താൾ:CiXIV280.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൪ ശല്യം

തിലകകെൾക്കനീനാശംഭവിച്ചുപടക്കെന്നറിഞ്ഞാലും തവതനയ
രെതിർപൊരുതുവിബുധപുരിമെവീനാർ താപംകളഞ്ഞിതുപാണ്ഡു
സുതന്മാരുംദ്രുപദനൃപപുത്രനും ദ്രൌപദീപുത്രരുംദ്രൊണജൻവാൾക്കി
രയായിതുനിദ്രയിൽ കുരുവൃഷഭനതുപൊഴുതുമൊഹിച്ചുവീണുതെ കൂട
ത്തടഞ്ഞങ്ങെടുത്തുവിദുരരും ശീതളമായുള്ളവെള്ളംതളിക്കയും ശീതൊ
പചാരങ്ങൾമറ്റുംപലതരം ചെയ്തിതുഗാന്ധാരിയുമായതുനെരം പെ
യ്തകണ്ണീരൊടുചൊല്ലിനാനിങ്ങിനെ പാൎത്ഥനംഗെശനെകൊന്നൊര
നന്തരമാൎത്തിതിൎത്തീടുവാനെന്നുടെപുത്രനു പെൎത്തുംതുണയായതാരെ
ന്നുചൊൽകനീപാൎത്ഥിവന്മാരുടെയുദ്ധപ്രകാരവും ചൊല്ലുവൻഞാ
ൻവിശെഷങ്ങൾകെൾക്കെങ്കിലൊ: ചൊല്ലെഴുംമാനിസുയൊധനാ
ഭൂപതിദുഃഖിച്ചുകൈനിലപുക്കൊരനന്തരമൎക്കനുമംബുധിതന്നിൽവീ
ണീടിനാൻമക്കളെസ്നെഹമെല്ലാൎക്കുമുണ്ടൊൎക്കനീ നില്ക്കതെല്ലാംപ
റഞ്ഞെന്തിനിക്കാരിയംപുക്കിതുശെഷിച്ചവൻപടകാനനം മുഖ്യനാ
കുംദുരിയൊധനനുംചൊന്നാൻപെടിയൊടൊടിനാം കാടകംതെടുകി
ൽപെടമാൻകണ്ണിമാർകൂടനിന്ദിക്കുമെ പിന്നെനരകവുമുണ്ടായ്വരുമതു
മന്നവന്മാരുടെധൎമ്മമല്ലെതുമെ ഇത്തരംനല്ലഗംഭീൎയ്യവാക്യങ്ങളാ ല
ത്തൽതീൎത്താ നതുനെരംകൃപർചൊന്നാൻ വത്സവരികരികെകുരുമ
ന്നവമത്സരംകൈവെടിഞ്ഞെന്നുടെവാക്കുകൾ യുദ്ധത്തിലെത്തിമരി
ച്ചിടുകെന്നുതാൻശത്രുക്കളെക്കൊന്നൊടുക്കീടുകെന്നുതാൻ പക്ഷമീ
രണ്ടുമൊഴിഞ്ഞൊരുധൎമ്മമീ ല്ലിക്ഷിതിപാലൎക്കുനിശ്ചയമെങ്കിലും ഉ
ണ്ടൊന്നുനല്ലതുചൊല്ലുന്നതിന്നുഞാൻ കണ്ടുതെല്ലൊപതിനെഴുനാ
ളെരണം ഗംഗതനയനുംദ്രൊണരുംകൎണ്ണനു മംഗെശതുല്യരാംതംപി
മാർമക്കളും ചാൎന്നുചെൎന്നുള്ളഭൂപാലരുംപൊരതിൽ തീൎന്നുതെല്ലൊമുതി
ൎന്നെഅവരൊക്കവെഇല്ലജയമിനിയെന്നുംനമുക്കതു ചൊല്ലുവൻതീ
ൎത്തതിനില്ലൊരുസംശയം ജീവിച്ചുകൊള്ളുവാനെന്തിനിനല്ലതെന്നാ
വിൎഭവിക്കമനസിഭവാനിനി ധൎമ്മജനൊടുസമരായമന്നവരിമ്മഹി
തന്നിലില്ലെന്നതുനിൎണ്ണയം ചെന്നുനമസ്കരിച്ചഞ്ജലിചെൎത്തുടൻനി
ന്നാലവനുടെകൊപംതളൎന്നുപൊം പാതിരാജ്യംതവനൽകുമവനുടെ
ചെതസിവാച്ചകരുണാബലത്തിനാൽ കൃഷ്ണൻമുകുന്ദനനന്തനനാദി
യാംജിഷ്ണുസഖിക്കുംതിരുവുള്ളമായ്വരും കെശവൻചൊന്നതെചെയ്വി
തുധൎമ്മജൻദെശികനായഞാൻചൊന്നതുകെൾക്കനീ കൃപരധികകൃ
പയൊടിതുചൊന്നനെരത്തുടൻ നൃപവരനുമുത്തരംചൊല്ലിനാനാകു
ലാൽ അവരൊടുനിരന്നുവാണിടുവാനെതുമെ അരുതരുതതിന്നുകാലം
കഴിഞ്ഞുപുരാ പലപിഴകളവർകളൊടുചെയ്തുപൊയെനഹം പറയരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/350&oldid=185640" എന്ന താളിൽനിന്ന് ശേഖരിച്ചത്