താൾ:CiXIV280.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൧൯

ലെഞാനൊ ഇന്നിപ്പൊൾനിനക്കറിഞ്ഞീടുവാൻതക്കവണ്ണം മന്ന
വർകുലമണിരാഘവൻതന്റെതംപി തന്നുടെഗുണനാദംകെട്ടതെന്ന
റിഞ്ഞാലുംചെന്നിനിക്കാൽക്കൽവീഴ്കവൈകാതെമടിക്കെണ്ട പെടി
ച്ചുതിരുമുൻപിൽചെല്ലുവാൻപണിയെത്രെ മാടൊത്തമുലയാളാംതാര
പൊയ്മുൻപെചെന്നു കൊപത്തെശ്ശമിപ്പിച്ചെകണ്ടുകൈകൂപ്പിക്കൂടു
താപത്തെക്കെടുപ്പാനായ്വെലകൾചെയ്കനീയും മെരുമാമലെക്കൽനി
ന്നിന്നലെവന്നകപി വീരന്മാർകൊണ്ടുവന്നഫലമൂലങ്ങളെങ്ങു പൊ
ൻനിറമെല്ലൊകണ്ടാൽതിന്നാലുമൊരുമാസ ത്തിനുപൈദാഹങ്ങളും
പിന്നെയുണ്ടാകയില്ല നന്നതുസൌമിത്രിക്കുതിരുമുൽക്കാഴ്ചവെപ്പാൻ
ധന്യയാംതാരതന്നെപൊകെണമതുംകൊണ്ടുതാരെശചാരുമുഖിസാര
സവിലൊചനാ താരയുമതുകെട്ടുപാരാതെപുറപ്പെട്ടാൾ ഒട്ടഴിഞ്ഞുല
ഞ്ഞിട്ടുകിഴിഞ്ഞനിവീബന്ധ മൊട്ടൊട്ടുകരംകൊണ്ടുതാങ്ങിയുമുറപ്പി
ച്ചും ഇണ്ടൽചെൎന്നിരുണ്ടൊരുകണ്ടിവാർകുഴലതും കുണ്ഠതചെൎത്തുചി
ല പുഷ്പങ്ങൾകളഞ്ഞുടൻ കളഭമഴിഞ്ഞൊട്ടുശെഷിച്ചുപറ്റിയതും ക
ളഞ്ഞുപരന്നീടുംവിമലഗന്ധത്തൊടും കണ്ടാലെത്രയുംമനൊമൊഹന
മായവെഷം കണ്ടവൾകുമാരനെക്കണ്ടുടനുണൎത്തിച്ചാൾ എന്തയ്യൊ
പുറത്തിനിന്നരുളീടുവാനപ്പൊൾ നിന്തിരുവടികനിഞ്ഞങ്ങെഴുനെ
ള്ളീടെണം ബന്ധുവിൻഗൃഹമെന്നുചിന്തിച്ചീലയൊയിതു സന്തൊ
ഷത്തൊടുംകടന്നിങ്ങിരുന്നരുളെണം നിൎണ്ണയമയൊദ്ധ്യയുംകിഷ്കി
ന്ധാനഗരിയു മൊന്നുകൊണ്ടുമെഭെദമില്ലെന്നുധരിക്കെണം തിരുവു
ള്ളക്കെടില്ലയല്ലിയെന്നതുനണ്ണി പ്പെരികെഭീതികൊണ്ടുസുഗ്രീവൻതി
രുമുൻപിൽവരുവാൻവൈകീടുന്നുനിന്തിരുവുള്ളമെന്യെ ശരണമില്ല
മറ്റുഞങ്ങൾക്കുദയാനിധെ വാനരജാതിക്കെറച്ചാപല്യംപെരുതെ
ല്ലൊവാനരപ്രവരന്മാർവന്നുകൂടായ്കകൊണ്ടും വാനരവീരൻവിടകൊ
ള്ളാഞ്ഞിതിനീയിപ്പൊൾവാനരന്മാരെരക്ഷിച്ചീടുവാനാളുണ്ടെല്ലൊ
സാരസ്യരീതികളുംസൌജന്യവിലാസവും സാരനാംവീരൻകണ്ടുതെ
ളിഞ്ഞൊരനന്തരം കിഷ്കിന്ധയകംപുക്കുലക്ഷ്മണകുമാരനും മൎക്കടാ
ധിപൻതന്നെവരുത്തിതാരതാനും മാനിനിമാരൊടിടചെൎന്നവാനര
വീരൻ മാനവവീരൻകഴൽകൂപ്പിനാൻപെടിയൊടെ പെടിക്കവെ
ണ്ടപാരമെന്നെനീയൊന്നുകൊണ്ടും പെടിക്കവെണ്ടുപക്ഷെരാമദെ
വനെയെല്ലൊ തൃക്കടക്കണ്ണുചെറ്റുചുവന്നുകണ്ടിട്ടുഞാൻ ധിക്കാരമു
ള്ളനിന്നൊടറിയിപ്പാനായ്വന്നെൻ കിഷ്കിന്ധാരാജ്യത്തിം‌കൽമറ്റൊ
രുവനെയിനി മൎക്കടാധിപനാക്കിവാഴിക്കുംരഘുശ്രെഷ്ഠൻ ഇത്തര
മരുൾചെയ്കിലിജ്ജനത്തിനുപിന്നെ മറ്റൊരുശരണമില്ലെന്നതുമറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/225&oldid=185515" എന്ന താളിൽനിന്ന് ശേഖരിച്ചത്