താൾ:CiXIV280.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൦ ശല്യം

കനാമെംകിലവിടെക്കുവൈകാതെ ചാകിലുംകൊൽകിലുംനന്നിനി
നിൎണ്ണയംവെഗെനപാണ്ഡവന്മാരുംമുകുന്ദനും വീൎയ്യപുരുഷനാകുന്ന
പാഞ്ചാലനുംദൈവാനുകൂല്യമിയന്നപടയുമായ്ദ്വൈപായനഹ്രദംപുക്കാര
വർകളുംതീരദെശെചെന്നുനിന്നൊരനന്തരംധീരനാംനാരായണാജ്ഞ
യാസത്വരംബുദ്ധിമാനാകിയധൎമ്മതനയനുംയുദ്ധത്തിനായിവിളിച്ചരു
ളീടിനാൻമജ്ജനംചെയ്തകുരുകുലമെന്നവൻ ദുൎജ്ജനാഗ്രെസരൻദുൎജ്ജ
യവിക്രമൻ സജ്വലന്താലയൻ സജ്വരാത്മാഖലൻ നിശ്ചലഭാവമൊ
ടെകിടന്നീടിനാൻ നിൎജ്ജരെന്ദ്രാത്മജപൂൎവ്വജൻധൎമ്മജൻ സജ്ജനാ
ഗ്രെസരൻവിജ്ജ്വരാത്മാനൃപൻഅച്യുതാംഘ്രിസ്ഥിതാന്തഃകരണൊ
ത്തമ നച്യുതനൊടുണൎത്തിച്ചിതുസാകുലം പൊരിൽമരിക്കുന്നതിന്നു
ഭയപ്പെട്ടു നീരിലൊളിച്ചുകിടക്കുന്നമന്നവൻ പാരിൽനികന്നുവരി
കിലെല്ലൊനമു ക്കാരാലെതിർത്തുപൊരുതുകൂടുഹരെ സൽഗുണനായ
യുധിഷ്ഠിരനൊടഥ നിൎഗ്ഗുണനായഭഗവാനരുൾചെയ്തു വൃത്രനെക്കൊ
ന്നിതുവൃത്രാരിമായയാ നക്തഞ്ചരെന്ദ്രനെക്കൊന്നിതുരാഘവൻ ശ
ത്രുക്കളെയൊരുജാതിഞാനുംകൊന്നുശത്രു സംഹാരത്തിനിങ്ങിനെയെ
ന്നില്ല വല്ലകണക്കിലുംവൈരികളായൊരെ കൊല്ലുകനല്ലതുഭൂപതി
മാൎക്കെടൊ ക്ഷെപിച്ചുചൊന്നാലഭിമാനമുള്ളവർ കൊപിച്ചുചാടുമ
മതിനില്ല സംശയം നിന്ദാവചനംപറെകനീയെന്നുഗൊവിന്ദൻപറ
ഞ്ഞതുകെട്ടൊരുധൎമ്മജൻ ചൊന്നാൻസുയൊധനൻ തന്നെനീഭത്സി
ച്ചു മന്നരിൽനാണമില്ലാതനരാധമ മൂഢരിൽമുൻപനായ്വംശമൊ
ടുക്കുവാ നൂഢമൂലെനപിറന്നകുലാധമ ഭീമനെക്കെട്ടിവെള്ളത്തിലി
ട്ടൊരുനിൻ ഭീമകൎമ്മത്തിൻഫലമനുഭൂതമൊ നീയല്ലയൊകടിപ്പിച്ച
തുപാമ്പിനാൽ നീയല്ലയൊവിഷച്ചൊറശിപ്പിച്ചതും നീയല്ലയൊക
ള്ളച്ചൂതുപൊരുതതും നീയല്ലയൊപിടിച്ചീഴ്ത്തതുംകൃഷ്ണയെ നീയല്ലയൊ
വിപിനത്തിന്നയച്ചതും നീയല്ലയൊഭഗവാനെനിന്ദിച്ചതും നീയല്ല
യൊകുമാരംവധിപ്പിച്ചതും നീയല്ലയൊഗുരുതന്നെവഞ്ചിച്ചതുംനീയ
ല്ലയൊ ചതിച്ചിത്തരംകൎമ്മങ്ങൾ നീചരൊടൊന്നിച്ചുചെയ്തതുചൊല്ലു
കദുശ്ശാസനനെന്നതംപിയെങ്ങുതവവിശ്വാസമുള്ളശകുനിയെങ്ങുസ
ഖെ കൎണ്ണനായുള്ളചങ്ങാതിയെങ്ങുതവ ദുൎന്നയക്കാതലായുണ്ടായനി
ന്നുടെ ബന്ധുക്കളുംപടയുംപുനരെങ്ങുപൊ യന്തമില്ലാതഭിമാനമി
പ്പൊളെങ്ങു ഭൈരവമായുള്ളവാക്കുംപദവിയും പൌരുഷപ്രൌഢി
യുംഗാംഭീരഭാവവും സൎവ്വനിന്ദാകടാക്ഷാവലൊകങ്ങളും ദുൎവ്വാരഗൎവ്വ
വും ദുൎവ്വീയകൎമ്മവും ഇപ്പൊളവിടെനീവെച്ചിരിക്കുന്നതുംദുഷ്പ്രഭാവം
പൂണ്ടദുൎയ്യൊധനപ്രഭൊ നാണമുണ്ടെങ്കിൽപുറത്തുപുറപ്പെട്ടുവാണീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/356&oldid=185646" എന്ന താളിൽനിന്ന് ശേഖരിച്ചത്