താൾ:CiXIV280.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൨ സഭാ

നാരികളെവിവാഹംചെയ്തുകൊണ്ടതും ശംകരൻതന്നെപ്പൊരുതു
ജയിച്ചിട്ടു ഹുംകൃതിപൂണ്ടൊരുബാണൻകരങ്ങളെ ച്ശെദിച്ചനിരുദ്ധ
നെവീണ്ടുകൊണ്ടതുംവെദപ്പൊരുളായനാരായണനിവൻമറ്റുംപ
ലപലവിക്രമംചെയ്തിട്ടു മുറ്റുംജഗത്ത്രയരക്ഷാകരനിവൻ കൎത്താവാകു
ന്നതുംകാരണനായതും മദ്ധ്യെകരണമാകുന്നതുംതാൻതന്നെ ഉല്പത്തി
യില്ലമരണവുമില്ലിവ നുത്ഭവമാൎക്കുമറിഞ്ഞുകൂടാചൊൽവാൻ മായാ
മയനായനാരായണപൊറ്റി നീയെഗതിയെന്നിരിക്കനീസന്തതം
ശൎങ്ഗവരായുധൻതൻചരിത്രങ്ങൾ ഗാംഗെയനിങ്ങിനെചൊ
ന്നൊരനന്തരം ദുൎന്നിമിത്തങ്ങളുണ്ടായതുകണ്ടഥ മന്നവൻനാരദൻ
തന്നൊടുചൊദിച്ചു എന്തിതിൻകാരണമെന്നതുകെട്ടാശു ചിന്തിച്ചു
നാരദൻതാനുമരുൾചെയ്തു ചെദീശനായശിശുപാലനെയിന്നു മാ
ധവൻകൊല്ലുമതിനുള്ളകാരണം കാണായതെന്നുപറഞ്ഞരിക്കെത്ത
ന്നെകാണായിതെരിൽമധുവൈരിതന്നെയും അസ്ത്രപ്രയൊഗങ്ങൾ
തമ്മിലുണ്ടായതു വിസ്തരിച്ചെറപ്പറഞ്ഞാലൊടുങ്ങുമൊ രാഘവരാവ
ണന്മാർപൊരുംപൊലെ മ്മെഘനിറമുള്ളകൃഷ്ണചെദീശന്മാർ അ
സ്ത്രമെടുത്തുതൊടുത്തുവലിച്ചയ ച്ചെത്രയുംഘൊരമായ്വന്നിതുയുദ്ധവും
ധൎമ്മജനാദിയുംനാരദനാദിയും നിൎമ്മലരാകിയസമൂഹവും നാരീ
ജനങ്ങളുംഭൂസുരജാലവും വീരരായ്മെവുന്നഭൂപതിവൃന്ദവും പാരിലു
ള്ളൊരെല്ലാമായൊധനംകണ്ടു നാരായണഹരെനാരായണയന്നാർ
വിക്രമശാലിയാംവിഷ്ണുജഗന്മയൻ ചക്രമെറിഞ്ഞുമുറിച്ചാനവൻതല
ദെഹവുംഭൂമിയിൽവീണിതതുനെരം ദെഹിയുംമാധവദെഹമകംപു
ക്കു ദെവകൾപൂമഴതൂകിത്തുടങ്ങിനാർ ദെവനെവന്ദിച്ചുമാമുനിജാല
വുംയാദവന്മാരുംതെളിഞ്ഞുചമഞ്ഞിതു—മെദിനീപാലകന്മാർചിലർ
കൊപിച്ചാർ ധൎമ്മജൻചൊല്ലാലെശെഷക്രിയകളും നിൎമ്മലനാമവ
ൻതന്റെമകൻചെയ്താൻ ശെഷംമഹാക്രതുചെയ്തുമുടിച്ചിതു—ഘൊ
ഷിച്ചുധൎമ്മരാജാത്മജൻനിൎമ്മലൻ ആനന്ദമുൾക്കൊണ്ടുമന്നനവഭൃ
ഥസ്നാനവുംചെയ്തിതുബന്ധുജനത്തൊടും ഇന്ദ്രൻസുധൎമ്മയിലെ
ന്നപൊലെധര ണീന്ദ്രനാസ്ഥാനെവസിക്കുന്നതുനെരം മായാമയ
നാംമയൻപണിചെയ്തൊരു തൊയാകരംനിലമെന്നുനിരൂപിച്ചു പാ
രാതെചെന്നുടൻവാളുമായ്ചാടിനാൻ വാരിയില്പട്ടുമുടുത്തുസുയൊധന
ൻ ആരുംകാണാതെചിരിച്ചിതെല്ലാവരും പാരംചിരിച്ചിതുഭീമനതു
നെരം നാണവുംപൂണ്ടഭിമാനക്ഷയത്തൊടും ആനനവുംതാഴ്ത്തിയാരെ
യുംനൊക്കാതെ പൊയീസുയൊധനനന്നുതുടങ്ങീട്ടു കായംമെലിഞ്ഞു
പനിയുംപിടിച്ചുതെ മന്നവരുംപിന്നെമറ്റുള്ളവർകളും വന്നവഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/208&oldid=185498" എന്ന താളിൽനിന്ന് ശേഖരിച്ചത്