താൾ:CiXIV280.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ പൌലൊമം

പിച്ചീടും വഹ്നിജശിഖാസമതെജസാംനിധിതവ പുണ്യൌഘം
വളൎത്തുവാൻപൊരുമെന്നറിഞ്ഞാലും ഉണ്ടെല്ലൊവലിയിരുദുൎദ്ധര
മഹാവ്രതം ഇണ്ടലുണ്ടതുകൊണ്ടുശിഷ്യന്മാൎക്കെന്നുവരും ഭൂദെവയ
ജ്ഞഭംഗംചെയ്തീടുമാറില്ലവൻ മെദിനീപതെനിനക്കതിനെസ്സഹി
ക്കാമൊ അന്നവന്നൊത്തവൎണ്ണമിരിപ്പാൻസത്യംചെയ്തു മന്നവൻ
മുനിയൊടുവരിച്ചുകൊണ്ടാനെല്ലൊ അത്തൽതീൎന്നുവീപതിതാപസ
പുത്രനൊടും ഹസ്തിനംപ്രാപിച്ചനുജന്മാരൊടുരചെയ്താൻ : നമുക്കുപു
രൊഹിതൻതാപസാവരനിനീ സമസ്തകാൎയ്യങ്ങളുമിമ്മുനിചൊല്ലും
വണ്ണം പിന്നെപ്പൊയ്ത്തക്ഷശിലാഖ്യപുരന്തന്നിൽ ച്ചെന്നുമന്നൻയു
ദ്ധംചെയ്തുജയിച്ചാനവിടവും സാമസന്ധ്യാദിനിജൊപായനീതിക
ൾകൊണ്ടു സാമന്താദികളെയുമൊക്കവെവശമാക്കി തന്നുടെനാടാ
ക്കിത്താനടക്കിയിരിക്കുന്നാൾ പുണ്യാത്മാതപൊധനനായുള്ളധൌ
മ്യനുള്ളിൽ കാരുണ്യംപൂണ്ടുശിഷ്യരുപമന്ന്യുവുംപുന രാരുണിപാഞ്ചാ
ലനുംവൈദനുമുണ്ടായ്‌വന്നൂ അലിഞ്ഞചിത്തത്തൊടുവൈദനാകിയശി
ഷ്യൻ പലനാളൊരുപൊലെഗുരുശുശ്രൂഷചെയ്താൻ വൈദൻത
ന്നുടെശിഷ്യനുദംകനെന്നമുനി വൈദഗ്ദ്ധ്യംഗുരുശുശ്രൂഷയ്ക്കവനെറു
മെല്ലൊ അവനുംപലകാലംഗുരുശുശ്രൂഷചെയ്താ നവനെക്കുറിച്ചെ
റ്റംവൈദനുംപ്രസാദിച്ചു നിന്നുടെശുശ്രൂഷകൾപൊരുമെന്നറി
ഞ്ഞാലും നിന്നൊളംഗുരുഭക്തിമറ്റൊരുവൎക്കുമില്ലാഇങ്ങിനെനിന്നെ
പ്പൊലെഗുരുശുശ്രൂഷചെയ്‌വാ നെങ്ങുമല്ലൊരുത്തരുമെന്നരുൾചെ
യ്തുഗുരു നിന്നുടെആത്മശുദ്ധികൊണ്ടുഞാൻപ്രസാദിച്ചെൻ എന്ന
തുനിമിത്തമായ്‌വൎദ്ധിക്കവിദ്യകളും പിന്നയുംപുനരെവംചൊല്ലിനൊരാ
ചാൎയ്യനൊ ടന്നതുകെട്ടുനിന്നുചൊല്ലിനാന്ദദംകനും:എങ്കിലുംഗുരുവി
നുദക്ഷിണാചെയ്തീടണ മെംകിലെവിദ്യകളുംഗുണവുംപ്രകാശിപ്പൂ
ദക്ഷനാകിയശിഷ്യനിങ്ങനെപറഞ്ഞപ്പൊൾ ശിക്ഷിതാവായഗുരു
പിന്നയുമരുൾചെയ്താൻ ദക്ഷിണാശുശ്രൂഷയിൽമീതെമറ്റൊന്നു
മില്ലാ ഭക്തിയില്ലെന്നാകിൽമറ്റൊന്നിനുംഫലമില്ലാ എവമാചാൎയ്യ
ൻചൊന്നതാശുകെട്ടുദംകനു മാവൊളംവിനയുംപൂണ്ടാചാൎയ്യനൊടു
ചൊന്നാൻ:സമസ്തകൎമ്മങ്ങൾക്കുംസമസ്തവ്രതങ്ങൾക്കും ക്രമത്താല
നുഷ്ഠിച്ചാലന്തംദക്ഷിണയെല്ലൊ അല്ലായ്കിൽസമാപ്തിയാകുന്നതെ
ന്തരുൾചെയ്ക വല്ലതുംവെണമൊരുദക്ഷിണയെന്നുനൂനം എംകിലെ
ൻപത്നിയൊടുചൊദിച്ചാലവൾചൊല്ലും ശംകകൂടാതെചെയ്കദക്ഷി
ണായവൾക്കുനീ നല്ലനായ്‌വരികെന്നുചൊന്നതുകെട്ടുഗുരു വല്ലഭതന്നെ
വന്ദിച്ചവനുംചൊദ്യംചെയ്താൻഎന്തഭിമതമെന്നുകെട്ടവളുരചെയ്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/20&oldid=185309" എന്ന താളിൽനിന്ന് ശേഖരിച്ചത്