താൾ:CiXIV280.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൧൭

യാലുമിനിത്തവ നല്ലതെവന്നുകൂടുആചാൎയ്യപത്തിതന്നൊ ടാശിസ്സും
പരിഗ്രഹിച്ചാചാൎയ്യപാദാംബുജ മാദരാൽവണങ്ങിനാൻവൃത്താന്ത
മെല്ലാംകെട്ടു വിസ്മയംപൂണ്ടുവൈദൻപൊൽത്തളിരടികൂപ്പി ച്ചൊദി
ച്ചാനുദംകനും വെളളക്കാളയുമെറിക്കാണായിതൊരുത്തനെ ചൊല്ലിനാ
നവനെന്നൊടശിപ്പാൻ‌വൃഷമലം നിന്നുടെഗുരുവിതുഭക്ഷിച്ചാനെ
ന്നുചൊന്നാൻ എന്നതുകെട്ടുഞാനുംഭക്ഷിച്ചെനതിന്മലം എന്തതിൻ
ഫലമെന്നുമാരവനെന്നുമെല്ലാംനിന്തിരുവടിയരുൾചെയ്യണമെന്നൊ
ടിപ്പോൾ നാഗലൊകത്തുചെന്നനെരത്തുകണ്ടുപിന്നെ വെഗത്തി
ലാറുകുമാരന്മാരാൽഭ്രമിപ്പിക്കും ചക്രവുന്തെജൊമയമായൊരു കുതിര
യും തൽകണ്ഠദെശെപുനരെത്രയുംതെജസ്സൊടും ദിവ്യനായിരിപ്പൊ
രുപുരുഷശ്രെഷ്ഠനെയും സൎവ്വവുമിവറ്റിന്റെതത്വങ്ങളരുൾചെയ്കാ
വെദവെദാംഗജ്ഞനാം വൈദനുമതുകെട്ടുസാദരമുദംകനാംശിഷ്യനൊടു
രചെയ്തുധവളമയമായവൃഷഭമൈരാവതംവിബുധെശ്വര ന്മലമശി
പ്പാൻ ചൊല്ലിയതും‌അമൃതമതിന്മലമതുസെവിപ്പൊർക്കെല്ലാമമരത്വവും
വരുമിന്ദ്രനെന്നുടെസഖിപാതാളം‌പുക്കനെരംബാധകൾവരാഞ്ഞതും
വാസവ ദെവനനുഗ്രഹത്താലറിഞ്ഞാലുംഷൾക്കുമാരന്മാർതിരിച്ചീരാ
റശ്രങ്ങളൊടു മുഗ്രമായ്ക്കാണായതുവത്സരചക്രമെല്ലൊഅശ്വമായതുമ
ഗ്നിനിന്നെയിങ്ങാക്കിയതു നിശ്ചയമരികെകാണായതുപൎജ്ജന്യനും
അത്ഭുതമെത്രയുംനീസാധിച്ചതറിഞ്ഞാലുംസല്പുരുഷന്മാരിൽനിമുൻപ
നായ്‌വരികെന്നാൻ‌അക്കാലമുദംകനുംതക്ഷകൻ തന്നെക്കൊൽവാൻ ഉ
ൾക്കാമ്പിൽ‌നിരൂപിച്ചുകല്പിച്ചാനുപായവും ജനമെജയനൃപൻ‌കുരു
ക്ഷെത്രത്തിൻകെന്നുമുനിമാരൊടുമൊരുയാഗംചെയ്യുന്ന കാലം‌പുക്കി
തുകുരുക്ഷെത്രമുദംകൻനൃപതിയും സല്ക്കരിച്ചൎഗ്ഘ്യാദികൾനൽ‌കിയൊ
രനന്തരം‌ഉത്തമമെത്രയും നീചെയ്യുന്നയാഗമിതിലുത്തമമായിട്ടുണ്ടുഞാ
നൊന്നുചൊല്ലീടുന്നൂവല്ലാതെജനകനെക്കൊന്നതക്ഷകൻ‌തന്നെക്കൊ
ല്ലാവാനുത്സാഹംചെയ്തീടുകിലിതിന്മീതെനല്ലതില്ലെതുമതുചൊല്ലുവെന
റിഞ്ഞാലുംതാപസബാലകന്റെശാപം പ്രാമണ്യമാക്കിഭൂപതിപ്ര
വരനെക്കൊല്ലുവാൻ‌കാശ്യപനെതടുത്തുപരീക്ഷിച്ചുപടുത്വമൊടുപെ
രാൽകടിച്ചുദഹിപ്പിച്ചു തഴപ്പിച്ചിതുമുനി കൊടുത്തുരത്നാദികൾതക്ഷ
കൻ‌കാശ്യപനു നടിച്ചുകടിച്ചതിനെന്തു കാരണമൊൎത്താൽ ഒടുക്കീ
ടെണമവൻ‌തന്നെയെന്നുദംകനും ഉടപ്പമൊടുപറഞ്ഞുറപ്പിച്ചതുനെരം
മന്ത്രികളൊടുകൂടെ മന്ത്രിച്ചനൃപതിയും ചിന്തിച്ചുമുനിമാരെവരുത്തിയു
രചെയ്താൻ‌തക്ഷകൻ‌തന്നെക്കൊൽവാൻ‌തക്കൊരുയാഗം ചെയ്‌വാൻ
തൽക്ഷണന്തുടങ്ങിയാർസൎപ്പസത്രവുമവർ കാരണമിതുസൎപ്പ സത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/23&oldid=185312" എന്ന താളിൽനിന്ന് ശേഖരിച്ചത്