താൾ:CiXIV280.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൧൭

ക്കൊണ്ടുവെണ്ടുംകൎമ്മങ്ങളൊക്കചെയ്താർപാദുകംകൊടുത്തയച്ചീടിനാ
ൻഭരതനെസാദരംഭൂയൊഭരദ്വാജനെക്കണ്ടുകൂപ്പി ചണ്ഡദീധിതികു
ലജാതനാംരഘുവരൻ ദണ്ഡകാരണ്യംപ്രാപിച്ചീടിനൊരനന്തരം
കൊന്നിതുവിരാധനെപിന്നെപൊയ്ശരഭംഗൻ തന്നുടെഗതികണ്ടുകാ
നനത്തൂടെപൊമ്പൊൾ അഗസ്ത്യസഹൊദരൻതന്നെയുംകണ്ടുപുന
രഗസ്ത്യപാദാംബുജംവന്ദിപ്പാൻ നടകൊണ്ടാർ വിന്ധ്യനെയമൎത്തു
വാതാപിയെദഹിപ്പിച്ചു സിന്ധുവാരിയുമെല്ലാമാചരിച്ചൊരിക്കലെ
സംപ്രതിതപൊബലംകണ്ടുകൂടാതമുനി കുംഭസംഭവൻതന്നെക്കുംപി
ട്ടുരഘുവരൻസൎവ്വരാക്ഷസവധപ്രതിജ്ഞചെയ്തുചെയ്വാൻ ദെവെ
ന്ദ്രദത്തമായശാൎങ്ഗചാപാദികളും ദിവ്യങ്ങളായിട്ടുള്ളൊരായുധങ്ങളും
വാങ്ങി ഗീൎവ്വാണകുലപരിത്രാണാൎത്ഥംരഘുവരൻ പുണ്യവാഹിനീ
ഗൊദാവരിതൻതീരത്തിംകൽ ദണ്ഡകാരണ്യംതന്നിലാശ്രമമതുംകെ
ട്ടി വാഴുന്നകാലത്തിംകൽവന്നശൂൎപ്പണഖയാം പാഴിയെമൂക്കുംമുല
യുംകളഞ്ഞയച്ചപ്പൊൾ പൊരിനുവന്നുഖരദൂഷണത്രിശിരാക്കൾ
ഘൊരമായ്പതിന്നാലുസഹസ്രംപടയുമാ യ്നാഴികമൂന്നെമുക്കാൽകൊ
ണ്ടുകൊന്നിതുരാമൻ ആഴിയുംകടന്നഴൽപൂണ്ടവളറിയിച്ചാൾ സൊ
ദരനായദശവദനൻതന്നൊടെല്ലാം ക്രൊധമുൾക്കൊണ്ടുജനകാത്മജ
ഹരണാൎത്ഥം രാവണൻമാരീചനെപ്പൊന്മാനായയച്ചതിലാവെശി
ച്ചിതുചിത്തംസീതക്കുരഘുവരൻ പിടിപ്പാനടുത്തപ്പൊളരുതാഞ്ഞതു
നെരം കൊടുത്തുശരംകൊണ്ടുകരഞ്ഞാനപ്പൊളവൻ അയ്യൊജാനകി
ദെവിലക്ഷ്മണയെന്നുതന്നെമയ്യെലുംകണ്ണിതാനുമയച്ചുകുമാരനെ ത
ക്കത്തിൽദശഗ്രീവൻതൈക്കൊംകത്തരുണിയെ കൈക്കൊണ്ടുതെരി
ലെറ്റിപുഷ്കരെപൊകുന്നപ്പൊൾ പക്ഷീശൻജടായുതാൻമുൽപുക്കു
യുദ്ധംചെയ്താൻ പക്ഷവുംവെട്ടിയറുത്തവനുംപുരിപുക്കാൻ ആരാമ
ഭുവിചാരുശിംശപാവൃക്ഷത്തിൻകീ ഴ്ത്താരാർമാതിനെവെച്ചുരാവണ
ൻഗൃഹംപുക്കാൻ മൈക്കണ്ണിതന്നെക്കാണാഞ്ഞുൾക്കാംപിലഴൽപൂ
ണ്ടുദുഃഖിച്ചുരഘുപതിലക്ഷ്മണനൊടുംകൂടി നടക്കുന്നെരംകണ്ടുപറഞ്ഞു
ജടായുവു മടുത്തവണ്ണംതന്നെമരിച്ചാനവനുട ലെടുത്തുദഹിപ്പിച്ചുന
ടുക്കത്തൊടുംകൂടി യടുത്തശെഷക്രിയചെയ്തിതുരാമദെവൻ വില്വാദ്രി
തന്നിൽപിറന്നുണ്ടായശബരിയും കല്യാണത്തൊടുകണ്ടുപൂജിച്ചുവരം
കൊണ്ടാൾകൊല്ലുവാൻതുടങ്ങിയകബന്ധൻതന്നെക്കൊന്നുനല്ലൊ
രുഗതിനൽകിപ്പുക്കിതുപംപാതീരം കണ്ടിതുഹനുമാനുംകൊണ്ടുപൊ
യ്സുഗ്രീവൻതന്നിണ്ടൽതീൎപ്പതിനായിസ്സഖ്യവുംചെയ്യിപ്പിച്ചാൻ ദു
ന്ദുഭികായംപാദാംഗുഷ്ഠംകൊണ്ടെടുത്തെറി ഞ്ഞിന്ദിരാവരനായരാഘ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/223&oldid=185513" എന്ന താളിൽനിന്ന് ശേഖരിച്ചത്