താൾ:CiXIV280.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൧൫

ൾ ചിന്തിതംപറഞ്ഞീടാമെംകിലൊനാലാന്നാൾനീ ചൊല്ലെഴുംപൌ
ഷ്യനായഭൂപതിപ്രവരന്റെ വല്ലഭയണിയുന്നകുണ്ഡലം‌നൽകീടണം
അതുകെട്ടവൻനിജഗുരുവാംവൈദമുനി പദതാർനമസ്കരിച്ചനുജ്ഞ
കൊണ്ടുപൊയാൻ അന്നെരമൊരുകാളതന്മുതുകെറിക്കൊണ്ടു വന്നീടു
ന്നവൻതന്നെക്കാണായിമദ്ധ്യെമാൎഗ്ഗം ഭക്ഷിച്ചീടണംകാളതന്മ
ലമെന്നാനവൻ ഭക്ഷിച്ചുപണ്ടുവൈദൻവൎദ്ധിക്കുംകായബലം ശം
കിച്ചീടെണ്ടാതവസംകടമെല്ലാന്തീരും പംകവുമകന്നീടുംമംഗലംവ
ന്നുകൂടും ഇത്തരംമുഹുൎമ്മുഹുരുത്തമവാക്ക്യംകെട്ടു ഭക്തിയൊടുദംക
നുംഭക്ഷിച്ചുവൃഷമലം പിന്നെപ്പൊയ്പൌഷ്യനൃപൻതന്നെയുംകണ്ടാ
നവൻ നന്നായീസൽക്കാരംചെയ്തിരുത്തിപൌഷ്യൻതാനും എന്തു
കാംക്ഷിതമെന്നുഭൂപതിചൊദിച്ചപ്പൊൾ ചിന്തിതമുദംകനുംചൊല്ലി
നാൻപരമാൎത്ഥം മെദിനീപതെതവപത്നിതൻ‌കുണ്ഡലങ്ങ ളാദരമൊ
ടുമമനൽകണംമടിയാതെ ഭൂപതിചൊന്നാനതു പത്നിയൊടപെക്ഷി
ച്ചാൽ താപസവരതവനൽകീടുമവൾ നൂനം അതുകെട്ടുദംകനുംപൌ
ഷ്യപത്നിയെക്കാണ്മാ നതികൌതുകമൊടുതിരഞ്ഞുകാണാഞ്ഞപ്പൊൾ
ഭൂപതിപൌഷ്യൻപുനരുദംകനൊടുചൊന്നാൻ താപസകുലവരകാ
ണായ്‌വാൻമൂലംചൊല്ലാം ശുദ്ധാന്തഃകരണന്മാൎക്കെതുമെദണ്ഡമില്ലാശു
ദ്ധാന്തമദ്ധ്യെകാണ്മാൻമുഗ്ദ്ധഗാത്രിയെനൂനം എതാനുമശുദ്ധതയുള്ള
വൎക്കവളുടെ ലെതൊരുതരത്തിലുംകണ്ടുകൂടുകയില്ലാഎന്നതുകൊണ്ടെ
താനുമുണ്ടശുദ്ധതഭവാ നെന്നുതൊന്നീടുമെന്നുഭൂപതിചൊന്നശെഷം
ചിന്തിച്ചാനുദം കനുമശുദ്ധിക്കവകാശമെന്തിനിക്കെന്നുപുനരുള്ളി
ലെതിരഞ്ഞപ്പൊൾആചമനംചെയ്യായ്കകാരണമെന്നതറിഞ്ഞാചമ
നാദികളുംചെയ്തവൻചെന്നനെരം ഭൂപതിപത്നിതന്നെകാണായിത
ന്തഃപുരെതാപസെന്ദ്രനെനൃപപത്നിസൽക്കാരംചെയ്താൾകുണ്ഡലമ
പെക്ഷിച്ചനെരത്തുരാ ജപത്നീദണ്ഡമെന്നിയെകഴിച്ചാശുദാനവുംചെ
യ്താൾ കുണ്ഡലീശ്വരനായതക്ഷൻതന്നാലൊരു ദണ്ഡമുണ്ടാകാ
തപൊയ്ക്കൊള്ളണമെന്നുചൊന്നാൾ പണ്ടുതക്ഷകനപെക്ഷിച്ചിതെ
ന്നൊടുതന്നെ ഉണ്ടവന്നകാതാരിലാഗ്രഹമറിഞ്ഞാലും തക്ഷകഭയമി
ല്ലെന്നക്ഷണമുദംകനും ദക്ഷിണാചെയ്‌വാ ൻപ്രതിഗ്രഹിച്ചുകൌതൂഹ
ലാൽ ഭൂപതിപത്നിയൊടുകുണ്ഡലമതുംവാങ്ങി താപസവരൻപൌ
ഷ്യൻതന്നെക്കണ്ടതുനെരം ഭൊജനംകഴിഞ്ഞൊഴിഞ്ഞാശുപൊകരു
തിനി പൂജിതനായഭവാനെന്നുസൽക്കാരപൂൎവ്വം അന്നദാനവുംചെ
യ്താൻഭൂപതിതിലകനു മന്നമിതശുദ്ധമെന്നാനപ്പൊളുദംകനും അന്ധ
ത്വമുണ്ടായ്‌വരികതിനാലെന്നുമുനി ചിന്തിച്ചുപൌഷ്യനപ്പൊളുദംക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/21&oldid=185310" എന്ന താളിൽനിന്ന് ശേഖരിച്ചത്