താൾ:CiXIV280.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൨ ശല്യം

ട്ടപ്പൊൾനിന്നമുകുന്ദൻ തിരുവടിയുംചൊന്നാൻ ഞങ്ങളിലാരെന്നു
ചൊദിച്ചുകൊള്ളായ്കനിങ്ങൾക്കൊരുത്തൎക്കുമാമല്ലവനൊടു പക്ഷെ
പവനതനയനുസംശയമിക്കുരുവീരനെളുതല്ലനിൎണ്ണയം ശിക്ഷകൊ
ണ്ടെറ്റമധികൻ കുരുപതി മുഖ്യതശക്തീകൊണ്ടാകിലാംഭീമനും തങ്ങ
ളിൽതന്നെപൊരുകെന്നതെവരുനിങ്ങളടങ്ങുവിനെന്നുമുരരിപുചൊ
ന്നതുകെട്ടുഞാൻകൊല്ലുന്നതുണ്ടെന്നു സന്നദ്ധനായിമുതൃന്നാൻ വൃ
കൊദരൻ കുറ്റമൊഴിഞ്ഞപൊർകാണ്മാനതുനെരം ചുറ്റുമിരുന്നിതുമ
റ്റുള്ളവർകളുംമുന്നംപടെക്കുകൊപ്പിട്ടതറിഞ്ഞുഞാ നൊന്നിനുംകൂടുന്ന
തല്ലെന്നുകല്പിച്ചുതീൎത്ഥമാടീടുവാൻപൊയമുസലിയും ക്ഷെത്രങ്ങളുംപ
ലതീൎത്ഥങ്ങളുംകണ്ടു പെൎത്തുംപ്രഭാസംപ്രവെശിച്ചിതന്നെരം ധാത്രീ
ഭരഹരൻതന്നുടെമായയാ നാരദൻതാനുമവീടെക്കെഴുനെള്ളി ഭാരവൃ
ത്താന്തമൊക്കയറിയിച്ചാൻ ഇപ്പൊൾസുയൊധനനാംതവശിഷ്യ
നുംകെല്പുള്ളഭീമനുംതങ്ങളിലുള്ളപൊർ ഞാനതുകാണ്മതിന്നായിതാ
പൊകുന്നുകാണെണ്ടുവൊന്നതുപൊരികവൈകാതെ തെരിലെറീടി
നാനപ്പൊൾമുസലിയും നാരദൻതന്നൊടുകൂടവെസത്വരം തെറ്റന്നു
പൊൎക്കളംപുക്കൊരനന്തരം മറ്റുള്ളവർകൾവിഷണ്ണരായീടിനാർ
ഉത്ഥാനവന്ദനാദ്യാചാരവുംചെയ്തു ചിത്താകുലതയാനിന്നിതെല്ലാവ
രുംസന്തൊഷമുൾക്കൊണ്ടുചെന്താമരാക്ഷനും ചെന്താരടിയിണകും
പിട്ടുകൂപ്പിനാൻഭക്ത്യാനമസ്കാരവുംചെയ്തുവന്ദിച്ചുചിത്തംതെളിഞ്ഞു
സുയൊധനനുംനിന്നാൻ പൊൎക്കുസരസ്വതിതന്നുടെതങ്കരെപൊ
കസമസ്തപാപാപഹമത്രൈവ പുണ്യദെശെമരിച്ചാൽഗതിനിൎണ്ണ
യ മെന്നുകെട്ടൊക്കനടന്നിതുമന്നരും ഞങ്ങളിലുള്ളപൊർകാണ്മതി
ന്നായ്ക്കൊണ്ടുനിങ്ങളെല്ലാരുമിരിക്കപരക്കവെ എന്നുസുയൊധനൻ
ചൊന്നതുകെട്ടപ്പൊൾ മന്നവന്മാരുമിരുന്നുബലനുമാ യ്ചെന്നുപടി
ഞ്ഞാറിരുത്തി സുയൊധനനൊന്നങ്ങലറിപ്പറഞ്ഞിതുഭീമനും നല്ലൊ
രരക്കില്ലവും പണിതീൎത്തതി ലെല്ലാവരുമിരിക്കെന്നുസമ്മാനിച്ചുചൊ
ല്ലിയതെല്ലാംപരമാൎത്ഥമൊന്നൊൎത്തു കല്യാണമുൾക്കൊണ്ടുമുന്നമിരു
ന്നനാൾ അംബയുംബാലകന്മാരായഞങ്ങളും നിൎമ്മരിയാദങ്ങളെതു
മറിയാതെ വിശ്വാസമുൾക്കൊണ്ടുറങ്ങുന്നനെരത്തു വെച്ചാൻപുറത്തി
ന്നടച്ചുതീചുറ്റുമെ കള്ളച്ചൂതിട്ടുചതിച്ചുനാടുംവീടു മുള്ളധനങ്ങളു മൊ
ക്കപ്പറിച്ചതും അന്നുരജസ്വലയായപാഞ്ചാലിയെ ച്ചെന്നുപിടിച്ചി
ഴച്ചെല്ലാവരുംകാണ്ക ഉണ്ടായവസ്ഥപറഞ്ഞുകൂടുന്നത ല്ലുണ്ടൊമറ
ക്കുന്നതന്നുഞാൻകണ്ടവ എല്ലാമറിഞ്ഞിരിക്കുന്നിതുദൈവമി ന്നെ
ല്ലാമതിനൊത്തവണ്ണംവരുത്തുക ഇത്ഥംപറെകയുമട്ടഹാസിക്കയും മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/358&oldid=185648" എന്ന താളിൽനിന്ന് ശേഖരിച്ചത്