താൾ:CiXIV280.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൮ ശല്യം

ന്മാധവകൂട്ടുകെൻതെരടുത്തെറ്റവും മറുതലകൾനികടഭുവികൂട്ടിനാന
ച്യുതൻ മാരിപൊലെശരംതൂകിനാനൎജ്ജുനൻ രണമരണമതിസുകൃത
മെന്നുകല്പിച്ചുനിന്നവരവർകളെതിർപൊരുതു വിബുധപുരിമെവി
നാർസുരയുവതിജനമവരെവിരവൊടുവരിക്കയും വീണാധരൻമു
നിനന്നായ്ചിരിക്കയും വിദ്യാധരാദികളൊക്ക സ്തുതിക്കയുംദാ ഹമുൾക്കൊ
ണ്ടുപാനീയംകുടിക്കയും താപമുൾക്കൊണ്ടുഭക്ഷ്യങ്ങൾഭക്ഷിക്കയും പി
ന്നെയും പൊരിനായ്ചെന്നങ്ങെതിൎക്കയും ബീഭത്സുബാണങ്ങൾമെയ്യി
ൽപതിക്കയുംദ്രുപദസുതനൊടുകുരുകുലാധിപൻതെരുമായ്ദ്രുതതരമടുത്തു
ബാണങ്ങൾതൂകീടിനാൻ തെരെയ്തുനെരെനുറുക്കിനാൻപാഞ്ചാലൻ
ദെഹവുമെയ്തുനുറുക്കിനാനന്നെരം വെഗമെറീടുംകുതിരയുമെറിനാൻ
വീരനാകുംദുരിയൊധനഭൂപതീ പെടിയൊടൊടിയൊളിച്ചാനതുനെ
രമാടൽപൂണ്ടാർമറ്റുശെഷിച്ചവർകളും കണ്ടീലരചനെയെങ്ങുമെ
ന്നാർചിലർ മിണ്ടായ്വീനാശുപൊരുവിനെന്നാർചിലർ പൊയിതു
ഭൊജാദികൾനൃപനെത്തിര ഞ്ഞായൊധനത്തിനുകൊപ്പിട്ടുഭീമനുംവ
ലിയകരികുലവരരെവമ്പൊടടുത്തുടൻതച്ചുപൊടിച്ചുകൊന്നൊക്കയൊ
ടുക്കിനാൻ പിന്നെയുമൊട്ടുതിരിഞ്ഞുനിന്നാർചിലർ നിന്നവരെക്കൊ
ന്നൊടുക്കിനാൻമാരുതി പിന്നെയുമൊടിനാരൊട്ടുശെഷിച്ചവർ പി
ന്നാലെഭീമനുംപാഞ്ഞടുത്തീടിനാൻ കുമതികുരുകുലപതിസുയൊധന
ൻതാനുമിക്കൂട്ടത്തിലുണ്ടെന്നരുൾചെയ്തുമാധവൻ അധികസിതതുര
ഗയുതരഥമഖിലനായക രാശുഗവെഗത്തിലാശുനടത്തിനാൻ അ
പ്പൊൾവിശെഷമറിവാനടൽക്കളംകെൽപ്പൊടുപുക്കൊരുഗാവൽഗ
ണിയെയും എത്തിപ്പിടിച്ചിതുസത്യകനന്ദനൻ കുത്തിയമൎപ്പാൻതുട
ങ്ങിവൃകൊദരൻകൊല്ലായ്ക്കുലചെയ്തയച്ചാനവനെയും വില്ലാളിയാകി
യ വീരൻവിജയനും ചൊല്ലെഴുംമാദ്രജാപുത്രരുംഭീമനും വല്ലഭമുള്ളധൃ
ഷ്ടദ്യുമ്നവീരനും നല്ലഹയങ്ങളെചെകവരൊടുകൂ ടല്ലൽപ്പെടുത്തുകൊ
ന്നൊക്കയൊടുക്കിനാൻ ത്രൈഗൎത്തസൈന്യമൊടെസുശൎമ്മാവിനെ
വൈകൎത്തനാലയ ത്തിന്നയച്ചീടിനാൻ മാദ്രീതനയരുമാൎത്തുശകുനി
യെചീൎത്ത കൊപത്തൊടുകണ്ടെതിൎത്തീടിനാർ മുൻപില്വരുന്നവി
ലൂകനെയുംകൊന്നു പൻപടകൊന്നൊ ടുക്കീടിനാർമൂവരും ഓടി
ശകുനീ സഹദെവനന്നെരം കൂടത്തുടൎന്നെയ്തറുത്താനവൻതല വ
ന്നിതു പിന്നെയുമുള്ളവർചാവതി നൊന്നൊഴിയാതെയൊടുക്കി
നാർപാണ്ഡവർ ദുഃഖിച്ചുമുന്നംവിദുരർപറഞ്ഞതു മൊക്കനിന
ച്ചുനിനച്ചുസുയൊധനൻ പാരംമുറിഞ്ഞുടരൊടുംവശംകെട്ടു ചൊ
രയുമൊട്ടുവടിച്ചുകളഞ്ഞുടൻ ആരുമൊരുത്തർസഹായവും കൂടാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/354&oldid=185644" എന്ന താളിൽനിന്ന് ശേഖരിച്ചത്