താൾ:CiXIV280.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം

ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു

കാലത്തെക്കളയാതെചൊല്ലെണംകിളിപ്പെണ്ണെനീലത്തെവെ
ന്നനിറമുള്ളഗൊവിന്ദൻതന്റെ ലീലകൾകെട്ടാൽമതിയാകയില്ലൊ
രിക്കലുംപാലൊടുപഴംപഞ്ചതാരയുംതരുവൻഞാൻ മാലൊകൎക്കിതമു
ള്ളമാധവൻതന്റെകളി കാലംവൈകാതെപറഞ്ഞീടുവാൻകെൾപ്പി
ൻനിങ്ങൾപാലാഴിമംകതന്റെകൊങ്കയിലിഴുകീടും മാലെയംപൂണ്ട
തിരുമാറുള്ളനാരായണൻ പാലാഴിതന്നിൽപള്ളികൊള്ളുന്നപരൻ പു
മാൻകാലദെശാവസ്ഥയിൽഖണ്ഡനാംജഗന്നാഥൻ നാലായവെ
ദങ്ങൾക്കുമീരെഴുലൊകങ്ങൾക്കും മൂലമാകിയമൂൎത്തിമുകുന്ദൻമുരവൈ
രികാമനാശനസെവ്യൻകാമദൻകമലാക്ഷൻ കാലികൾമെച്ചുകാ
ട്ടിൽകളിച്ചീടിനദെവൻ പാലനവിനാശന സൃഷ്ടികൾചെയ്യും
പരൻ നീലാംഭൊരുഹദലലൊലലൊചനൻകൃഷ്ണൻ എന്നുള്ളിൽവി
ളങ്ങുന്നതംപുരാൻതന്റെപദം തന്നുള്ളിൽചെൎത്തുകൊണ്ടുധൎമ്മജന്തി
രുവടി കാനനമകംപുക്കുസൊദരന്മാരൊടുംതൻ മാനസനാഥയൊടും
മാമുനിജനത്തൊടും അന്നവർഗംഗാതീരംപ്രാപിച്ചാരെല്ലാവരു മു
ന്നതമാകുംപ്രമാണാഖ്യമാംവടത്തിംകൽ ഇന്ദ്രപ്രസ്ഥത്തിം‌കൽനി
ന്നെൺ്പത്തെണ്ണായിരവും വന്നിതുഗൃഹസ്ഥന്മാരാകിയഭൂദെവന്മാർ
സന്യാസിവരന്മാരുംപതിനായിരംവന്നു മന്നവൻതന്നെക്കണ്ടുദുഃ
ഖിച്ചാരവരെല്ലാം അദ്ദിനമുപവാസംചെയ്തിതുസമസ്തരു മെത്രയും
താപംവന്നുധൎമ്മജനതുമൂലം ഭരണീയന്മാർതമ്മെഭരിപ്പാനുപായമെ
ന്തരചന്മാരായ്വന്നുജനിയായ്കൊരുത്തരും ആഹാരത്തിനുപണിയുണ്ടെ
ന്നുയുധിഷ്ഠിരൻ മൊഹനാശനനായശൌനകനൊടുചൊന്നാൻ
ശൌനകൻധൌമ്യനൊടുചൊന്നപ്പൊൾധൌമ്യൻതാനും ഭാനുദെ
വനെസ്സെവിച്ചീടുവാനുപദെശം കുന്തിനന്ദനൻതനിക്കന്നെരംധൌ
മ്യൻ മൂലമന്ത്രവുമുപദെശംചെയ്തിതുസാംഗമപ്പൊൾ അന്തകതനയ
നുംദ്രൌപദിക്കതുനെരം ചിന്തചെയ്തുപദെശംചെയ്തിതുവഴിപൊലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/215&oldid=185505" എന്ന താളിൽനിന്ന് ശേഖരിച്ചത്