താൾ:CiXIV280.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൬ സഭാ

ലൊചനൻനിത്യൻനിരാമയൻനിൎമ്മലനീശ്വരൻ ദുഗ്ദ്ധാംബുരാശി
തിരുമകൾവല്ലഭൻഭക്തപ്രിയൻപത്മനാഭനെഴുനള്ളിപാൎത്ഥനുമുത്ത
രദിക്കുജയിപ്പതിനാൎത്തുനാലംഗ ബലെനപുറപ്പെട്ടുമെരുമഹാമലയൊ
ളവുംചെന്നവൻ നെരെപൊരുതുജയിച്ചുതിറകൊണ്ടാൻ വെഗെന
ചെന്നുത്തരകുരുരാജ്യവുമാകജ്ജയിച്ചുരത്നങ്ങൾവാങ്ങീടിനാൻ അറ്റ
മില്ലാതൊളംദിവ്യരത്നങ്ങളെ കൊറ്റവാനായനൃപനുന ൽകീടിനാൻ
ഭീമൻകിഴക്കൊട്ടുപൊയിപടയുമാ യ്ഭൂമിപാലന്മാരെയൊക്കജ്ജയിച്ച
വൻ അൎത്ഥമനെകംചുമപ്പിച്ചുകൊണ്ടുവ ന്നുത്തമനാംധൎമ്മപുത്രൎക്കു
നൽകിനാൻതെക്കും ദിശിസഹദെവനുംപൊയൊരൊ മുഷ്കരന്മാരാ
യരാജാക്കളെവെന്നാൻലങ്കയിൽ ചെന്നുവിഭീഷണൻതന്നൊടു ശ
ങ്കകൂടാതെഘടൊൽക്കചൻചൊല്ലിനാൻ പുണ്ഡരീകെക്ഷണൻതൻ
കൃപയുണ്ടാകകൊണ്ടുയുധിഷ്ഠിരനാകുന്നമന്നവൻ രാജസൂയത്തിനു
കൊപ്പിട്ടിതിക്കാലംപൂജിതനായനീയുംതിറനൽകുക കൃഷ്ണനാമംകെട്ടു
ഭക്തൻവിഭീഷണൻരത്നങ്ങളറ്റമില്ലാതൊളം നൽകിനാൻ ഉണ്ടായ
രത്നങ്ങളൊക്കസ്സഹദെവൻ കൊണ്ടന്നുധൎമ്മജൻകാക്കൽവെച്ചീടി
നാൻപശ്ചിമദിക്കിനുപൊയിനകുലനും നിശ്ചലനായ്പെരികൎത്ഥവും
മായ്വന്നാൻഭൂമിയെയൊക്കജ്ജയിച്ചുതിറവാങ്ങി സൊമകുലൊത്ഭവ
നായയുധിഷ്ഠിരൻകൊമളമ്മാരാമവരജന്മാരൊടും വാമാംഗിയായു
ള്ളപാഞ്ചാലിതന്നാടുംകഞ്ജവിലൊചനൻപാദപത്മങ്ങളി ലഞ്ജലി
ചെൎത്തിരിക്കുന്നകരത്തൊടും തല്ഗുണനാമങ്ങളായജപത്തോടും നി
ൎഗ്ഗുണത്തിംകലുറച്ചമനസ്സൊടും വാഴുന്നകാലത്തു കൃഷ്ണൻതിരുവടി
ആഴിമാതാകിയരുഗ്മിണീയാദിയാം വല്ലഭമാർപതിനാറായിരത്തെണ്മ
രെല്ലാവരും പതുപ്പത്തുപെറ്റുണ്ടായി ചൊല്ലുവാനാവതല്ലാതസുതരൊ
ടുംവല്ലവീവല്ലഭൻവല്ലഭമാരൊ ടും ഉദ്ധവർസാത്യകിയെന്നുതുടങ്ങി
യുള്ളുത്തമന്മാരാമമാത്യജനത്തോടും മന്ത്രികൾസെനാപതികളൊടും
നിജബന്ധുവൎഗ്ഗത്തൊടുംഭൃത്യജനത്തൊടും ആനതെർകാലാൾകുതി
രപ്പടയൊടുമാനകശംഖപടഹാദികളൊടും എന്തൊരുഘൊഷംപറവ
തെഴുനെള്ളത്തന്തണരൊടുംമുനിവരന്മാരൊടും അന്ധകവൃഷ്ണിഭൊജാ
ദികൾതമ്മൊടുംചെന്താരിൽമാനിനിതന്നുടെവല്ലഭൻ നന്ദനുനന്ദന
നിന്ദിരാമന്ദിരനിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതൻ ഇന്ദുകലാധാര വന്ദ്യ
ൻമുകുന്ദനാനന്ദസ്വരൂപൻജഗന്മയൻഗൊവിന്ദൻ അവ്യയനവ്യ
ക്തനദ്വയനീശ്വരൻദിവ്യജനങ്ങൾമനസിവസിപ്പവൻസവ്യസാ
ചിപ്രിയൻഹവ്യവാഹപ്രഭൻ ക്രവ്യാദനാശനനുൎവ്വീധരാധരൻ
ഉംപർകൊൻതമ്പുരാനംഭൊജലൊചന നമ്പരിൽവൻപൻപരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/202&oldid=185492" എന്ന താളിൽനിന്ന് ശേഖരിച്ചത്