താൾ:CiXIV280.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൪൯

പൊരുമിനിമമപൊരുമെന്നൊൎത്തവൻ കാൽനടതന്റെഗദയുമെടു
ത്തുകൊ ണ്ടാനനംകുമ്പിട്ടുവീൎത്തുവശംകെട്ടു പെടീച്ചുപെടിച്ചുനൊ
ക്കിനൊക്കിത്തുലൊം ദുഃഖിച്ചുദുഃഖിച്ചുനാണിച്ചുനാണിച്ചു ദുഷ്കൎമ്മശ
ക്തികൾചിന്തിച്ചുചിന്തിച്ചു കെണുകെണന്തരാവീണുവീണൂഴിയിൽ
പ്രാണഭയത്തൊടുപാഞ്ഞുപാഞ്ഞെത്രയും ദീനനായ്മാനിയായൊരുസു
യൊധനൻ പൊകുന്നനെരത്തുകണ്ടൊരുസഞ്ജയൻ ഭൊഗിദ്ധ്വജ
നൊടുകെണുചൊല്ലീടിനാൻ ഒക്കയൊടുങ്ങിപടയുമരചരും മക്കളുംത
മ്പിമാരു‌മരുമക്കളും ഗുരുതനയനുംകൃപാചാൎയ്യനുംഭൊജനും കൂറുള്ള
തിൽനമുക്കുണ്ടുശെഷിച്ചിനി പാണ്ഡവന്മാർതെളിഞ്ഞാൎത്തുകളിക്ക
യും താണ്ഡവംചെയ്കയുമട്ടഹാസിക്കയും കണ്ടുഞാൻനില്ക്കുന്നനെര
ത്തുമാരുതി മണ്ടിവന്നാശുപിടിച്ചിതുകൊല്ലുവാൻ നല്ലപരാശരന
ന്ദനാനുഗ്രഹാൽ കൊല്ലാതയച്ചാരവർകളുമെന്നെയും ദ്വൈപായന
മുനിതൻനിയൊഗംകൊണ്ടു ദിവ്യവിലൊചനമെംകലുണ്ടാകയാൽ
ജീവവിനാശമിനിക്കുവരാഞ്ഞിതു ദൈവവിലാസങ്ങളെന്തുചൊല്ലാ
വതും പെടിയൊടൊടിനിരായുധനായഞാൻ പാടുപെട്ടെൻപറയാ
വതെന്തീശ്വര കൎമ്മദൊഷങ്ങളിതെന്നുപറഞ്ഞുടൻ കണ്ണുനീർതൂകു
ന്നസഞ്ജയനൊടവൻ ചൊന്നാൻസഗല്ഗദംവെഗാലൊഴുകുന്ന ക
ണ്ണുനീർതാനെതുടച്ചുതുടച്ചെഹൊ മക്കളിൽഞാൻമരിച്ചില്ലെന്നുചൊ
ല്ലുക ദുഃഖിച്ചിരിക്കുംപിതാ വിനൊടാശുനീ പൊയാലുമെന്നവൻത
ന്നെയയച്ചവൻ പൊയിതുകൃഷ്ണാഹ്രദെമുഴുകീടുവാൻ പൊയിതുഭൊ
ജാദികൾനൃപനെത്തിരി ഞ്ഞായൊധനത്തിനു പൊരികെന്നാരവർ
പൊരുംവിഷാദംകലൎന്നതുഭൂപതെ പൊരായ്മയില്ലതിനൊൎക്കിൽനാമാ
ൎക്കുമെ അല്ലായ്കിൽഞങ്ങൾപൊരുതുമരിക്കുമി ന്നില്ലൊരുസംശയമെ
ന്നറിഞ്ഞീടുനീ വെള്ളത്തിലൊട്ടുനെരംകിടന്നാൽമുറി ഞ്ഞുള്ളൊരുതാ
പവുമൊട്ടുപൊംപിന്നെനാം ചെന്നുയുദ്ധംചെയ്തുവൈരികുലത്തെയും
കൊന്നൊടുക്കാമതിനില്ലൊരുസംശയം ഖെദവുമൊക്കക്കളഞ്ഞിനി
നിങ്ങൾപൊ യ്സാദവുംദാഹവുംതീൎത്തുവന്നീടുവിൻ എവംപറഞ്ഞവ
ർതമ്മെയയച്ചുപൊ യ്ദ്വൈപായനഹ്രദംതന്നിൽമുഴുകിനാൻഭീമസെ
നന്നുമാംസംകൊടുത്തീടുന്നഭീമപരാക്രമമുള്ളൊരുകാട്ടാളൻഅന്നന്നു
നായാടിനില്ക്കുമതിൻകരെ അന്നുമവിടെയകപ്പെട്ടിതന്നെരം കണ്ടാ
നൊളിച്ചുനൃപൻമുഴുകുന്നതും മണ്ടിവന്നിങ്ങറിയിച്ചാനവസ്ഥകൾ
കാട്ടാളനാൽധൃതരാഷ്ട്രജൊദന്തവും കെട്ടുസമ്മാനിച്ചവനെയയച്ചഥ
മാരുതിചൊന്നാന്മഹീപതിതന്നൊടുവീരന്മാരാകുമവരജന്മാരൊടുംകെ
ശവനൊടുണൎത്തിച്ചിതുധൎമ്മജൻകെശിമഥനനുമപ്പൊളരുൾചെയ്തുപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/355&oldid=185645" എന്ന താളിൽനിന്ന് ശേഖരിച്ചത്