താൾ:CiXIV280.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൬ ശല്യം

ന്നെയും ധൎമ്മതനയനുംശല്യരും നന്നായണഞ്ഞുപൊരുതുതുടങ്ങിനാ
ർമന്നവന്മാതുലൻ തന്നുടലൊക്കവെഭിന്നമാക്കീടിനാൻ നല്ലശരങ്ങ
ളാൽകൊന്നുരഥപാലകന്മാരെയുമുട നുന്നതമായകൊടിയുംമുറിച്ചിതു
തന്നെമറന്നിതുകൊപിച്ചുശല്യരും സന്നാഹമുൾക്കൊണ്ടടുത്താനതു
നെരംശല്യർശരങ്ങളാലാകാശമൂഴിയുമെല്ലാംമറഞ്ഞുനിറഞ്ഞതുകാണ്ക
യാൽ വില്ലാളിവീരനായുള്ളധൎമ്മാത്മജൻ തുല്യമായെയ്താനനെകനൂ
റായിരം സാത്യകിനാസത്യപുത്രഭീമാദികൾ പെൎത്തുംശരങ്ങൾപൊ
ഴിച്ചാനതുനെരം എല്ലാവരൊടുമടുത്തുപൊർചെയ്തിതു ശല്യരുമെതുമൊ
രുകുറവെന്നിയെ കണ്ടാനതുകലശൊത്ഭവനന്ദനൻ മണ്ടിയണഞ്ഞു
ബാണങ്ങൾതൂകീടിനാൻ കൊണ്ടൽനെർവൎണ്ണനുംതാനുമായൎജ്ജുന
ൻ കൊണ്ടൽപൊലെചെറുഞാണൊലിയിട്ടുടൻ ഇണ്ടൽകളഞ്ഞടു
ത്തെയ്തുതുടങ്ങിനാർകണ്ടവരൊക്കവെവാഴ്ത്തിനാരന്നെരം കലശഭവ
ശിഷ്യനുംകലശഭവപുത്രനും കലിതകരവെഗമൊടുശരനിരകൾതൂകീ
നാർരണ്ടുപുറത്തുംമുഴുത്തപെരുംപട രണ്ടുവിനാഴികകൊണ്ടൊടുങ്ങീതു
ലൊംവൃത്രാരിപുത്രനുമസ്ത്രശസ്ത്രങ്ങളാൽ ക്രുദ്ധനാംദ്രൊണജൻതന്നെ
യെയ്തീടിനാൻപ്രത്യസ്ത്രശസ്ത്രങ്ങൾകൊണ്ടുതടുത്തുട നെത്രയുംഘൊര
മായ്വന്നിതുയുദ്ധവുംമദ്രെശനുംധൎമ്മപുത്രാദിവീരരുംമാനിച്ചടുത്തുപൊ
രുതാരതുനെരം ശല്യരുടെശരമെലാതെയാരുമെ യില്ലെന്നുമിക്കതും
ചൊല്ലാമതുനെരം തെരെയ്തുനെരെനുറുക്കിനാൻധൎമ്മജൻ പൂരിച്ചിതു
ശല്യദെഹവുമംപിനാൽപാരംമുറിഞ്ഞിടരെറിനമാതുലൻ പൊരിൽകു
റഞ്ഞൊന്നൊഴിച്ചുനിന്നീടിനാൻ അന്നെരമാശുപറഞ്ഞുയുധിഷ്ഠിര
ൻനിന്നൊരുതെരാളിവീരരൊടൊക്കവെപാൎത്ഥൻ മുകുന്ദനുമായുടനെ
ന്നിടർതീൎത്തുപിരിയാതരികെവസിക്കെണം പാൎശ്വസ്ഥലങ്ങളിലാ
ശ്വിനെയൻമാരുംപാഞ്ചാലസാത്യകിമുൻപായവീരരുംമുൻപിൽനട
ക്കവൃകൊദരൻപൊരിനായ്വൻപൊറുശല്യരെക്കൊല്ലുന്നതുണ്ടുഞാൻ വ
ന്നിതുശല്യർ സുയൊധനനൊടുകൂടൊന്നിച്ചരികളെക്കൊന്നൊടുക്കീടു
വാൻമാരുതിതന്റെകൊടിമരമെയ്തുടൻനെരെമുറിച്ചുകളഞ്ഞാൻസു
യൊധനൻപാഞ്ഞടുത്തൊന്നടിച്ചീടിനാന്മാരുതി ചാഞ്ഞുനിലത്തുപൊ
യ്വീണുകുരുപതിതെരിലെറ്റിക്കൊണ്ടുപൊയിഗുരുസുതൻ മാരുതിവ
മ്പടകൊന്നൊടുക്കീടിനാൻകൊപിച്ചുശല്യരുംകുന്തീതനയനും കൊടു
മയൊടുപൊരുതളവുകൂടത്തുടൎന്നുടൻ മാരുതിസാത്യകിപാഞ്ചാലവീര
രുംമാദ്രീതനയരുംചുറ്റുംവളഞ്ഞുതെ ശരനികരശകലിതശരീരനായ്ശ
ല്യരുംശമനസുതനൊടുകൊപിച്ചടുത്തീടിനാൻ വില്ലുംകവചവുംതെ
രുംകളഞ്ഞിതുശല്യരതുകണ്ടുനില്ക്കുന്നമാരുതി ശല്യർതൻവില്ലുംകവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/352&oldid=185642" എന്ന താളിൽനിന്ന് ശേഖരിച്ചത്