താൾ:CiXIV280.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൨൦൫

വിശ്രമിച്ചീടിനാർപാണ്ഡുസുതന്മാരും ഇഷ്ടമായുള്ളജനത്തൊടുമൊ
ന്നിച്ചുമൃഷ്ടമായൂണുംകഴിഞ്ഞുറങ്ങീടിനാർപിറ്റെനാൾനെരത്തുനി
ത്യകൎമ്മംകഴി ച്ചുറ്റവരൊടുമരചൻസഭപുക്കുചൂതുപൊരുവാൻവിളി
ച്ചിതെന്നുപിതാ വാദരപൂൎവ്വംപറഞ്ഞൊരനന്തരം ചൂതിനാപത്തൊ
ഴിഞ്ഞില്ലെന്നുധൎമ്മജൻ മൊദാലനെകമിതിഹാസവുംചൊന്നാൻ താ
തനിയൊഗമനുഷ്ഠിപ്പതിന്നുഞാ നെനതുംമടിക്കുന്നതില്ലെന്നുധൎമ്മജൻ
വ്യാകുലമാനസനായിരിക്കുന്നെരംനാഗദ്ധ്വജനുംമുതൃന്നിരുന്നീടിനാ
ൻ അക്ഷവുംചൂതുമെടുത്തുകൊണ്ടുംവന്നു വെക്കണമെന്നുമുതൃന്നുശ
കുനിയും കല്പിച്ചതെല്ലാംവരുമെന്നുചിന്തിച്ചു ധൎമ്മജൻതാനുമിരുന്നു
സഭാന്തരെ കള്ളച്ചൂതെതുംപൊരൊല്ലനീയെന്നതു മുള്ളംതെളിഞ്ഞരു
ൾചെയ്തുയുധിഷ്ഠിരൻ അയ്യൊചതിയുണ്ടൊചൂതിം‌കൽകാട്ടാവൂ മെ
യ്യൊടുപണ്ടുംപൊരുമിതുമന്നവർദൈവമെത്രെയിതിന്നാധാരമാകുന്ന
തവ്യാജമായൊന്നുചൂതെന്നറിഞ്ഞാലുംഗാന്ധാരവീരൻപൊരുന്നൊ
രുചൂതിനു ഞാൻതന്നെവെക്കാംപണയംപൊരുതാലുംഎന്നുസുയൊ
ധനനുംപറഞ്ഞീടിനാർ മന്നവൻചൂതുപൊരുതുതുടങ്ങിനാൻ ബാല്ഹീ
കദത്തരഥകുംണ്ഡികാദികൾ സൊല്ലാസമാദിയിൽവെച്ചുപണയമാ
യ്വെച്ചതുതൊറ്റിതുപാണ്ഡവർ വെച്ചുപണയംധനധാന്യ
രാജ്യവുംവെച്ചതുവെച്ചതുവെന്നുശകുനിയും വെച്ചുപണയവുംധൎമ്മ
ജനെപ്പെരും വഞ്ചനംചൊല്ലുവാൻനെഞ്ചകമഞ്ചുന്നു കിഞ്ചനസംശ
യംകൂടാധൎമ്മജൻ നെഞ്ചകമായുള്ളനുജന്മാർതമ്മെയും കൊഞ്ചും
മൊഴിയാളാംപാഞ്ചാലിതന്നെയും വെച്ചുപണയംചിരിച്ചിതുവൈരി
കൾ—അയ്യൊശിവശിവകഷ്ടമെന്നാർചിലർ—സജ്ജനമെറ്റംവെറു
ത്തുശകുനിയെ സജ്വരമപ്പൊൾവിദുരരുരചെയ്തു അംബികാനന്ദന
കെൾക്കഞാൻചൊൽവതു നിന്മകനിങ്ങുപിറന്നനെരംതുലൊം ദുൎന്നി
മിത്തങ്ങളുണ്ടായതറിഞ്ഞീലെ മന്നവർവംശമശെഷംമുടിവാനാ യ്ക്ക
ള്ളച്ചൂതിട്ടുശകുനിചതിക്കയാൽ ഉള്ളംതെളിവുള്ളധൎമ്മജന്മാവിനൊ ടു
ള്ളപൊരുളടയക്കൊണ്ടുകൊണ്ടാൻപൊ ലുള്ളതല്ലെതുമതെന്നറിഞ്ഞീ
ടുനീ ആകസുയൊധൻപൊകിയവിടുന്നചാകാതിരിക്കണംമറ്റു
ള്ളവരെംകിൽ വാഴ്ക്കുയുധിഷ്ഠിരൻവൈകാതെഭൂതലംഭാഗംപറഞ്ഞാൽ
ഫലമില്ലമന്നവ എന്നുവിദുരർപറഞ്ഞതുകെട്ടപ്പൊൾ മന്നവനായസു
യൊധനൻചൊല്ലിനാൻകൎണ്ണനീകെട്ടീലെനല്ലവിദുരർവാക്കെന്നെ
ദുഷിച്ചെപറയുമിവൻപണ്ടും ദുശ്ചെഷ്ടയായൊരുദാസീസുതൻതനി
ക്കെച്ചിൽകൊടുത്തുവളൎത്തതിന്റെഫലം ആകഞാനെംകിലിവിടുന്നു
താൻപൊയി വാഴ്കതനിക്കുതെളിഞ്ഞെടത്തെങ്ങാനും നില്ക്കതെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/211&oldid=185501" എന്ന താളിൽനിന്ന് ശേഖരിച്ചത്