താൾ:CiXIV280.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൪ സഭാ

ന്നുവരുത്തുകെന്നാനവനുംവന്നാൻ ഗൂഢമായിങ്ങിനെയെല്ലാവരു
മൊത്തു കൂടിനിരൂപിച്ചുകല്പിച്ചകാരിയം ഉള്ളവണ്ണംധരിച്ചൊരുവി
ദുരരുംചൊല്ലിനാനന്നുധൃതരാഷ്ട്രരെനൊക്കി നല്ലതിനല്ലതുടങ്ങുന്നുനി
ന്മകൻ നല്ലതല്ലെതുമെമെലിലിതുമൂലം ഇല്ലാതെയായ്വരുമെല്ലാവരുംകൂ
ടി വല്ലായ്മശിക്ഷിച്ചടക്കുകനീതന്നെ എവംവിദുരർപറഞ്ഞതുകെൾ
പ്പതി ന്നാവതല്ലാതെചമഞ്ഞുധൃതരാഷ്ട്രർ പുത്രവാത്സല്യംനിമിത്തമാ
യ്മാധവൻ ഭക്തപ്രിയൻമഹാമായാഗുണവശാൽ ഭൂഭാരനാശനത്തി
ന്നുപിറന്നൊരു ഗൊപതിവൈഭവമാൎക്കുതടുക്കാവു പാൎത്ഥാനെച്ചെ
ന്നുവരുത്തുകയെം‌കിലു മൊൎത്തീടാമെന്നതുകെട്ടുവിദൂരരും ഖാണ്ഡവ
പ്രസ്ഥമകംപുക്കതുനെരംപാണ്ഡവന്മാരുമെതിരെറ്റുപൂജിച്ചാർ അം
ബികാപുത്രനുസൌഖ്യമല്ലീപുനരംബുധിപത്നീസുതനെന്തരുൾചെ
യ്തു എന്തൊരുവാൎത്തപുതുതായിട്ടുള്ളതു മെന്തൊരുകാൎയ്യനിരൂപിച്ചുവ
ന്നതും ധൎമ്മജനിങ്ങിചൊദിച്ചനെരത്തു നിൎമ്മലനായവിദുരരുര
ചെയ്തുഎല്ലാംവിധിബലമെല്ലൊയുധിഷ്ഠിര ഒല്ലാതചൂതുപൊരെണം
പൊലെന്നിട്ടു നിന്നെവരുത്തുകെന്നെന്നെയയച്ചിതു മന്നവനായധൃ
തരാഷ്ട്രർതാൻതന്നെ നല്ലതുമാകാത്തതുംനിരൂപിച്ചിട്ടു നല്ലതുചെയ്കെ
ന്നെചൊല്ലാവിതെന്നാലൊ സന്മതിനിൎമ്മലൻധൎമ്മജൻചൊല്ലിനാൻ
സമ്മതമൊടുവിദുരരൊടന്നെരം താതൻവിളിച്ചിടത്തിന്നുചെല്ലു
വാൻ എതുമെസംശയിച്ചീടുന്നതല്ലഞാൻ ചൂതിനുള്ളൊരുദൊഷങ്ങ
ൾചൊല്ലീടിനാൽ ചൂതുപൊരാതെകഴിക്കിലൊനന്നെല്ലൊ പിന്നെസ്സു
യൊധനാഭീഷ്ടങ്ങളായവ തന്നെപണയംകൊടുത്തവനായ്വന്നാൽ
നിങ്ങൾതടസ്ഥന്മാരായുള്ളവർചിലർ മംഗലവാക്യങ്ങൾകൊണ്ടൊ
ഴിച്ചീടുവിൻ എന്നാലുമാവതില്ലായ്കിൽമൂന്നാമതു പിന്നെയുംചൂതു
പൊരുതുതൊറ്റീടുവൻ എന്നാൽജയമത്തനായസുയൊധനൻ ത
ന്നെസഭാപാലകന്മാരെനിന്ദിച്ചു ദുൎഭാഷണാദിദുഷ്കൎമ്മങ്ങൾചെയ്തി
ടു മപ്പാൾസഭാതിക്രമംകണ്ടുസഭ്യന്മാർ കൎണ്ണവുംകണ്ണുമടച്ചുനടകൊ
ള്ളും പിന്നെയെതാനുമൊന്നുണ്ടുവരൂബലാൽ മൂന്നിലുമൊന്നുസാ
ധിക്കാമതെന്നിയെ മൂന്നുംവരായ്കിലുമില്ലൊരുസംകടം തങ്ങളിലി
ത്ഥംവിശെഷങ്ങളുംപ റഞ്ഞിങ്ങിനെരാത്രികഴിഞ്ഞൊരനന്തരം നെര
ത്തെഴുനീറ്റുനിത്യകൎമ്മംചെയ്തു കൂടലർകാലന്മാരാകിയപാണ്ഡവർ തെ
രിൽകരെറിവിദുരരുമായ്ചെന്നു പാരാതെഹസ്തിനമായപുരിപുക്കാ
ർ അംബികാപുത്രനെവന്ദിച്ചുപാണ്ഡവ രംബയാംഗാന്ധാരിത
ന്നെയുംവന്ദിച്ചാർഅംബുരാശിപ്രിയാപുത്രനെയുംതൊഴുതൻപിനൊ
ടാചാൎയ്യന്മാരെയുംവന്ദിച്ചാർ അശ്വത്ഥാമാദിബന്ധുക്കളെയുംകണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/210&oldid=185500" എന്ന താളിൽനിന്ന് ശേഖരിച്ചത്