താൾ:CiXIV280.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൦ ആരണ്യം

യെണം എന്നുതാരയുംചൊന്നാളന്നെരംസുഗ്രീവനും മന്നവൻത
ന്നെവിണുവണങ്ങിയുരചെയ്താൻ വന്നവാനരന്മാരുമടീയൻതാ
നുംകൂടി മന്നവർകുലരത്നംതന്നടിമലർകൂപ്പി തന്വംഗിമണിയായജാ
നകിയിരിപ്പെട മന്വെഷിച്ചറിഞീടാംരാഘവനിയൊഗത്താൽ
വാനരരാജൻതാനുംമാരുതിയൊടുചൊന്നാർ വാനരന്മാരെയൊക്ക
വരുവാൻനിയൊഗിക്ക മാരുതിപറഞ്ഞപ്പൊൾതാരനുംസുഷെണ
നും മാരുതിജനകനാംകെസരിവീരൻതാനും അംഗദൻഗജൻഗവയ
ൻഗവാക്ഷനുംപിന്നെ തുംഗനാംനീലൻനളൻദുൎമ്മുഖൻദധിമുഖൻ
ശരഭൻശതബലീവൃഷഭൻപ്രമാഥിയും അരികൾകാലൻവെഗദൎശി
യുംകുമുദനും മൈന്ദനുംവിവിദനുംജാംബവാൻസുമുഖനും ഗന്ധമാ
ദനൻതാനുംമറ്റുമീവണ്ണമുള്ള വാനരപ്പടക്കൊക്കനായകന്മാരായു
ള്ളൊർ മാനമൊടൊടിച്ചാടിത്തകൎത്തുവന്നീടിനാർഅറുപത്തെഴുകൊ
ടിവാനരരാജാക്കന്മാ രിരുപത്തൊന്നുവെള്ളംപടയുമായെവന്നാർഅ
വരുംതാനുമായിസുഗ്രീവൻപുറപ്പെട്ടിട്ട വനീപതിവീരയെഴുനെള്ളി
ടാമെന്നാൻ വാനരപ്പടമായ്ലക്ഷ്മണകുമാരനും മാനവീരൻകഴൽ
കൂപ്പിനാനതുനെരം സുഗ്രീവൻമുതലായവാനരപ്രവരന്മാ രൊക്ക
വെതെരുതെരത്തൃക്കഴൽവണങ്ങിനാർ ഇക്കപിസൈന്യമൊക്കത്തൃ
ക്കാൽക്കൽവെലചെയ്വാൻ തക്കവരെന്നതിരുവുള്ളത്തി ലെറീടെണം
അൎക്കനന്ദനന്മാഴികെട്ടുരാഘവദെവൻ മൎക്കടപ്രവരനെത്തഴുകിയ
രുൾചെയ്തു നാലുദിക്കിലുമയച്ചീടെണംകപികളെ പാലൊലുംമൊഴി
യായസീതയെയന്വെഷിപ്പാൻ തിരഞ്ഞുസീതതന്നെക്കാണ്മാനായ
യച്ചിതു പരന്നകപികളെനാലുദിക്കിലുമവൻ ഒരൊരൊലക്ഷംക
പിവീരന്മാരൊരാദിക്കിൽശൂരതയെറുംയജമാനൻമാരൊടുംപൊയാർ
എന്നതിൽതെക്കുന്ദിക്കിന്നായ്ക്കൊണ്ടുനടകൊണ്ടാർ മൈന്ദനുംവിവി
ദനുംശരഭൻസുഷെണനും അംഗദൻനളൻവിരിഞ്ചാത്മജൻവായു
പുത്രൻ തുംഗപൎവ്വതശരീരന്മാരാമിവരെല്ലാം അന്നെരദാശരഥിമാ
രുതിയുടെകയ്യിൽ തന്നുടെനാമാംകിതമായുള്ളൊരംഗുലീയം സന്ദെശ
മായ്നൽകിനാൻമൈഥിലിക്കകതാരിൽ സന്ദെഹംതീരുവാനായ്മാരുതി
യതുംവാങ്ങി വന്ദിച്ചുകപിവരന്മാരുമായ്നടകൊണ്ടാൻ ദക്ഷിണൊ
ദധീതീരംപ്രാപിച്ചുസംപാതിയാം പക്ഷിശ്രെഷ്ഠാനുഗ്രഹംകൊണ്ടു
സന്തൊഷത്തൊടെ മാരുതിമഹെന്ദ്രമാംപൎവ്വതത്തിന്മലെറി വാരി
ധിമീതെചാടിപ്പൊകുംപൊൾമദ്ധ്യെമാൎഗ്ഗം നാഗമാതാവാംസുരസാ
മുഖദ്വാരത്തൂടെ വെഗെനനാഭിപുക്കുകൃശനായ്പുറപ്പെട്ടാൻ മൈനാ
കചലംതന്നാൽസൽകൃതനായശെഷംവൈനതെയനെപ്പൊലെമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/226&oldid=185516" എന്ന താളിൽനിന്ന് ശേഖരിച്ചത്