താൾ:CiXIV280.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൧൫

സിച്ചീടുംപൊളവർമുൻപിൽ ജ്ഞാനിയാംമാൎക്കണ്ഡെയമാമുനിയെ
ഴുനെള്ളി വന്ദിച്ചുപാണ്ഡവന്മാർനന്ദിച്ചുമഹാമുനി മന്ദത്വംതീൎപ്പാൻ
പുരാണങ്ങളുമരുൾചെയ്തു അക്കാലംധൃതരാഷ്ട്രപുത്രരുംബന്ധുക്കളും മു
ഖ്യമായുള്ളചതുരംഗമാംബലത്തൊടും ദിക്കുകൾമുഴങ്ങീടുംവാദ്യഘൊഷ
ങ്ങളൊടുംവിഖ്യാതന്മാരായുള്ളപാണ്ഡവന്മാരെക്കൊൽവാൻഭൊഷനാം
നാഗദ്ധ്വജൻതന്നുടെനിയൊഗത്താൽഘൊഷയാത്രയുംതുടങ്ങീടിനാർവ
നംതൊറുംപതിനൊരാണ്ടുകഴിഞ്ഞിരിക്കുന്നനന്തരം ചതിയാൽപൊ
യ്ക്കതന്നിൽമരുന്നുകലക്കിയാർ ഉദ്യൊഗംകണ്ടനെരം കൌരവന്മാരെ
വെൽവാൻവൃത്രാരിചിത്രരഥൻതന്നെയുംനിയൊഗിച്ചാൻ യൊഗ്യ
മല്ലിതുനിങ്ങൾക്കെന്നിതുഗന്ധൎവ്വന്മാർ ഭാഗ്യഹീനന്മാരവരൊടുപൊ
ർചെയ്താരപ്പൊൾ പൊരിനുവിരുതുള്ള വീരനാംചിത്രരഥൻ പാരാ
തെനൂറ്റുവരെപിടിച്ചുകെട്ടീകൊണ്ടാൻആരിനിവീണ്ടുകൊൾവാനെ
ന്നുകൎണ്ണാദികളുംനാരിമാരെന്നപൊലെധൎമ്മജനൊടുചൊന്നാർ പൊ
രിൽനാംചെയ്യെണ്ടുന്നകാരിയമിതുകാല മാരാനുംചെയ്യുന്നതുമുടക്കീട
രുതെല്ലൊമാരുതിയെന്നുചൊന്നനെരത്തുധൎമ്മാത്മജൻ വീരാകെളിതു
ധൎമ്മമല്ലെന്നുധരിക്കെണം ശാശ്വതനൃപധൎമ്മംശത്രുക്കളെന്നാകിലും
മാശ്രിതൻമാരെ രക്ഷിച്ചീടെണമെന്നാകുന്നു പാണ്ഡവന്മാരും
ചെന്നാർവീണ്ടുകൊള്ളുവാനായി ഗാണ്ഡിവംകുലചെയ്തുഫല്ഗുനൻ
വീണ്ടുകൊണ്ടാൻമന്നവസുയൊധനപൊകരാജ്യത്തിനെന്നുധന്യ
നാം ധൎമ്മാത്മജനനുജ്ഞകൊടുത്തപ്പൊൾഉന്നതനായഭീമൻസംശയം
തീരുവാനായ്പന്നഗദ്ധ്വജനാദിയായുടനെണ്ണിയിട്ടാൻ ഒന്നിനെയൊ
ത്തീലെന്നിട്ടെറിഞ്ഞെനെണ്ണിയപ്പൊൾമന്നനുമെത്തുവെന്നിട്ടനുജ്ഞ
കൊടുത്തപ്പൊൾനാണിച്ചുപുരിപുക്കുമാനിയാംസുയൊധനൻ ദീന
ത്വംകളവാനായ്മാമറയവർചൊല്ലാൽപാണ്ഡവന്മാരിലസൂയപരൻ
ധാൎത്തരാഷ്ട്രൻ പുണ്ഡരീകാഖ്യമായയാഗവുംചെയ്താനെല്ലൊ യാഗാ
ദികൎമ്മംചെയ്തുഭൊഗമൊടിരുന്നിതുനാഗകെതന നായഭൂപതിസുയൊ
ധനൻഅക്കാലംജയദ്രഥനടവിതന്നിൽപുക്കാൻമൈക്കണ്ണാൾമണി
യായപാഞ്ചാലിതന്നെക്കപ്പാൻ പൊയിതുപാണ്ഡവന്മാർനായാ
ട്ടിന്നെല്ലാവരുമായതമിഴിതന്നെയാശ്രമത്തിങ്കലുള്ള മായത്താലവ
നെടുത്തപ്പൊഴെതെരിലെറ്റിപായുന്നനെരമവൾമുറയിട്ടതുകെട്ടു കടു
ക്കെന്നൊടിവന്നുപാണ്ഡവവീരന്മാരും പിടിച്ചുകെട്ടിജയദ്രഥനെഭീ
മസെനൻഅടിച്ചുതന്നെകൊൽവാൻതുടങ്ങുന്നതുകണ്ടു മുടക്കധൎമ്മപു
ത്രരയക്കയിനിയെന്നാൻ നമ്മുടെഭഗിനിക്കുവൈധവ്യമകപ്പെടുംദുൎമ്മ
ദമടക്കിയങ്ങയക്കെന്നതുനെരം ചിരച്ചുശിഖയൊടുമീശയുംകളഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/221&oldid=185511" എന്ന താളിൽനിന്ന് ശേഖരിച്ചത്