താൾ:CiXIV280.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൧൯൯

ന്നായമൂൎത്തികളൊന്നായിനില്പവൻ താനിരിക്കെയെന്തുസംശയമുണ്ടാ
വാൻ നൂനമവൻതന്നെയൊഗ്യനെന്നാരവർ ശാഖീമുരട്ടുനനച്ചാൽ
മതിയെല്ലൊശാഖകൾതൊറുംനനെക്കുമാറില്ലെല്ലൊ ഗൂഢനായുള്ളൊ
രുഗൊവിന്ദമൂൎത്തിയെ പീഠത്തിന്മെൽവെച്ചുതൃക്കാൽകഴുകിച്ചു പൂജി
ച്ചുവന്ദിച്ചുവീണുനമസ്കരി ച്ചാചാരവുംചെയ്തുരാജാവുനിന്നപ്പൊ
ൾക്രുദ്ധനായൊരുശിശുപാലമന്നവ നുത്ഥാനവുംചെയ്തിട്ടുച്ചത്തിൽ
ചൊല്ലിനാൻ കുണ്ഡിനംതന്നിൽനിന്നുണ്ടായതൊൎക്കുംപൊൾ കു
ണ്ഡന്മാരായുള്ളപാണ്ഡവന്മാരെയും ഒന്നുണ്ടുതൊന്നുന്നതെന്നുഉള്ളി
ലിന്നതു നന്നല്ലചെയ്കിലൊനിൎണ്ണയമെംകിലും ഉള്ളിലറിവില്ലയാ
തൊരുനിങ്ങളി ക്കള്ളനായുള്ളൊരുഗൊപാലകൻതന്നെ കാലുംകഴുകി
ച്ചുപൂജിച്ചതൊൎക്കുംപൊൾ ബാലന്മാരെപഴുതായ്വന്നുയാഗവും ഇന്ന
വനെന്നുമില്ലില്ലവുമില്ലിവ നെന്നുമൊരുഗുണമില്ലനിരൂപിക്കിൽ മാ
തരുമിന്നവരെന്നില്ലഭൊഗിപ്പാൻ മാതുലനെക്കൊന്നപാതകവുമുണ്ടു
പെൺ്കുലയുംചെയ്തുസാധുജനങ്ങളെ ശംകയുംകൂടാതെതാംതൊന്നിയാ
യവൻ ബ്രാഹ്മണശ്രെഷ്ഠനുംപിന്നെശ്വപചനും സാമ്യമെത്രെയി
വനുള്ളിലൊൎക്കുംവിധൌ ശ്വാക്കളുംഗൊക്കളുമൊക്കുമിവൻതനി
ക്കാൎക്കുമറിയാവതല്ലിവൻമായകൾ ഇല്ലാത്തതുണ്ടാക്കുമുള്ളതില്ലാതാ
ക്കുംനല്ലതുമാകാത്തതുംഭെദമില്ലെതുംവൎണ്ണവിശേഷവുമില്ലിവനെതു
മെ പുണ്യപാപങ്ങളുംചിന്തിക്കയില്ലിവൻ നിഷ്കിഞ്ചനപ്രിയൻനി
ൎല്ലജ്ജനെത്രയും ദുഷ്ക്കുലജാതനാംനിഷ്കാമനെനിങ്ങൾ യൊഗ്യന്മാരൊ
ക്കവെനൊക്കിയിരിക്കവെ യൊഗ്യമല്ലെതുമിച്ചെയ്തതുനിൎണ്ണയം വൃ
ദ്ധനായുള്ളഗാംഗെയനുംദ്രൊണനുംബുദ്ധിനെരല്ലാതെയായിച്ചമഞ്ഞി
തൊ ഇത്തരംകെട്ടാശുപൊത്തിചെവിചിലർ മുഗ്ദ്ധവിലൊചനനെതു
മെമിണ്ടീലപാൎത്ഥിവനായചെദീനൃപൻതന്നൊടുചീൎത്തകൊപ
ടുപാൎത്ഥനുംചൊല്ലിനാൻ : ഇത്തരംചൊല്ലുകിലസ്ത്രങ്ങൾകൊണ്ടുഞാ
ൻ ഉത്തരംചൊല്ലിഞായംപിന്നെമന്നവ ന്യായമല്ലാത്തതുനീപറ
ഞ്ഞീടുകിൽ കായവുംനാനരിതിന്നുമാറാക്കുവൻ പൊരായ്മപൂണ്ടുശി
ശുപാലനന്നെരം പൊരിനുതെരിൽക്കരെറിനിന്നീടിനാൻ കണ്ണും
ചുവത്തിവിറച്ചുനാരായണൻ സന്നദ്ധനായതുകണ്ടുയുധിഷ്ഠിരൻ
നൂറായിരംകൊടിമാൎത്താണ്ഡമണ്ഡല മെറിയൊരാഭകലൎന്നുദിക്കും
വണ്ണം ആൎക്കുമെനൊക്കരുതാതൊരുദീപ്തിയുമാൎക്കുംതിരിക്കരുതാതൊ
രുരൂപവും കൈക്കൊണ്ടുകണ്ടഭഗവത്സ്വരൂപത്തെ യുൾക്കാംപിലാ
ക്കിവന്ദിച്ചുധൎമ്മാത്മജൻ ആരിവനായതുനെരെപറെകെന്നു പാരാ
തെദെവവ്രതനൊടുചൊദിച്ചാൻ ആരെന്നറിവാനറിയരുതാതൊരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/205&oldid=185495" എന്ന താളിൽനിന്ന് ശേഖരിച്ചത്