താൾ:CiXIV280.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ പൌലൊമം

നൊടുചൊന്നാൻഅന്ധസ്സിന്നശുദ്ധതചൊല്ലിയഭവാൻതനിക്കന്ധ
ത്വമാകുന്നിതുകെവലമിനിക്കില്ലാ എതുമൊരശുദ്ധിയീല്ലാറിപ്പൊയ
തുമൂലംകൊപിച്ചുശപിച്ചതിനങ്ങൊട്ടുശപിപ്പൻഞാൻസന്തതിയുണ്ടാ
കായ്കെന്നവനീപതിചൊന്നാ നന്ധത്വമതുതന്നെയായതെന്നതുംവ
രുംപിന്നെയൊൎത്തതുനെരം തന്വംഗിതലമുടിനന്നായിത്തിരുകാതെവി
ളംപിയതുമൂലംരൊമവും കൊഴിഞ്ഞിതുചൊറ്റിലെന്നതുമെല്ലാം ഭൂമി
പാലകനറിയായ്കയാ ലകപ്പെട്ടുചെതസിവിചാരമില്ലായ്കയാൽകൂടശ്ശ
പി ച്ചാതുരനായമമശാപന്തീൎത്തരുളെന്നാൻമെദിനിവരനിതുചൊന്ന
തുകെട്ടുമുനിവെദവാദികൾവാക്ക്യമസത്യമാകയില്ലാ അല്പകാലംകൊ
ണ്ടതുതീരുമെന്നതെവരു പിൽപ്പാടുനന്നായ്‌വരുംവിപ്രന്മാരുടെശാപം
എന്നെനീശപിച്ചതുതീൎത്തരുളെന്നുമുനി മന്നവൻപൌഷ്യനപ്പൊളു
ദംകനൊടുചൊന്നാൻ പീയൂഷ സമംവാക്ക്യമാത്മാവുവജ്രൊപമംപീ
യൂഷസമമാത്മവാക്കുകൾ വജ്രൊപമംഇങ്ങിനെയുള്ളരാജാക്കന്മാൎക്കും
ദ്വിജന്മാൎക്കുംഅങ്ങിനെയാകയാലിന്നെന്നുടെശാപന്തീരാഎംകിലൊ
ശാപമിനിക്കെൽക്കയുമില്ലയെന്നുശംകകൂടാതെയാത്രപറഞ്ഞുനടകൊ
ണ്ടാൻ അംബുധിപൊലെ ഘൊഷിച്ചിളകീദിഗംബരാ ഡംബര
ഘൊഷംകണ്ടുകുണ്ഡലംവെച്ചുഭുവിസംഭ്രമത്തൊടുനീരിലിറങ്ങീതുദം
കനും സംഭ്രാന്തൻകുണ്ഡലവും കൊണ്ടൊടിപ്പെടിയാതെപിന്നാലെ
മുനീന്ദ്രനുംചെന്നുപാതാളംപുക്കാൻപന്നഗകുലവരൻതക്ഷകനെന്ന
തറി ഞ്ഞനെരംനാഗങ്ങളെസ്തുതിച്ചാനുദംകനും താപങ്ങൾപൊമ്മാ
റൊരുപുരുഷൻതന്നെക്കണ്ടു തുരഗരത്നൊപരിവത്സരചക്രത്തൊടും
പെരികെസ്തുതിച്ചിതുഭക്തിപൂണ്ടുദംകനും പുരുഷനതുനെരമൃഷിയൊടു
രചെയ്താൻ പരിതാപങ്ങളെല്ലാംപൊക്കുവനെംകിലിപ്പൊൾ അ
ശ്വത്തിൻപൃഷ്ഠത്തുംകലൂതുകെന്നതുകെട്ടു വിശ്വാസംകയ്ക്കൊണ്ടതുചെ
യ്തിതുമുനീന്ദ്രനും അശ്വാസ്യവിനിൎഗ്ഗതമായിതുധൂമംപൃഷ ദശ്വനും
പരത്തിനാനെങ്ങുമെപാതാളത്തിൽ പവനാശനന്മാരു മതിനാലി
ടരുറ്റാർ പവനാശനപതിതക്ഷകനതുനെരം കുണ്ഡലമുദംകനുകൊ
ടുത്താന്മടിയാതെ കുണ്ഡലീഷണ്ഡമൊരുദണ്ഡുമെന്നിയെ വീൎത്താർ
ചിന്തിതമിന്നുതന്നെ ദക്ഷിണചെയ്യെണമെന്നെന്തതിന്നൊരുകഴി
വെന്നരുൾചെയ്തീടെണം തുരഗത്തിന്മെലെറിക്കൊൾകെന്നാ ലെ
ത്തുമെന്നാൻ പുരുഷനതുകെട്ടുകരയെറിനാന്മുനിഅരനാഴികകൊണ്ടു
ഗുരുസന്നിധിപുക്കു ഗുരുപത്നിക്കുചെയ്തുദക്ഷിണാമുനീന്ദ്രനുംപത്നി
യുംപ്രസാദിച്ചുശിഷ്യനൊടുരചെയ്തു : രത്നമായതുപുരുഷന്മാരിൽവെ
ച്ചുഭവാൻനീയിതുചെയ്യായ്കിൽഞാൻ ശപിപ്പാൻനിരൂപിച്ചുപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/22&oldid=185311" എന്ന താളിൽനിന്ന് ശേഖരിച്ചത്