താൾ:CiXIV280.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൫൩

ദ്ധ്യെമിഴികളിൽവാരിപൊഴിക്കയും കൊപംമുഴുക്കയുംദെഹംവിറക്കയും
പല്ലുകടിക്കയുംകണ്ണുചുവക്കയുംകാണുന്നവർകൾക്കുപെടിയാകുംവണ്ണം
മാനിച്ചുമാരുതിനില്ക്കുന്നനെരത്തു സാക്ഷാൽനരസിംഹമൂൎത്തികൊപ
ത്തൊടു പൊൎക്കുഹിരണ്യകശിപുവിനെക്കണ്ടു ശീഘ്രമടുക്കുന്നതെന്നു
തൊന്നിബലാ ലാക്രമിക്കാമല്ലിവനെയെന്നാർജനംനിഹ്രാദവുംകെ
ട്ടുനില്ക്കുന്നധൎമ്മജൻ പ്രഹ്ലാദഭാവംകലൎന്നാനതുനെരം പൊരുംപറ
ഞ്ഞതുവീരശിഖാമണെ പാരംമദമുള്ളതിന്നടക്കീടുവൻ പൊരിൽഞാ
നെന്നുസുയൊധനൻചൊന്നപ്പൊൾ നെരെഗദകൊണ്ടടിച്ചാൻ
വൃകൊദരൻ തല്ലുതട്ടിക്കളഞ്ഞൊന്നുതച്ചീടിനാൻ ചൊല്ലെഴുംകൌര
വൻവായുതനയനെ നില്ലെടാനില്ലുനില്ലെന്നുതല്ലുംതടു ത്തല്ലൽകാണു
ന്നവൎക്കുള്ളിൽവായ്ക്കുംപടി തച്ചിതുഭീമൻതരിച്ചിതുകൈത്തല മുച്ച
ത്തിലൊച്ചപൊങ്ങിനിലത്തെല്ക്കയാൽ അച്യുതൻകൂടച്ചിരിച്ചാനതു
നെര മച്ചിരിപൂണ്ടാനനിലതനയനും ചലനപതനൊത്ഥാപനഭ്രാമ
ണങ്ങളിൽ ചതുരതകലൎന്നശൂരന്മാരിരുവരും തുംഗങ്ങളായുള്ളശൈല
ങ്ങളിൽനിന്നു ചെംകല്ലലിഞ്ഞൊഴുകീടുന്നതുപൊലെ ആപാദചൂ
ഡമണിഞ്ഞൊരുചൊരയും കൊപാതിരെകാലലറുന്നനാദവുംഅന്യൊ
ന്യഭീതിയുണ്ടാകുന്നവെഷവും കൊന്നാലുമുള്ളിലടങ്ങാതരൊഷവും
മുന്നമെചെയ്തവയൊൎത്തുവിദ്വെഷവും ബ്രഹ്മാണ്ഡമെല്ലാംകുലുങ്ങു
ന്നഘൊഷവും ശുദ്ധകൌശല്യങ്ങൾകണ്ടുസന്തൊഷവുംബദ്ധദാഹെ
നവക്ത്രാബ്ജസംശൊഷവും ചിത്തെകലൎന്നവരൊപ്പംപൊരുന്നെരം
ചിത്രംവിചിത്രംവിചിത്രമെന്നുജനം ഇല്ലെങ്ങുമെപഴുതൊന്നുതച്ചി
ടുവാ നെള്ളൊളമെന്നതുകണ്ടുവൃകൊദരൻ തന്നുള്ളിലുള്ളൊരഹംഭാ
വവുംവെച്ചു ധന്യനാംകൃഷ്ണനിലായിതുചിത്തവുംമാരുതപുത്രനുഭാവം
ക്ഷയിക്കയും കൌരവവീരനുശൌൎയ്യംപെരുക്കയും കണ്ടുകണ്ടിണ്ടൽ
മുഴുത്തൊരുഫല്ഗുനൻ കൊണ്ടൽ നെർവൎണ്ണനൊടാശുചൊല്ലീടിനാൻ
എന്റെഭഗവാനെദീനദയാനിധെ നിന്റെതിരുമനസ്സെന്തൊന്നു
ദൈവമെ നൊക്കുകമാരുതിക്കാക്കംകുറഞ്ഞതുപൊൎക്കുസുയൊധനനി
ല്ലൊരുചഞ്ചലം എന്നതുകെട്ടരുൾചെയ്തുമുകുന്ദനും നന്നുസുയൊധന
ൻശിക്ഷകൊണ്ടെറ്റവുംനിന്നൊടൊരുത്തനെപൊർച്ചെയ്വിതെന്ന
തു മുന്നമെധൎമ്മജൻചൊന്നതുകാരണം വന്നിതുചാപല്യമിപ്പൊൾ
നമുക്കെല്ലാംകൊന്നുകൊൾവാനൊരുപായവുംകണ്ടീലനെരെപൊരു
തുജയിച്ചുകൂടയെന്നും വീരനായൊരുധൃതരാഷ്ട്രപുത്രനെ ശത്രുക്കൾമി
ക്കതുമൊക്കമുടിഞ്ഞിതു ചത്തീലൊരുവനവരിൽവെച്ചെന്നാകിൽവ
ല്ലപ്രകാരവുംകൊൽകെന്നതെവരൂ വല്ലായ്മയല്ലായ്കിൽനല്ലതല്ലെതുമെകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/359&oldid=185649" എന്ന താളിൽനിന്ന് ശേഖരിച്ചത്