താൾ:CiXIV280.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൪൫

തതിന്നുനീഭംഗിയല്ലൊട്ടുമെ പൊരുതരികുലത്തെഞാൻകൊന്നൊടുക്കീ
ടുവൻപൂരുവംശത്തിലെല്ലൊപിറന്നൂവയം വാഹിനീനായകൻദ്രൊ
ണജൻതാന്മഹാവ്യൂഹവുംകൂട്ടൊനിന്നിടുകസത്വരം എന്നതുകെട്ടുരചെ
യ്തുഗുരുസുതൻ നിന്നുടെമാതുലനായമാദ്രാധിപൻ നന്നെടൊസൈ
ന്യംഭരിച്ചുനിൎത്തീടുവാൻ വന്നുകൂടുംജയമെന്നതുനിൎണ്ണയം തദനുകുരു
നൃപതിപതിനെട്ടാംദിവസവുംധൎമ്മജനാദികളൊടുയുദ്ധത്തിനാ യ്നാ
നാഗുണങ്ങളുംപൂണ്ടൊരുശല്യരെ സ്സെനാപതിയായഭിഷെകവുംചെ
യ്താൻകെട്ടിതുഘൊഷങ്ങളുംവിശെഷങ്ങളും കെട്ടാൽസഹിക്കരുതാത
വാദങ്ങളുംകെശവൻ കെവലൻ കെശിനിസൂദനൻ കെളിയെറീടുന്ന
ധൎമ്മജൻതന്നൊടുകെടുതീൎത്തെവമരുൾചെയ്തിതപ്പൊഴെ ഖെദംകള
ഞ്ഞുഞാൻചൊന്നതുകെൾക്കെണം സകലസുരദിതിജവരരൊത്തെ
തിർത്തീടിലുംശല്യൎക്കുതുല്യരായില്ലമറ്റാരുമെ യുധിതവതപൊബലം
കൊണ്ടുകൊല്ലായ്വരുംയുക്തമെന്നാൻ നിജഭക്തചിത്താലയൻ ജയജയ
മുകുന്ദനീചൊല്ലിയാലൊന്നിനും ചെറ്റുവൈമുഖ്യമില്ലിങ്ങില്ലിനിക്കെതു
മെപടയുമിരുഭാഗവുംവന്നുകൂടിതദാ പടഹപണവാദിവാദ്യങ്ങൾത
ൻഘൊഷവുംകരിതുരഗരഥനരനിനാദഘൊഷങ്ങളും കമലഭവതന
യകൃതസംകീൎത്തനങ്ങളുംപാണ്ഡവന്മാരുംകുരുകുലസെനയും പാഞ്ഞങ്ങ
ടുത്തുതുടങ്ങിരണൊത്സവം കുരുപതിസുയൊധനൻതാനുംശകുനിയും
ഗുരുതനയനുംകൃപാചാൎയ്യനുംഭൊജനും മദ്രെശനാകിയസെനാധിപ
ൻതാനുംമറ്റുംചതുരംഗികളായഭൂപരുംഒക്കയൊരുമിച്ചുവന്നുനിറഞ്ഞി
തുമുഖ്യമാംപാണ്ഡവസൈന്യവുമങ്ങിനെ കൃഷ്ണൻതിരുവടിതന്നൊടു
ചെൎന്നൊരുജിഷ്ണുയുധിഷ്ഠിരൻ ഭീമൻ നകുലനും തംപിയുംമറ്റുള്ളൊ
രൈവർകുമാരരുംകംപമില്ലാതൊരുപാഞ്ചാലവീരനും സാത്യകികെക
യന്മാരുമൊരുമിച്ചുകൂൎത്തശരനിരതൂകിത്തുടങ്ങിനാർ രണ്ടുപുറത്തുംമരി
ച്ചുപെരുംപട കണ്ടുകൂടാതൊളമെന്നെപറയാവു കുണ്ഠതകൈവിട്ടുക
ൎണ്ണാത്മജന്മാരെകണ്ടനെരംകുലചെയ്താൻ നകുലനും ആൎത്തടുത്താനതു
കണ്ടുമദ്രാധിപൻകൂൎത്തുമൂൎത്തുള്ളശരങ്ങൾതൂകീടിനാൻ പാൎത്ഥിവനാ
കിയധൎമ്മതനയനു മാൎത്തിവരുമാറടുത്താനതുനെരം അസ്ത്രപ്രയൊഗ
ങ്ങൾചെയ്താരിരുവരുംശക്തിയൊടെറ്റമടുത്തുപുനരുടൻമാതുലനാകി
യശല്യർശല്യങ്ങളാ ലാകുലപ്പെട്ടിതുധൎമ്മതനയനും അപ്പൊളതുകണ്ടു
ഭീമൻപടയുമായ്ക്കെല്പൊടടിച്ചുപൊടിച്ചിതുതെൎത്തടം നില്ലെടാനില്ലെ
ടാനീയെന്നുരചെയ്തു ശല്യർഗദയുമായ്പാഞ്ഞിതുഭൂമിയിൽ തങ്ങളിൽ
ചെയ്തഗദായുദ്ധകൌശലമിങ്ങിനെയെന്നുപറയരുതാൎക്കുമെ തല്ലുകൊ
ണ്ടൂഴിയിൽവീണിതുശല്യരും മെല്ലവെതെരിലെറ്റികൃപാചാൎയ്യനുംപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/351&oldid=185641" എന്ന താളിൽനിന്ന് ശേഖരിച്ചത്