകൊണ്ടു കൊട്ടിനാനാശുതലമെൽവൃകൊദരൻ തന്നൊടു
മുന്നമവൻചെയ്തകൎമ്മങ്ങ ളൊന്നിനൊരൊന്നുതല്ലെണമെന്നൊൎത്ത
വൻ ഒരൊന്നുചൊല്ലിയുമൊരൊന്നുതല്ലിയും നീചനാം നീചതിച്ചൊ
രുകൎമ്മത്തിനാൽ ആശുചതിച്ചുയിർകൊണ്ടിതുനിന്നെഞാൻ ഇത്ത
രംമാരുതിചൊൽകയുംതയ്ക്കയും മത്തനാകുംബലഭദ്രർകണ്ടന്നെരംനെ
രെഹലവുംമുസലവുംകൈക്കൊണ്ടു ഘൊരതയൊടുമടുക്കുന്നതുകണ്ടു
വീരഭദ്രൻപണ്ടുദക്ഷനെക്കൊല്ലുവാൻ വീറൊടുകൂടയടുക്കുന്നതുപൊ
ലെ വെഗാലടുക്കുന്നതുകണ്ടുമാധവൻ യൊഗെശനായുള്ളയൊഗസ്ഥ
നീശ്വരൻ ആഗമക്കാതലാമാദിനാഥൻപരൻ ഭൊഗീന്ദ്രഭൊഗശ
യനൻമധുരിപു സച്ചിൽപുമാൻപുരുഷൊത്തമനവ്യയ നച്യുതനാ
നന്ദമൂൎത്തിപരാപരൻ കൊമളൻഗൊകുലനായകൻകെശവൻരാമ
നെച്ചെന്നുതഴുകിപ്പറഞ്ഞിതു ബന്ധുക്കളായനാമൊന്നിനുംകൂടരുതെ
ന്തുകൊപത്തിനുകാരണമൊൎക്കെണം നമ്മുടെതാതൻഭഗിനിതൻമ
ക്കളി ദ്ധൎമ്മജനാദികളെന്നുമറിയെണം പിന്നെസ്സുഭദ്രയെവെട്ടതുമ
ൎജ്ജുനൻ നന്നുനന്നിത്തൊഴിൽചെറ്റടങ്ങെണമെ കൊണ്ടുംകൊടുത്തും
നരന്മാൎക്കുചാൎച്ചയും ചെൎച്ചയുമുണ്ടായ്വരുന്നിതുനിൎണ്ണയം പിന്നെവി
ശെഷിച്ചുതങ്ങളിലുള്ളതി നൊന്നിനുംപൊവാനവകാശമില്ലനാം
ആയൊധനത്തിനുകൊപ്പിട്ടതില്പിന്നെ ആയുധംതൊട്ടീലഞാനെന്ന
റിയെണം ധാൎത്തരാഷ്ട്രന്റെനിയൊഗെനസൂതനാ യ്പാൎത്ഥനുതെർ
തെളിച്ചെനതിനെന്തഹൊ ഇത്തരംമാധവൻചൊന്നൊരനന്തരംചി
ത്തംകലങ്ങിബലഭദ്രരുംചൊന്നാൻ കൊല്ലുമാറുണ്ടുപലരെയുംപൊര
തിൽ തല്ലുമാറില്ലമാറത്തുനിന്നാരുമെ യൊഗ്യമല്ലെതുമെമാരുതിചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/360&oldid=185650" എന്ന താളിൽനിന്ന് ശേഖരിച്ചത്